Singer Machad Vasanthi: പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

Singer Machat Vasanthi Passes Away: നമ്മളൊന്ന് എന്ന നാടകത്തിലെ പച്ചപ്പനം തത്തേ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മണിമാരൻ തന്നത് എന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Singer Machad Vasanthi: പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

മച്ചാട്ട് വാസന്തി (image credits: social media)

Published: 

13 Oct 2024 23:47 PM

കോഴിക്കോട്: പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വർഷങ്ങൾക്ക് മുൻപുണ്ടായ വാഹനാപകത്തിൽ സാരമായി പരിക്കേറ്റ് പൂര്‍ണ്ണമായും കിടപ്പിലായ വാസന്തി ഏറെ നാളായി ചികിത്സയിലായിരുന്നു. നാടക, സിനിമ ഗാനങ്ങളിലൂടെ മലയാളികളുടെ മനകവര്‍ന്ന ഗായികയാണ് മച്ചാട്ട് വാസന്തി. ഇതിനുപുറമെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഒന്‍പതാം വയസിലാണ് മച്ചാട്ട് വാസന്തി സം​ഗീത ജീവിതം ആരംഭിച്ചത്. സംഗീതജ്ഞന്‍ ബാബുരാജാണ് വാസന്തിയെ സിനിമയിലേക്ക് എത്തിച്ചത്. വിപ്ലവഗായകനും റേഡിയോ കലാകാരനുമായ മച്ചാട്ട് കൃഷ്ണന്റെ മകളാണ് മച്ചാട്ട് വാസന്തി. കണ്ണൂർ കക്കാടാണു ജന്മസ്ഥലം. ആദ്യകാലത്ത് നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആകാശ വാണിയിലും നിരവധി പാട്ടുകള്‍ പാടി. നമ്മളൊന്ന് എന്ന നാടകത്തിലെ പച്ചപ്പനം തത്തേ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മണിമാരൻ തന്നത് എന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also read-Nobuyo Oyama Dies: 26 വർഷം ഡോറെമോണിന് ശബ്‍ദം നൽകിയ നോബുയോ ഒയാമ വിടവാങ്ങി

ഓളവും തീരവും സിനിമയില്‍ ബാബുരാജിന്റെ സംഗീതത്തില്‍ കെ.ജെ.യേശുദാസിനൊപ്പം പാടിയ ‘മണിമാരന്‍ തന്നത് പണമല്ല പൊന്നല്ലാ..മധുരക്കിനാവിന്റെ കരിമ്പുതോട്ടം..’ എന്ന പാട്ടിലൂടെയാണ് മച്ചാട്ട് വാസന്തിയെ മലയാളികൾക്ക് സുപരിചിതയായത്. രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തില്‍, ബാബുരാജ് ഈണം പകര്‍ന്ന ‘തത്തമ്മേ തത്തമ്മേ നീ പാടിയാല്‍ അത്തിപ്പഴം തന്നിടും…’, ‘ആരു ചൊല്ലിടും ആരു ചൊല്ലിടും…’ എന്നീ പാട്ടുകള്‍ പാടി. മീശ മാധവനിലും മച്ചാട്ട് വാസന്തി പാടിയിട്ടുണ്ട്.

Related Stories
Nirangale song : ഹരിമുരളീരവം പാടാൻ ഇതു വച്ചു നോക്കുമ്പോൾ എളുപ്പമാണ്…. കേട്ടാൽ സിമ്പിൾ പക്ഷെ പാടാൻ കടുകട്ടി
Renju Renjimar: കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി; നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി ഉണ്ടായി’
Drishyam 3: ‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ടായിരുന്നു’; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി മോഹൻലാൽ
Kalamkaval Movie : കേക്ക് കട്ടിങ് ഇല്ലേ മമ്മൂക്ക! കളങ്കാവൽ വിജയാഘോഷം സെൽഫിയിൽ ഒതുക്കി?
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ