Siju Wilson: വിവാഹം കഴിച്ചത് ‘രണ്ട് തവണ’, കാരണം വെളിപ്പെടുത്തി സിജു വില്‍സണ്‍
Siju Wilson Interview: രജിസ്റ്റര്‍ മാര്യേജ് ചെയ്യാനായിരുന്നു താല്‍പര്യം. എന്നാല്‍ വീട്ടുകാരുടെ താല്‍പര്യപ്രകാരം രാവിലെ ഹിന്ദു ആചാരപ്രകാരം കല്യാണം കഴിച്ചു. പിന്നെ ക്രിസ്ത്യന്‍ പള്ളിയിലും വിവാഹം നടത്തിയെന്നും താരം
2010ല്‍ റിലീസ് ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് സിജു വില്‍സണ്‍ ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. തുടര്‍ന്ന് വിവിധ സിനിമകളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്തു. ചെറിയ വേഷങ്ങളില്‍ തുടങ്ങിയ യാത്ര ഇപ്പോള്‍ നായക കഥാപാത്രങ്ങളില്‍ എത്തിനില്‍ക്കുകയാണ്. ഡിറ്റക്ടീവ് ഉജ്ജ്വലനാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ കലാജീവിതത്തെക്കുറിച്ചും, വ്യക്തിജീവിതത്തെക്കുറിച്ചും മനസ് തുറന്നു.
ഭാര്യയെ ‘രണ്ട് ‘ തവണ വിവാഹം കഴിക്കേണ്ടി വന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഭാര്യ ശ്രുതിയും താനും രണ്ടു മതത്തില്‍ നിന്നായിരുന്നുവെന്ന് സിജു പറഞ്ഞു. ശ്രുതി ഹിന്ദു കുടുംബത്തില്‍ നിന്നായിരുന്നു. താന്‍ ക്രിസ്ത്യനും. രജിസ്റ്റര്‍ മാര്യേജ് ചെയ്യാനായിരുന്നു താല്‍പര്യം. എന്നാല്‍ വീട്ടുകാരുടെ താല്‍പര്യപ്രകാരം രാവിലെ ഹിന്ദു ആചാരപ്രകാരം കല്യാണം കഴിച്ചു. പിന്നെ ക്രിസ്ത്യന്‍ പള്ളിയിലും വിവാഹം നടത്തിയെന്നും താരം വ്യക്തമാക്കി.
”ഒറ്റ ദിവസം കൊണ്ട് പരിപാടി തീര്‍ത്തു. രണ്ട് മതക്കാരായതുകൊണ്ട് സ്‌പെഷ്യല്‍ ആക്ട് പ്രകാരമേ വിവാഹം നടക്കൂ. അങ്ങനെ ഒക്ടോബറില്‍ അപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തു. അങ്ങനെയാണ് രണ്ട് പ്രാവശ്യം കല്യാണം കഴിച്ചത്”-സിജു വില്‍സണ്‍ പറഞ്ഞു.




Also Read: Shankar: ‘അന്ന് ആരാധികമാർ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി, കാലിൽ തൊട്ട് നമസ്കരിക്കും’; ശങ്കർ
അദ്ദേഹത്തിന്റെ കഴിവുകള്‍ പുറത്തേക്ക് വന്നിട്ടില്ല
ആദി എന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും സിജു പങ്കുവച്ചു. ഭയങ്കര കഴിവുള്ളയാളാണ് പ്രണവ്. അദ്ദേഹത്തിന്റെ കഴിവുകള്‍ പുറത്തേക്ക് വന്നിട്ടില്ല. നല്ല മനുഷ്യനാണ്. അത്യാവശ്യം യാത്ര ചെയ്യുന്നതുകൊണ്ടും, ലോകവിവരമുള്ളതുകൊണ്ട് എവിടെ എങ്ങനെ പെരുമാറണമെന്നും സംസാരിക്കണമെന്നും അദ്ദേഹത്തിന് അറിയാമെന്നും സിജു വ്യക്തമാക്കി.
അദ്ദേഹത്തിന് പ്രത്യേകതരം ടാലന്റുകളുണ്ട്. അത് സ്‌ക്രീനിലേക്ക് വന്നുകഴിഞ്ഞാല്‍ ഇതിലും കൂടുതല്‍ ആരാധകരുണ്ടാകുമെന്ന് തോന്നുന്നു. അദ്ദേഹം നടന്നു പോകുമ്പോള്‍ അറിയാതെ പുറകെ ക്യാമറയുമായി പോയാല്‍ അടിപൊളി സാധനങ്ങള്‍ കിട്ടുമെന്നും സിജു വില്‍സണ്‍ പറഞ്ഞു.