Shobha Raveendran: ‘മാഷിന് ഭാര്യ ജോലിക്ക് പോകരുത്, കുട്ടികളെ നോക്കാൻ ആയമാരെ വെക്കരുത്, എത്ര രാത്രിയായാലും ഉറങ്ങാതെ കാത്തിരിക്കണം’

Shoba Raveendran About Raveendran Master: മാഷിന് ഒരു ഭാര്യ എങ്ങനെയെല്ലാം ആയിരിക്കണം എന്നതിൽ കുറച്ച് നിർബന്ധങ്ങൾ ഉണ്ടായിരുന്നെന്ന് പറയുകാണ് ശോഭ. അദ്ദേഹത്തിന് ഭാര്യ ഭാര്യയായിരിക്കണം, കുട്ടികളെ നോക്കണം, ഭാര്യ ജോലിക്ക് പോകരുത് തുടങ്ങിയ കാര്യങ്ങളിൽ നിർബന്ധം ഉണ്ടായിരുന്നെന്ന് ശോഭ പറയുന്നു.

Shobha Raveendran: മാഷിന് ഭാര്യ ജോലിക്ക് പോകരുത്, കുട്ടികളെ നോക്കാൻ ആയമാരെ വെക്കരുത്, എത്ര രാത്രിയായാലും ഉറങ്ങാതെ കാത്തിരിക്കണം

ശോഭ രവീന്ദ്രൻ, രവീന്ദ്രൻ മാസ്റ്റർ

Published: 

22 Jun 2025 10:34 AM

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീത സംവിധായകരിലൊരാളാണ് രവീന്ദ്രൻ മാസ്റ്റർ. ഇന്നും മലയാളികൾ ഹൃദയത്തിലേറ്റുന്ന പല ഗാനങ്ങളും അദ്ദേഹം സമ്മാനിച്ചതാണ്. 150ലധികം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. രവീന്ദ്രൻ മാസ്റ്റർക്ക് ഒരു ദേശീയ അവാർഡും രണ്ട് സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ, മാസ്റ്ററെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ ശോഭ രവീന്ദ്രൻ.

മാഷിന് ഒരു ഭാര്യ എങ്ങനെയെല്ലാം ആയിരിക്കണം എന്നതിൽ കുറച്ച് നിർബന്ധങ്ങൾ ഉണ്ടായിരുന്നെന്ന് പറയുകാണ് ശോഭ. അദ്ദേഹത്തിന് ഭാര്യ ഭാര്യയായിരിക്കണം, കുട്ടികളെ നോക്കണം, ഭാര്യ ജോലിക്ക് പോകരുത് തുടങ്ങിയ കാര്യങ്ങളിൽ നിർബന്ധം ഉണ്ടായിരുന്നെന്ന് ശോഭ പറയുന്നു. അദ്ദേഹം സ്റ്റുഡിയോയിലേക്ക് പോകുന്ന സമയത്തും തിരികെ വരുന്ന സമയത്തും എത്ര തിരക്കുണ്ടെങ്കിലും നമ്മൾ ഗേറ്റിനടുത്ത് വന്ന് നിക്കണമെന്നത് നിർബന്ധമാണെന്ന് അവർ പറഞ്ഞു. ഇതുപോലുള്ള നിർബന്ധങ്ങൾ ഭർത്താക്കന്മാർക്ക് ഉണ്ടെങ്കിൽ അത് പാലിച്ചാലേ ജീവിതം സുഗമമായി മുന്നോട്ട് പോവുകയുള്ളൂ എന്നും ശോഭ കൂട്ടിച്ചേർത്തു. പോപ്പിൻസ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ.

“മാഷിന് വളരെ നിർബന്ധമുള്ള ഒരു കാര്യമായിരുന്നു ഭാര്യ ഭാര്യയായിരിക്കണം എന്നത്. ഭാര്യ ജോലിക്ക് പോകുന്നതൊന്നും ഇഷ്ടമല്ല. കുട്ടികളെ നോക്കാൻ ആയമാരെ വെക്കരുത്. അവരെ അമ്മ തന്നെ വളർത്തണം. പിന്നെ ഏറ്റവും നിർബന്ധമുള്ള കാര്യം രാവിലെ രവിയേട്ടൻ സ്റ്റുഡിയോയിലേക്ക് പോകുന്ന സമയത്ത്, അടുക്കളയിൽ എത്ര തിരക്കുണ്ടെങ്കിലും മാഷ് ഇറങ്ങുന്ന സമയത്ത് നമ്മൾ ഫ്രണ്ടിൽ തന്നെ ഉണ്ടാകണം. കാറിൽ കയറി പോകുന്ന സമയത്ത് നമ്മളെ ഒരു നോട്ടമൊക്കെ നോക്കിയിട്ട് പോകും. ടാറ്റ ഒന്നും പറയില്ല, എന്നാലും ഒന്ന് നോക്കും. അവിടെ ഉണ്ടാവണം എന്നുള്ളത് ഭയങ്കര നിർബന്ധമാണ്. നമ്മൾ അവിടെ ഇല്ലെങ്കിൽ ഭയങ്കര മൂഡ് ഔട്ട് ആകും.

ALSO READ: പേരക്കുട്ടിക്കായി പെട്ടി നിറയെ സാധനങ്ങൾ വാങ്ങി സിന്ധു; ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി താര കുടുംബം; ഭാ​ഗ്യം ചെയ്തവളെന്ന് ആരാധകർ

ചിലപ്പോൾ നമ്മൾ അടുപ്പിൽ എന്തെങ്കിലും കടുക് വറക്കാനോ മറ്റോ വെച്ചിരിക്കുന്ന സമയത്തായിരിക്കും പോകുന്നത്. അപ്പോൾ അത് ഓഫ് ചെയ്ത് ഞാൻ പോയിട്ട് ചെയ്യാമെന്ന് പറയും. അതേപോലെ വരുന്ന സമയത്ത് രാത്രിയിൽ എത്ര മണിയാണെങ്കിലും നമ്മൾ ഉറക്കം ഒഴിഞ്ഞിരിക്കണം. കാറിന്റെ ഹോൺ ദൂരെ കേൾക്കുമ്പോൾ തന്നെ ഗേറ്റ് തുറക്കണം. അതിന് നമ്മൾ അവിടെ ഉണ്ടാവണം എന്ന് നിർബന്ധമുണ്ട്.

അവർക്ക് അങ്ങനെ ഒരു നിർബന്ധമുള്ള സമയത്ത് നമ്മൾ അത് പാലിക്കണം അല്ലേ? അങ്ങനെ നമ്മൾ ചെയ്യുന്ന സമയത്ത് അവർക്കും നമ്മളോട് സ്നേഹം ഉണ്ടാകും. നമ്മുടെ വാക്കുകൾക്കും വിലയുണ്ട് എന്നുള്ള ഒരു ചിന്ത ഉണ്ടാകും. നമുക്കും ലൈഫ് സ്മൂത്ത് ആയി മുന്നോട്ട് കൊണ്ടുപോകാൻ പറ്റും. വലിയ കാര്യങ്ങൾ അല്ല, ചെറിയ കാര്യങ്ങളാണ്. ഒരാൾക്ക് അതാണ് ഇഷ്ടമെങ്കിൽ അത് അംഗീകരിച്ചു കൊടുക്കുക. ഇന്നത്തെ തലമുറയുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ ഭർത്താവ് ഭാര്യയെ കേൾക്കില്ല, ഭാര്യ ഭർത്താവിനെ കേൾക്കില്ല. ലൈഫ് ഒന്നല്ലേ ഉള്ളൂ. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ബന്ധമാണ് ദാമ്പത്യ ബന്ധം” ശോഭ രവീന്ദ്രൻ പറഞ്ഞു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ