Sindhu Krishna: ‘ഞാൻ അല്ല കുഞ്ഞിന് പേര് കണ്ടുപിടിച്ചത്! ആ ക്രെഡിറ്റ് എല്ലാം ഓസിക്ക്; ഒരു അനുജനെ കിട്ടിയ പോലെ’; സിന്ധു കൃഷ്ണ
Sindhu Krishna About Neeom's Arrival:അമ്മൂമ്മ ആയി എന്ന് വിശ്വസിക്കാൻ തനിക്കോ അമ്മ ആയി എന്ന് വിശ്വസിക്കാൻ ദിയക്കോ കഴിഞ്ഞിട്ടില്ലെന്നും അത് ഉൾക്കൊള്ളാൻ സമയം എടുക്കുമെന്നും സിന്ധു പറഞ്ഞു. വീട്ടിലേക്ക് പുതിയ അംഗം വന്ന എക്സൈറ്റ്മെന്റ് ഇപ്പോഴും മാറിയിട്ടില്ലെന്നും സിന്ധു പറയുന്നു.

Sindhu Krishna
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമാണ് ദിയ കൃഷ്ണയും അവരുടെ ഡെലിവറി വീഡിയോയും. പുതിയൊരു അതിഥി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും ആരാധകരും. ഇതോടെ കുഞ്ഞിന്റെ വിശേഷങ്ങൾ അറിയാനുള്ള ആകാംഷയിലാണ് ആരാധകർ. ഇപ്പോഴിതാ കുഞ്ഞുവന്നശേഷമുള്ള വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ.
അമ്മൂമ്മ ആയി എന്ന് വിശ്വസിക്കാൻ തനിക്കോ അമ്മ ആയി എന്ന് വിശ്വസിക്കാൻ ദിയക്കോ കഴിഞ്ഞിട്ടില്ലെന്നും അത് ഉൾക്കൊള്ളാൻ സമയം എടുക്കുമെന്നും സിന്ധു പറഞ്ഞു. തനിക്ക് അവൻ ചെറുമകൻ ആണെന്ന വിചാരം ഒന്നുമില്ല. വീട്ടിലേക്ക് പുതിയ അംഗം വന്ന എക്സൈറ്റ്മെന്റ് ഇപ്പോഴും മാറിയിട്ടില്ലെന്നും സിന്ധു പറയുന്നു. ഓസിക്ക് ഒരു അനുജനെ കിട്ടിയ പോലെയാണ് തോന്നുന്നതെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്.
അതേസമയം താൻ അല്ല കുഞ്ഞിന് പേര് കണ്ടുപിടിച്ചത് എന്നാണ് സിന്ധു പറയുന്നത്. അതിന്റെ എല്ലാ ക്രെഡിറ്റും ഓസിക്ക് ഉള്ളതാണ്. ആണ് കുട്ടിയാണെങ്കിൽ ഈ പേരിടാം എന്ന് നിശ്ചയിക്കുകയായിരുന്നു. താനും കുറെ പേരുകൾ ഷോട്ട് ലിസ്റ്റ് ചെയ്‌തെങ്കിലും ഏറ്റവും ഒടുവിൽ ഈ പേര് തീരുമാനിച്ചു. ഓമി, നിയോം തുടങ്ങിയ പേരുകൾ നിശ്ചയിച്ചതും ഓസിയാണ്. അതുകൊണ്ട് ഇനി മുതൽ തങ്ങളുടെ വീട്ടിലെ പേരിടൽ അവകാശം ഇനി ഓസിക്ക് എന്നും സിന്ധു പുതിയ വീഡിയോയിൽ പറയുന്നു. കുഞ്ഞിനെ നോക്കാൻ നാനിയെ വയ്ക്കാൻ ഒരു ആലോചന നടന്നു എങ്കിലും നമ്മൾ തന്നെ നോക്കാം എന്ന തീരുമാനത്തിൽ ആണ്. ഇതിനു പറ്റാതെ വന്നാൽ ആളെ വെക്കാമെന്ന ആലോചനയിലാണെന്നും സിന്ധു പറയുന്നു.
തന്റെ അനുജത്തിയുടെ രണ്ടുമക്കളുടെയും പ്രസവ സമയത്ത് താനാണ് ആശുപത്രിയിൽ ഉണ്ടായത്. ആൺ കുട്ടികളെ നോക്കാൻ അറിയില്ലെങ്കിലും ഇനി എല്ലാം ചെയ്യണം. തനിക്ക് ആൺ കുട്ടികളെ നോക്കി പരിചയമില്ലെന്നും ഇനി വേണം എല്ലാ പഠിക്കാനെന്നും സിന്ധു പറയുന്നു. വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.