Shine Tom Chacko Controversies: കൊക്കെയ്ൻ കേസ് മുതൽ സ്ത്രീത്വത്തെ അപമാനിച്ചത് വരെ; ഇതാദ്യമായല്ല ഷൈൻ ടോം ചാക്കോ വിവാദങ്ങളിൽ കുടുങ്ങുന്നത്

Shine Tom Chacko's Controversial Path: ലഹരി മരുന്ന് കേസും നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലും വന്നതോടെ ഷൈന്‍ ടോം ചാക്കോ എന്ന പേര് വീണ്ടും സജീവമാകുകയാണ്. ഇതാദ്യമല്ല ഷൈന്‍ ടോം ചാക്കോ ഇത്തരം കേസുകളുടെയും വിവാദങ്ങളുടെയും ഭാഗമാകുന്നത്.

Shine Tom Chacko Controversies: കൊക്കെയ്ൻ കേസ് മുതൽ സ്ത്രീത്വത്തെ അപമാനിച്ചത് വരെ; ഇതാദ്യമായല്ല ഷൈൻ ടോം ചാക്കോ വിവാദങ്ങളിൽ കുടുങ്ങുന്നത്

ഷൈൻ ടോം ചാക്കോ

Published: 

19 Apr 2025 12:31 PM

സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിലേക്ക് ചുവടുമാറ്റിയ നടനാണ് ഷൈൻ ടോം ചാക്കോ. ഒന്നര പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിനിടെ താരത്തിന് വിവാദങ്ങൾ ഒഴിഞ്ഞ കാലമുണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. ലഹരി മരുന്ന് കേസും നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലും വന്നതോടെ ഷൈന്‍ ടോം ചാക്കോ എന്ന പേര് വീണ്ടും സജീവമാകുകയാണ്. ഇതാദ്യമല്ല ഷൈന്‍ ടോം ചാക്കോ ഇത്തരം കേസുകളുടെയും വിവാദങ്ങളുടെയും ഭാഗമാകുന്നത്.

2015 ജനുവരി 31നാണ് ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ ഒരു കേസ് ആദ്യമായി ശ്രദ്ധ നേടുന്നത്. ഷൈൻ നായകനായ ‘ഇതിഹാസ’ എന്ന ചിത്രം റിലീസായി തീയറ്ററുകളിൽ പ്രദർശനം തുടരുന്ന സമയത്താണ് നടനെയും സുഹൃത്തുക്കളെയും കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നും കൊക്കെയ്‌നുമായി പിടികൂടിയത്. അന്ന് വൻ ചർച്ചാവിഷയമായ ഈ കേസ്, ഷൈൻ വീണ്ടും വിവാദങ്ങളിൽ ഉൾപ്പെട്ടതോടെ വീണ്ടും ചർച്ചയാവുകയാണ്.

അന്ന് ഷൈന്‍ ടോം ചാക്കോ, സുഹൃത്തും സഹസംവിധായികയുമായ ബ്ലെസി സില്‍വസ്റ്റര്‍, ഡിസൈനർ രേഷ്മ രംഗസ്വാമി, മോഡൽ ടിന്‍സി ബാബു, ദുബായ് ട്രാവല്‍ മാര്‍ട്ട് ഉടമ സ്‌നേഹ ബാബു എന്നിവരെയാണ് കൊച്ചി കലൂര്‍- കടവന്ത്ര റോഡിലെ ഫ്‌ളാറ്റില്‍ നിന്നും എക്‌സൈസ് പിടികൂടിയത്. 10 പായ്ക്കറ്റുകളിലായി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചിരുന്ന കൊക്കെയ്‌നാണ് പോലീസ് അവിടെ നിന്നും കണ്ടെടുത്തത്. നടൻ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞെങ്കിലും പിന്നീട് ഹൈക്കോടതി ജാമ്യം നൽകുകയായിരുന്നു. ഇക്കഴിഞ്ഞ, ഫെബ്രുവരിയിലായിരുന്നു ഷൈനിനെ കോടതി കുറ്റവിമുക്തനാക്കിയത്. അന്വേഷണ സംഘത്തിനെതിരെ ഉൾപ്പടെ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തി കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.

അടുത്തിടെ, ആലപ്പുഴയില്‍ നിന്ന് ഒന്നരക്കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി സ്ത്രീ അടക്കമുള്ളവർ പിടിയിലായ കേസിലും ഷൈന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ലഹരി കൈമാറിയിരുന്നു എന്ന് പ്രതികൾ വെളിപ്പെടുത്തിയിരുന്നു. ഒരു ഘട്ടത്തില്‍ ഷൈനിന്റെ അസാധാരണമായ പെരുമാറ്റത്തിനും കേരളം സാക്ഷ്യം വഹിച്ചിരുന്നു. സിനിമ പ്രമോഷനുകളിൽ മുതിർന്ന അഭിനേതാക്കളോട് ഉൾപ്പടെ പരസ്പര ബോധമില്ലാതെ പെരുമാറുന്ന ഷൈൻ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

ALSO READ: ഷൈൻ ടോം ചാക്കോയ്ക്ക് ചോദ്യാവലി തയ്യാറാക്കി പോലീസ്; ആകെ 32 ചോദ്യങ്ങൾ

2022ൽ ഷൈൻ ടോം ചാക്കോ വിമാനത്തിന്റെ കോക് പിറ്റില്‍ കയറിയതും വാർത്തകളിൽ നിറഞ്ഞിരുന്നു. പൈലറ്റ് വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനായിരുന്നു കോക് പിറ്റില്‍ കയറിയത് എന്നായിരുന്നു ഷൈൻ സംഭവത്തിൽ നൽകിയ വിശദീകരണം. അതിന് പുറമെ, രഞ്ജു രഞ്ജിമാർ നടൻ ഷൂട്ടിംഗ് സെറ്റിൽ കൃത്യസമയത്ത് എത്താറില്ലെന്നും, സഹതാരങ്ങളോടും മോശമായി പെരുമാറിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ഒരിക്കൽ ഷൂട്ടിങ്ങിനിടെ സഹനടിയെ പോലും പരിഗണിക്കാതെ ഷൈൻ അവിടെ നിന്നും ഇറങ്ങിപ്പോയെന്നും അവർ പറഞ്ഞിരുന്നു. കൂടാതെ, അടുത്തിടെ ഒരു ചാനലിൽ അഭിമുഖത്തിനിടെ ചോദ്യങ്ങളോട് അസ്വസ്ഥനായ ഷൈന്‍ മൈക്ക് പോലും തിരികെ നല്‍കാതെ ഇറങ്ങിപ്പോയതും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡാൻസാഫ് സംഘം അന്വേഷണത്തിനെത്തിയപ്പോൾ ഹോട്ടലിൽ നിന്ന് ഷൈൻ ഇറങ്ങിയോടിയ സംഭവം ഉണ്ടായത്.

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം