Secret Agent: ‘ഞാൻ ഒരാളെയേ സ്നേഹിച്ചിട്ടുള്ളൂ, അയാളെ തന്നെ കെട്ടി’; ദിയക്ക് മറുപടിയുമായി സീക്രട്ട് ഏജന്റും സ്നേഹയും

Secret Agent Wife Sneha Response on Diya Krishna Issue: സിജോ ജോണിന്റെ റിസപ്ഷൻ വീഡിയോയ്ക്ക് താഴെ 'കുള്ളന് എത്തുന്നില്ല' എന്ന് സായ് കൃഷ്ണയെ പരിഹസിച്ചു കൊണ്ട് ഒരാൾ പങ്കുവെച്ച കമന്റിനെ അനുകൂലിക്കുന്ന രീതിയിൽ ദിയ ചിരിക്കുന്ന സ്മൈലികൾ കമന്റ് ചെയ്തതാണ് ഇപ്പോൾ വിവാദങ്ങൾക്കിടയാക്കിയത്.

Secret Agent: ഞാൻ ഒരാളെയേ സ്നേഹിച്ചിട്ടുള്ളൂ, അയാളെ തന്നെ കെട്ടി; ദിയക്ക് മറുപടിയുമായി സീക്രട്ട് ഏജന്റും സ്നേഹയും

സായ് കൃഷ്ണ, സ്നേഹ, ദിയ കൃഷ്ണ

Updated On: 

08 Jan 2025 | 08:54 AM

താരപുത്രിയും സോഷ്യൽമീഡിയ ഇൻഫ്ലുൻസറുമായ ദിയ കൃഷ്ണ ഇപ്പോൾ സമൂഹ മാധ്യമത്തിലും മറ്റും കടുത്ത വിമർശനമാണ് നേരിടുന്നത്. ബിഗ്ബോസ് താരം സിജോ ജോണിന്റെ വിവാഹ റിസപ്‌ഷനിടെ ഉണ്ടായ ഒരു സംഭവമാണ് ഇതിന് തുടക്കമിട്ടത്. റിസപ്‌ഷനിടെ ബി​ഗ് ബോസ് താരം നോറ സിജോയുടെ മുഖത്ത് കേക്ക് വാരിത്തേക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ദിയ ഒരു പോസ്റ്റ് പങ്കുവെച്ചതോടെയാണ് വിവാദങ്ങൾ കനക്കുന്നത്.

” ശരിക്കും ഇവർ ആരാണെന്ന് എനിക്കറിയില്ല. പക്ഷേ, നമ്മുടെ ഏറ്റവും നല്ലൊരു ദിവസത്തിൽ ആരെങ്കിലും എന്റെ ഭർത്താവിനോട് ആണ് ഇങ്ങനെ ചെയ്യുന്നതിരുന്നതെങ്കിൽ അവൻ അല്ലെങ്കിൽ അവൾ പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാൻ ഉണ്ടാവില്ല ” എന്നായിരുന്നു ദിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇതിന് പിന്നാലെ ദിയയ്‌ക്കെതിരെ ബിഗ്‌ബോസ് താരങ്ങൾ രംഗത്തെത്തിയതോടെ പ്രശ്നം വഷളായി. സിജോ ജോണിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ഇപ്പോൾ സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ സായ് കൃഷ്ണയും ദിയയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

സിജോ ജോണിന്റെ റിസപ്ഷൻ വീഡിയോയ്ക്ക് താഴെ ‘കുള്ളന് എത്തുന്നില്ല’ എന്ന് സായ് കൃഷ്ണയെ പരിഹസിച്ചു കൊണ്ട് ഒരാൾ പങ്കുവെച്ച കമന്റിനെ അനുകൂലിക്കുന്ന രീതിയിൽ ദിയ ചിരിക്കുന്ന സ്മൈലികൾ കമന്റ് ചെയ്തിരുന്നു. പ്രോ​ഗ്രസീവെന്ന് അവകാശപ്പെടുന്ന ദിയ മറ്റൊരാളെ ബോഡി ഷെയിം ചെയ്തതിനെ അനുകൂലിച്ചത് ശരിയായില്ല എന്ന് പലരും അഭിപ്രായപ്പെട്ടു. ഇതോടെയാണ്, സായ് കൃഷ്ണയും ഭാര്യ സ്നേഹയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.

ALSO READ:  ‘നോറ എന്റെ സുഹൃത്ത്, ദിയ കൃഷ്ണയുടെ ഉപദേശവും ഊച്ചാളിത്തരവും ഒരുമിച്ച്’; പ്രതികരിച്ച് സിജോ

ദിയ കൃഷ്‍ണയുടെ യഥാർത്ഥ മുഖം ഇതാണെന്നും, ഫോളോവേഴ്‌സിന് മുന്നിൽ ഫേക്ക് ചെയുന്നത് നിർത്തണമെന്നും സായ് കൃഷ്ണ പറഞ്ഞു. എന്നാൽ, സ്നേഹയുടെ പരാമർശമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘താൻ ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ, അയാളെ തന്നെയാണ് കെട്ടിയത്’ എന്നുമാണ് ചിരിച്ചുകൊണ്ട് സ്നേഹ വീഡിയോയിൽ പറഞ്ഞത്. സായിക്ക് ഉയരം കുറവാണോ വണ്ണം കൂടുതൽ ആണോ എന്നതൊന്നും താൻ കാര്യമാക്കിയിട്ടില്ല. പ്രണയിക്കുന്ന സമയത്ത് സായിക്ക് 120 കിലോ ഭാരം ഉണ്ടായിരുന്നു എന്നും അവർ വീഡിയോയിൽ. ഇതോടെ ദിയയെ സ്നേഹ പരോക്ഷമായി പരിഹസിച്ചതാണെന്ന് പലരും അഭിപ്രായപ്പെട്ടു.

ദിയ കൃഷ്ണയുടെ പ്രണയവും വിവാഹവുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. തനിക്ക് ഒന്നിൽ കൂടുതൽ ബ്രേക്ക്അപ്പ് ഉണ്ടായിട്ടുണ്ടെന്നും, അവരെല്ലാം തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ദിയ തന്നെ നേരത്തെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷ് മുൻ കാമുകൻ വൈഷ്‌ണവിന്റെ സുഹൃത്ത് കൂടിയായിരുന്നു. ഇതെല്ലാം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. അതേസമയം, തന്റെ ഭർത്താവിനെ പരിഹസിച്ചതിന് ദിയക്കുള്ള മറുപടിയാണ് ഇതെന്ന് സ്നേഹ വീഡിയോയിൽ പറയുന്നില്ല. ദിയ കൃഷ്ണയും കുടുംബവുമായി ബന്ധപ്പെട്ട പല വിവാദങ്ങളിലും സായ് കൃഷ്ണ തന്റെ യൂട്യൂബ് വീഡിയോകളിലൂടെ പ്രതികരിച്ചിരുന്നു. ഇതിന്റെ ദേഷ്യമാണ് ദിയയ്ക്ക് എന്നതാണ് ചിലരുടെ വാദം.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ