Devika Nambiar Vijay Madhav: ‘ആ പേര് കിട്ടിയത് ഇങ്ങനെ’; കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര് വെളിപ്പെടുത്തി വിജയ് മാധവ്‌

Vijay and Devika Reveals Second Baby Nick Name:നൂലുക്കെട്ട് ചടങ്ങിന് സാധനങ്ങൾ വാങ്ങിക്കാൻ പോയ സമയത്ത് പലരും മകനെയും മകളെയും കുറിച്ച് ചോദിച്ചു. അതിൽ ഒരാൾ ഓം ബേബിക്ക് സുഖമാണോയെന്ന് ചോദിച്ചു. അപ്പോഴാണ് തനിക്കും തോന്നിയത് ഓം ബോബി എന്ന് വിളിക്കുന്നത് കൊള്ളമല്ലോയെന്ന്.

Devika Nambiar Vijay Madhav: ആ പേര് കിട്ടിയത് ഇങ്ങനെ; കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര് വെളിപ്പെടുത്തി വിജയ് മാധവ്‌

Devika Nambiar Vijay Madhav

Published: 

19 Feb 2025 11:59 AM

കുടുംബത്തിൽ പുതിയൊരു കുഞ്ഞു കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് വിജയ് മാധവും ദേവിക നമ്പ്യാരും. കഴിഞ്ഞ മാസം അവസാനമാണ് ഇരുവർക്കും രണ്ടാമത് ഒരു കുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിൽ സജീവമായി ഇവർ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കുമായിരുന്നു. എന്നാൽ കുഞ്ഞ് ജനിച്ച വിവരം കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് അറിയിച്ചത്. അതിനുള്ള കാരങ്ങളും താരദമ്പതികൾ പങ്കുവച്ചിരുന്നു.

ദേവികയുടെ ആരോ​ഗ്യനില വഷളായിരുന്നുവെന്നും അതുകൊണ്ട് കുഞ്ഞുണ്ടായ വിവരം പങ്കുവയ്ക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്നുമാണ് വിജയ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് മകളുടെ പേര് വെളിപ്പെടുത്തി കൊണ്ട് വിജയിയും ദേവികയും രം​ഗത്ത് എത്തിയത്. ഓം പരമാത്മ എന്നാണ് മകൾക്ക് പേരിട്ടത്. എന്നാൽ ഇതിനു ശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഇരുവർക്ക് നേരെയുണ്ടായത്. വിചിത്ര പേരാണെന്നും ഇതിലും വലിയ ക്രൂരത ആ കുഞ്ഞിനോട് ഇനി കാണിക്കാനില്ലെന്നുമെല്ലാമുള്ള തരത്തിലായിരുന്നു വിമർശനങ്ങൾ. സംഭവത്തിൽ പ്രതികരിച്ച് വിജയും രം​ഗത്ത് എത്തിയിരുന്നു. ഈ പേര് എന്താണെന്നും അതിന്റെ അർത്ഥം അറിയാതെയാണ് ആളുകൾ വിമർശിക്കുന്നതുമാണ് വിജയ് പറഞ്ഞത്. ‘ഓം പരമാത്മ’ ദൈവികമായ വാക്കാണ് അതൊക്കെ കളിയാക്കുന്നത് തന്നെ അപകടകരമാണെന്നാണ് വിജയ് പറയുന്നത്.

Also Read:‘ഓം പരമാത്മ’ ദൈവികമായ വാക്ക്; കളിയാക്കുന്നത് അപകടകരം’; വ്യാപക വിമർശനത്തിൽ പ്രതികരിച്ച് വിജയ് മാധവ്

എന്നാൽ അതിനുശേഷം കുഞ്ഞുമായി ബന്ധപ്പെട്ട യാതൊരു വിശേഷവും താരം പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ കുഞ്ഞിന്റെ ഫെയ്സും വീട്ടിൽ വിളിക്കുന്ന പേരും വെളിപ്പെടുത്തിയിരിക്കുകയാണ് താരദമ്പതികൾ. ഇരുപത്തിയെട്ട് വരെ കാത്തുനിൽക്കുന്നില്ലെന്നും എല്ലാവരും കുഞ്ഞിനെ കുറിച്ച് ചോദിക്കുന്നതുകൊണ്ട് മുഖം റിവീൽ ചെയ്യുന്നുവെന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അടുത്ത ആഴ്ചയാണ് നൂലുക്കെട്ട് , പക്ഷേ പരീക്ഷ സമയം ആയതുകൊണ്ട് മിക്കവർക്കും വരാൻ സാധിക്കില്ല. അതുകൊണ്ട് പലർക്കും ഫോട്ടോസും വീഡിയോയും അയച്ചുകൊടുത്തുവെന്നും വിജയ് പറഞ്ഞു. വേണ്ടപ്പെട്ടവർ ചോദിച്ചതുകൊണ്ടാണ് മുഖം റിവീൽ ചെയ്യാമെന്ന് കരുതിയതെന്നാണ് വിജയ് പറഞ്ഞത്.

ഇതിനൊപ്പം വീട്ടിൽ വിളിക്കുന്ന പേരും വെളിപ്പെടുത്തി. മോളെ ഓം ബേബി എന്നാണ് വിളിക്കുന്നതെന്നാണ് താരം പറ‍യുന്നത്. എല്ലാവർക്കും ഇനി മുതൽ അങ്ങനെ വിളിക്കാമെന്നും ആ പേര് കിട്ടിയ വഴിയും വിജയ് വെളിപ്പെടുത്തി. നൂലുക്കെട്ട് ചടങ്ങിന് സാധനങ്ങൾ വാങ്ങിക്കാൻ പോയ സമയത്ത് പലരും മകനെയും മകളെയും കുറിച്ച് ചോദിച്ചു. അതിൽ ഒരാൾ ഓം ബേബിക്ക് സുഖമാണോയെന്ന് ചോദിച്ചു. അപ്പോഴാണ് തനിക്കും തോന്നിയത് ഓം ബോബി എന്ന് വിളിക്കുന്നത് കൊള്ളമല്ലോയെന്ന്. അതേസമയം ആരും ഡബിൾ ഓം ഇട്ട് വിളിക്കരുതെന്നും അതൊരു അച്ഛന്റെ രോദനമായിട്ട് കണക്കാക്കണമെന്നുമാണ് വിജയ് പറയുന്നത്.

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം