Sindhu Krishna: ‘കുട്ടിക്കാലം മുതൽ ന‌ടിയാകണമെന്ന് പറഞ്ഞത് ഓസിയാണ്, ഒരുപാട് ഓഫറുകൾ വന്നിരുന്നു; പക്ഷേ..’; സിന്ധു കൃഷ്ണ

Sindhu Krishna Opens Up About Diya Krishna: എന്നാൽ നടിയാകാൻ ഏറെ ആ​ഗ്ര​ഹമുണ്ടായത് ദിയയ്ക്കാണ് എന്ന് സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തങ്ങളുടെ വീട്ടിൽ കുട്ടിക്കാലം മുതൽ നടിയാകണമെന്ന് ആ​ഗ്രഹിച്ചത് ​ദിയ കൃഷ്ണയാണെന്നും അഹാന അങ്ങനെ പറയില്ലായിരുന്നുവെന്നും സിന്ധു പറയുന്നു.

Sindhu Krishna: കുട്ടിക്കാലം മുതൽ ന‌ടിയാകണമെന്ന് പറഞ്ഞത് ഓസിയാണ്, ഒരുപാട് ഓഫറുകൾ വന്നിരുന്നു; പക്ഷേ..; സിന്ധു കൃഷ്ണ

Diya

Updated On: 

26 May 2025 | 06:38 PM

ഏറെ ആരാധകരുള്ള താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. സോഷ്യൽ മീഡിയയിൽ സജീവമായ മക്കളും ഭാര്യയും കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വന്നെത്തുന്ന സന്തോഷത്തിലാണ് എല്ലാവരും. ഇതിന്റെ വിശേഷങ്ങളും എല്ലാവരും അവരുടെ യൂട്യൂബ് ചാനലുകളിലൂടെ പങ്കുവച്ചിരുന്നു.

എന്നാൽ ദിയയുടെ വ്ലോ​ഗുകൾക്കാണ് കൂടുതൽ വ്യൂവേഴ്സ്. ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നതും ദിയയ്ക്കാണ്. മക്കളിൽ അഹാന മാത്രമാണ് അച്ഛന്റെ പാത പിന്തുടർന്ന് സിനിമ കരിയറായി തെരഞ്ഞെടുത്തത്. ഇഷാനി കൃഷ്ണയും ഹൻസികയും സിനിമകളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

എന്നാൽ ദിയ ഇതുവരെയും ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. എന്നാൽ നടിയാകാൻ ഏറെ ആ​ഗ്ര​ഹമുണ്ടായത് ദിയയ്ക്കാണ് എന്ന് സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തങ്ങളുടെ വീട്ടിൽ കുട്ടിക്കാലം മുതൽ നടിയാകണമെന്ന് ആ​ഗ്രഹിച്ചത് ​ദിയ കൃഷ്ണയാണെന്നും അഹാന അങ്ങനെ പറയില്ലായിരുന്നുവെന്നും സിന്ധു പറയുന്നു. ആരെങ്കിലും അഹാനയോടെ ചോദിച്ചാൽ താത്പര്യമില്ലെന്നാണ് പറഞ്ഞതെന്നും പത്ത് പതിനഞ്ച് വർഷം മുമ്പേയുള്ള ഇന്റർവ്യൂകളിലൊക്കെ ദിയയാണ് നടിയാകണമെന്ന് പറഞ്ഞതെന്നാണ് സിന്ധു പറയുന്നത്.

Also Read:‘വീട്ടിൽപോയി നിരങ്ങ്, ഇതൊന്നും ഇവിടെ പറ്റില്ല’; ഉത്സവത്തിനിടെ കയ്യടിച്ച പെൺകുട്ടികളോട് ഗുണ്ടായിസം; മറുപടിയുമായി അനുശ്രീ

ദിയയ്ക്ക് കോമഡിയും ഡാൻസുമെല്ലാം ഉണ്ടായിരുന്നു. ഒരുപാട് ഓഫറുകളും വന്നിരുന്നു. എന്നാൽ അതൊന്നും നടക്കാതെ പോയി. ദിയ ഇൻഡസ്ട്രിയിൽ വന്നിരുന്നെങ്കിൽ വ്യത്യസ്തമായേനെ എന്നാണ് സിന്ധു പറയുന്നത്. എന്നാൽ അതൊന്നും നടന്നില്ലെന്നും പിന്നീട് ബിസിനസിലേക്കും ഇൻഫ്ലുവൻസറായി പോയെന്നാണ് സിന്ധു പറയുന്നത്. ​ദിയ ഒരു നടിയാകുമെന്നായിരുന്നു താനെപ്പോഴും വിചാരിച്ചിരുന്നതെന്നു സിന്ധു കൂട്ടിച്ചേർത്തു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ