Samantha: ‘ഈ വാർത്ത എന്നെ ആകെ തകർത്തു! മിഹിറിന് നീതി ലഭിക്കണം’; വിദ്യാർത്ഥിയുടെ മരണത്തിൽ സാമന്ത

Samantha Reacts Over Kochi Teen's Death: മരണപ്പെട്ട കുട്ടിയുടെ മാതാവിന്റെ വാക്കുകൾ പങ്കുവച്ചാണ് വിഷയത്തിൽ പ്രതികരിച്ച് താരം രം​ഗത്ത് എത്തിയത്. കുട്ടിയുടെ മരണം കേട്ട് താൻ ആകെ ഞെട്ടിപോയെന്നും വിദ്യാർത്ഥിക്ക് നീതി ലഭിക്കണമെന്നും പറഞ്ഞാണ് താരത്തിന്റെ പോസ്റ്റ്.

Samantha: ഈ വാർത്ത എന്നെ ആകെ തകർത്തു! മിഹിറിന് നീതി ലഭിക്കണം; വിദ്യാർത്ഥിയുടെ മരണത്തിൽ സാമന്ത

നടി സാമന്ത

Updated On: 

01 Feb 2025 08:20 AM

കൊച്ചി തിരുവാണിയൂരിൽ സഹപാഠികളുടെ അതിക്രൂര പീഡനത്തിനത്തിനെ തുടർന്ന് 15 വയസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രമുഖരടക്കം നിരവധി പേരാണ് പ്രതികരിച്ച് രം​ഗത്ത് എത്തുന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ നടി സാമന്ത.

മരണപ്പെട്ട കുട്ടിയുടെ മാതാവിന്റെ വാക്കുകൾ പങ്കുവച്ചാണ് വിഷയത്തിൽ പ്രതികരിച്ച് താരം രം​ഗത്ത് എത്തിയത്. കുട്ടിയുടെ മരണം കേട്ട് താൻ ആകെ ഞെട്ടിപോയെന്നും വിദ്യാർത്ഥിക്ക് നീതി ലഭിക്കണമെന്നും പറഞ്ഞാണ് താരത്തിന്റെ പോസ്റ്റ്. ഈ വാർത്ത് തന്നെ ആകെ തകർത്തുവെന്നും ഇത് 2025 ആണ്. എന്നിട്ടും, വെറുപ്പും വിഷവും നിറഞ്ഞ കുറച്ചു പേർ ചേർന്ന് ഒരാളെ നാശത്തിലേക്ക് തള്ളിവിട്ടതിനാൽ നമുക്ക് മറ്റൊരു ശോഭനമായ യുവജീവിതം കൂടി നഷ്‌ടപ്പെട്ടു.’ എന്നായിരുന്നു സാമന്ത കുറിച്ചത്.

Also Read:സ്കൂളിലെ ക്ലോസറ്റ് നക്കിച്ചു, തലമുക്കി; 15കാരന് നേരിട്ടത് ക്രൂര റാഗിം​ഗ്, ആരോപണം നിഷേധിച്ച് സ്കൂൾ അധികൃതർ

പ്രത്യക്ഷത്തിൽ കർ‍ശനമായ റാഗിങ് വിരുദ്ധ നിയമങ്ങളാണ് നമ്മുക്ക് ഉള്ളതെന്നും എന്നിട്ടും നമ്മുടെ പല കുട്ടികളും നിശബ്‌ദരാകുന്നുവെന്നും സംസാരിക്കാൻ ഭയപ്പെടുന്നുവെന്നും താരം പറയുന്നു. സംഭവത്തിന്റെ അനന്തരഫലങ്ങളെ കുറിച്ചാണ് ഇവർ ഭയപ്പെടുന്നതെന്നും ആരും കേൾക്കില്ലെന്ന് ഭയപ്പെടുന്നുവെന്നും ഇവിടെയാണ് നമ്മൾ ഭയപ്പെടുന്നതെന്നും സാമന്ത പറയുന്നു.

വെറും അനുശോചനം കൊണ്ട് തീരുന്നതല്ലെ ഈ വാർത്തയെന്നും ശക്തമായ നടപടി ഇതിൽ ഉണ്ടാകണമെന്നും സാമന്ത കുറിച്ചു. അധികാരികൾ ഇതിന്റെ എല്ലാ വശവും പരിശോധിച്ച് മുന്നോട്ട് പോകുമെന്ന് താൻ കരുതുന്നു. വിദ്യാർത്ഥിക്ക് നീതി ലഭിക്കണമെന്നും അത് മാതാപിതാക്കൾ അർഹിക്കുന്നുവെന്നും കർശനമായ നടപടി ഉടൻ സ്വീകരിക്കണം’ നടി പറഞ്ഞു.നമ്മുടെ കുട്ടികൾക്ക് സഹാനുഭൂതിയും ദയയും പഠിപ്പിക്കാം.ഭയവും വിധേയത്വവും വേണ്ടെന്നു സാമന്ത് പറയുന്നു. മറ്റൊരു വിദ്യാർത്ഥിക്കും ഈ ഒരു അവസ്ഥ ഉണ്ടാകരുതെന്നും സാമന്ത കൂട്ടിച്ചേർത്തു.

അതേസമയം ഇതിനു മുൻപ് പൃഥ്വിരാജും, നടി അനുമോളും വിഷയത്തിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരുന്നു. കുട്ടികളെ ആദ്യം പഠിപ്പിക്കേണത് സഹാനുഭൂതിയാണ്. അത് വീടുകളിലാണെങ്കിലും സ്‌കൂളുകളിലാണെങ്കിലും ആദ്യ പഠിപ്പിക്കേണ്ടത് ഇത് തന്നെയെന്ന് താരം കുറിച്ചു.

Samantha

കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരൻ ആത്മഹത്യ ചെയ്തത്. ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ സ്കൂളിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് കുടുംബം രം​ഗത്ത് എത്തിയത്. കുട്ടി നേരിട്ടത് അതിക്രൂരമായ മാനസിക – ശാരീരിക പീഡനമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കുട്ടിയുടെ അമ്മ തന്നെയാണ് പരാതിയുമായി രം​ഗത്തെത്തിയത്. സ്കൂളിൽ തന്റെ മകൻ അനുഭവിച്ച നിരന്തരമായ പീഡനവും റാഗിംഗും അധികൃതർ മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും വിദ്യാർത്ഥിയുടെ അമ്മ പരാതിയിൽ പറഞ്ഞു. ഇത് വിശദീകരിച്ച് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റും പങ്കുവച്ചിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും