Sarkeet OTT: ആസിഫ് അലിയുടെ ‘സർക്കീട്ട്’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Sarkeet OTT Release: നല്ല പ്രതികരണമുണ്ടായിട്ടും മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായില്ല. ഇപ്പോഴിതാ, 'സർക്കീട്ട്' ഒടിടിയിൽ പ്രദർശനത്തിനെത്തുകയാണ്.

Sarkeet OTT: ആസിഫ് അലിയുടെ സർക്കീട്ട് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

'സർക്കീട്ട്' പോസ്റ്റർ

Published: 

16 Aug 2025 | 08:46 PM

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത ചിത്രമാണ് ‘സർക്കീട്ട്’. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം മെയ് 8നാണ് തീയേറ്ററുകളിൽ എത്തിയത്. നല്ല പ്രതികരണമുണ്ടായിട്ടും മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായില്ല. ഇപ്പോഴിതാ, ഫീൽ ​ഗുഡ് ഇമോഷണൽ ഡ്രാമ ഗണത്തിൽപ്പെടുന്ന ഈ ചിത്രം ഒടുവിൽ ഒടിടിയിൽ എത്തുകയാണ്.

‘സർക്കീട്ട്’ ഒടിടി

ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സാണ് ‘സർക്കീട്ട്’ സിനിമയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സ്ട്രീമിങ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് സൂചന.

‘സർക്കീട്ട്’ സിനിമയെ കുറിച്ച്

‘പൊൻമാൻ’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, ആക്ഷൻ ഫിലിംസ് എന്നീ ബാനറുകളിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് ‘സർക്കീട്ട്’. സംവിധായകൻ തമർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആസിഫ് അലിക്ക് പുറമെ, ദിവ്യ പ്രഭ, ദീപക് പറമ്പോൽ ബാലതാരം ഓർഹാൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു.

ആസിഫ് അലിയുടെയും ഓർഹാന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. പൂർണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അയാസ് ഹസനാണ്. സംഗീത് പ്രതാപാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. ഗോവിന്ദ് വസന്തയാണ് സംഗീത് സംവിധാനം.

ALSO READ: അനശ്വരയുടെ ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ഇന്ന് ഒടിടിയിൽ എത്തും; എവിടെ കാണാം?

പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, അഡ്വർടൈസിംഗ് -ബ്രിങ് ഫോർത്ത്, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

‘സർക്കീട്ട്’ ട്രെയ്‌ലർ

Related Stories
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
Big Boss Mastani: സവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്തു ചെയ്യണം? ദീപക് വിഷയത്തിൽ മസ്താനി
Akhil Marar: ദീപക്കിന്റെ മരണത്തിൽ ഞാൻ മിണ്ടില്ല, അതിന് കാരണമുണ്ട്! അഖിൽ മാരാർ
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം