Sobha Viswanath: ‘ധ്യാനിനെ കണ്ടത് സഹോദരനെ പോലെ, അങ്ങനെ ചെയ്തത് ശരിയായില്ല’; പൊട്ടിത്തെറിച്ച് ശോഭ വിശ്വനാഥ്
Sobha Viswanath criticizes Dhyan Sreenivasan: കളിയാക്കിയത് താനും ലക്ഷ്മിയും തമാശയായാണ് എടുത്തത്. ചാരിറ്റി ഇവന്റിനാണ് പോയത്. പൈസ കിട്ടിയാല്‍ എന്തു ചോദ്യവും ചോദിക്കുമോയെന്നാണ് പലരും പറയുന്നത്. അഞ്ച് പൈസ വാങ്ങിക്കാതെയാണ് പരിപാടിക്ക് പോയത്. പബ്ലിസിറ്റിക്ക് വേണ്ടി തങ്ങളുടെ മുഖത്ത് കരിവാരിത്തേച്ചുവെന്നും ശോഭ

ശോഭ വിശ്വനാഥും ധ്യാൻ ശ്രീനിവാസനും
യുകെയില്‍ നടന്ന ഫാഷന്‍ ഷോയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് ബിഗ് ബോസ് താരം ശോഭ വിശ്വനാഥ്. പരിപാടിയില്‍ ശോഭയും ലക്ഷ്മി നക്ഷത്രയുമായിരുന്നു വിധികര്‍ത്താക്കള്‍. മഞ്ജു വാര്യരെയാണോ കാവ്യാ മാധവനെയാണോ തിരഞ്ഞെടുക്കുക എന്നായിരുന്നു ഇവര്‍ മത്സരാര്‍ത്ഥികളില്‍ ഒരാളോട് ചോദിച്ച ചോദ്യം. എന്നാല്‍ ഇതേ പരിപാടിയുടെ ഭാഗമായിരുന്ന നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ഈ ചോദ്യത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. കാവ്യാ മാധവന്‍ ഓര്‍ മഞ്ജു വാര്യര്‍ എന്ന ചോദ്യത്തിന് ശേഷം താന്‍ പ്രതീക്ഷിച്ചത് ദിലീപ് ഓര്‍ പള്‍സര്‍ സുനി എന്നാണ് എന്നായിരുന്നു ധ്യാനിന്റെ പരിഹാസം. ഇത് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി. പരിപാടിയില്‍ ഉന്നയിച്ച ചോദ്യത്തിന്റെ പേരില്‍ ശോഭയ്‌ക്കെതിരെയും ലക്ഷ്മിക്കെതിരെയും വിമര്‍ശനങ്ങളും ഉയര്‍ന്നു.
എന്നാല്‍ ആ ചോദ്യങ്ങളെല്ലാം സ്‌ക്രിപ്റ്റഡാണെന്നും, അത് മത്സരാര്‍ത്ഥികള്‍ക്ക് നേരത്തെ കൊടുത്തതാണെന്നും ശോഭ പ്രതികരിച്ചു. ചോദ്യങ്ങള്‍ നേരത്തെ കൊടുത്തതാണ്. ചോദിക്കുന്നതിന് മുമ്പ് ഇത് വിവാദ ചോദ്യങ്ങളാണെന്ന് അറിയിച്ചിരുന്നുവെന്നും ശോഭ പറഞ്ഞു.
”മഞ്ജു ചേച്ചിയാണെങ്കിലും, കാവ്യയാണെങ്കിലും ശക്തമായ തീരുമാനങ്ങളെടുത്തവരാണ്. അവരെ ഒരിക്കലും പള്‍സര്‍ സുനിയുമായോ വിക്ടിമുമായോ ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റില്ല. അത് സെന്‍സിറ്റീവായ വിഷമമാണ്. അത് ധ്യാന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു”-ശോഭ തുറന്നടിച്ചു.
അവിടെ വച്ച് കളിയാക്കിയത് താനും ലക്ഷ്മിയും തമാശയായാണ് എടുത്തത്. ചാരിറ്റി ഇവന്റിനാണ് പോയത്. പൈസ കിട്ടിയാല്‍ എന്തു ചോദ്യവും ചോദിക്കുമോയെന്നാണ് പലരുടെയും വിമര്‍ശനം. അഞ്ച് പൈസ വാങ്ങിക്കാതെയാണ് പരിപാടിക്ക് പോയത്. അവരുടെ ചാനലില്‍ പബ്ലിസിറ്റിക്ക് വേണ്ടി തങ്ങളുടെ മുഖത്ത് കരിവാരിത്തേച്ചുവെന്നും ശോഭ ആരോപിച്ചു.
തങ്ങളുടെ തലയില്‍ കൊണ്ടിട്ടത് ഒട്ടും ശരിയായില്ല. പരിപാടി സംഘടിപ്പിച്ചവരോട് വിയോജിപ്പ് അറിയിച്ചു. ബ്രദറിനെ പോലെ കണ്ടയാളാണ് ധ്യാന്‍. അങ്ങനെ ഒരു ബ്രദര്‍ ഇവന്റിന് പബ്ലിസിറ്റി കിട്ടാന്‍ തങ്ങളെ അങ്ങനെയാക്കിയതില്‍ വിഷമമുണ്ടെന്നും ശോഭ പറഞ്ഞു.