Samvrutha Sunil: ‘ആ സെറ്റിൽ നിന്നുമാണ് ഇറങ്ങിപോകുന്നത്, കരിയറിൽ നിന്ന് ബ്രേക്ക് എടുത്തു, ഒട്ടും ഈസിയായിരുന്നില്ല’; സംവൃത സുനിൽ

Samvrutha Sunil on Her Break from Movies: സിനിമയിൽ നിന്നും ഇടവേള എടുത്തതിനെ കുറിച്ചും, 'അയാളും ഞാനും തമ്മിൽ' എന്ന സിനിമയെ കുറിച്ചും സംസാരിക്കുകയാണ് സംവൃത. ചിത്രത്തിലെ 'അഴലിന്റെ ആഴങ്ങളിൽ...' എന്ന ഗാനം കേൾക്കുമ്പോൾ ഇന്നും താൻ ഇമോഷണലാകുമെന്ന് സംവൃത പറയുന്നു.

Samvrutha Sunil: ആ സെറ്റിൽ നിന്നുമാണ് ഇറങ്ങിപോകുന്നത്, കരിയറിൽ നിന്ന് ബ്രേക്ക് എടുത്തു, ഒട്ടും ഈസിയായിരുന്നില്ല; സംവൃത സുനിൽ

സംവൃത സുനിൽ

Updated On: 

26 Jun 2025 13:43 PM

മലയാളി സിനിമ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളി മനസ്സിൽ ഇടം നേടി. സംവൃത ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ‘അയാളും ഞാനും തമ്മിൽ’. ഈ ചിത്രത്തിന് ശേഷമാണ് താരം സിനിമയിൽ നിന്നും നീണ്ട ഇടവേള എടുക്കുന്നത്.

ഇപ്പോഴിതാ, സിനിമയിൽ നിന്നും ഇടവേള എടുത്തതിനെ കുറിച്ചും, ‘അയാളും ഞാനും തമ്മിൽ’ എന്ന സിനിമയെ കുറിച്ചും സംസാരിക്കുകയാണ് സംവൃത. ചിത്രത്തിലെ ‘അഴലിന്റെ ആഴങ്ങളിൽ…’ എന്ന ഗാനം കേൾക്കുമ്പോൾ ഇന്നും താൻ ഇമോഷണലാകുമെന്ന് സംവൃത പറയുന്നു. താൻ അഭിനയത്തിൽ നിന്നും ഇടവേള എടുത്തത് ആ സിനിമയ്ക്ക് ശേഷമാണെന്നും നടി പറഞ്ഞു. സിനിമയിൽ നിന്ന് വിട്ടുനിൽക്കണമെന്നത് തന്റെ തീരുമാനം ആയിരുന്നെങ്കിലും അതൊട്ടും എളുപ്പമായിരുന്നില്ലെന്നും സംവൃത കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ ആ ചിത്രത്തിലെ പല ഇമോഷണൽ സീനുകളിലും താൻ ശരിക്കും കരയുകയായിരുന്നു എന്നും നടി പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സംവൃത സുനിൽ.

“അഴലിന്റെ ആഴങ്ങളിൽ…’ എന്ന പാട്ടിനെ കുറിച്ച് പറയുമ്പോൾ ഞാൻ ഇമോഷണലാകും. അത് വളരെ ഹെവിനെസ്സ് തരുന്ന ഒരു പാട്ടാണ്. ആ പാട്ടിന്റെ ഷൂട്ടിങ്ങിന് ശേഷമാണ് ഞാൻ എന്റെ കരിയറിൽ നിന്ന് ബ്രേക്ക് എടുക്കുന്നത്. ആ പാട്ടിന്റെ ചിത്രീകരണം പൂർത്തിയായ ശേഷം, ‘അയാളും ഞാനും തമ്മിൽ’ സിനിമയുടെ സെറ്റിൽ നിന്നുമാണ് ഞാൻ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് പോകുന്നത്.

ALSO READ: ജോജുവിന് ശമ്പളം കൊടുത്തു; അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല: തെളിവ് പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശ്ശേരി

ഞാൻ മനപൂർവം എടുത്ത തീരുമാനം ആയിരുന്നെങ്കിൽ പോലും അത് എനിക്ക് ഒട്ടും ഈസി ആയിരുന്നില്ല. പക്ഷെ ആ ബ്രേക്ക് എനിക്ക് ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ ആ സിനിമയിലെ പല ഇമോഷണൽ സീനുകളിലും ഞാൻ ശരിക്കും കരയുകയായിരുന്നു” സംവൃത സുനിൽ പറഞ്ഞു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ