Sanjay Dutt: ഭാര്യയ്ക്കും കാമുകനുമൊപ്പം ആരാധകന്റെ വരവ്; ഞെട്ടിത്തരിച്ച് സഞ്ജയ് ദത്ത്
Sanjay Dutt and Suniel Shetty in Kapil Sharma's Show: പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായി. നിരവധി പേരാണ് ഈ വീഡിയോയെക്കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഇത് ടിആർപി തകർക്കുന്ന എപ്പിസോഡായിരിക്കുമെന്നായിരുന്നു ഒരാളുടെ കമന്റ്

സഞ്ജയ് ദത്തും സുനിൽ ഷെട്ടിയും
ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്തും സുനില്‍ ഷെട്ടിയും അതിഥികളായെത്തിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ ആരാധകന്‍ എത്തിയത് ഭാര്യയ്ക്കും കാമുകിക്കുമൊപ്പം. ഭാര്യയ്ക്കും കാമുകിക്കുമൊപ്പമാണ് താന്‍ വന്നതെന്ന് ആരാധകന്‍ പറയുന്നതിന്റെ പ്രൊമോ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. ആരാധകന്റെ ഈ വെളിപ്പെടുത്തല്‍ സുനില്‍ ഷെട്ടിയെയും, സഞ്ജയ് ദത്തിനെയും മാത്രമല്ല, പരിപാടിയില്‍ പങ്കെടുത്ത എല്ലാവരെയും ഞെട്ടിച്ചു.
ഇന്ന് ഭാര്യയ്ക്കും കാമുകിക്കുമൊപ്പമാണ് ഷോയില്‍ എത്തിയിരിക്കുന്നതെന്നായിരുന്നു ആരാധകന്‍ താരങ്ങളോടായി പറഞ്ഞത്. ഇതുകേട്ട സുനില്‍ ഷെട്ടി എഴുന്നേറ്റ് നിന്ന് കൈയടിച്ചു. എന്നാല്‍ സഞ്ജയ് ദത്ത് ഒരുപടി കൂടി കടന്ന് ആരാധകന്റെ അടുത്തേക്ക് പോയി. എന്നിട്ട് ഒരൊറ്റ ചോദ്യമായിരുന്നു. ഇതൊക്കെ എങ്ങനെ സാധിക്കുന്നടേയെന്നായിരുന്നു താരത്തിന്റെ ചോദ്യം. ഈ ട്രിക്ക് തങ്ങളെയും പഠിപ്പിക്കണമെന്നും സഞ്ജയ് ആരാധകനോട് അഭ്യര്‍ത്ഥിച്ചു.
Do bhai, dono tabahi. Sanjay Dutt and Suniel Shetty are arriving this Funnyvaar 💪🕺
Watch them this Saturday, on The Great Indian Kapil Show, at 8pm, only on Netflix. pic.twitter.com/50ZWmAGbjO
— Netflix India (@NetflixIndia) September 4, 2025
എന്തായാലും പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായി. നിരവധി പേരാണ് ഈ വീഡിയോയെക്കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഇത് ടിആർപി തകർക്കുന്ന എപ്പിസോഡായിരിക്കുമെന്നായിരുന്നു ഒരാളുടെ കമന്റ്.