Movie song story : തളർന്നു പോയ നായികയെ എഴുന്നേൽപ്പിക്കുന്ന പാട്ട്, ചന്ദ്രലേഖയ്ക്കായി ചെയ്തഗാനം ഒടുവിൽ കല്യാണരാമനിൽ വെളിച്ചം കണ്ടു

Song kadhayile rajakumari: ഇത് നല്ല നിലവാരമുള്ള സിനിമയ്ക്ക് , നല്ല ഏതെങ്കിലും സംവിധായകർക്ക് നൽകണം. അത്രയ്ക്ക് പ്രിയന്റെ മനസ്സിനെ ആ പാട്ട് സ്വാധീനിച്ചിരുന്നു. ആ ഈണത്തിനു പകരം താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ എന്ന ​ഗാനെമത്തി.

Movie song story : തളർന്നു പോയ നായികയെ എഴുന്നേൽപ്പിക്കുന്ന പാട്ട്, ചന്ദ്രലേഖയ്ക്കായി ചെയ്തഗാനം ഒടുവിൽ കല്യാണരാമനിൽ  വെളിച്ചം കണ്ടു

Chandralekha And Kalyana Raman

Updated On: 

19 Jun 2025 08:01 AM

പാട്ടുകൾ എന്നത് സിനിമയുടെ കാതലായിരുന്ന ഒരു കാലമുണ്ടായിരുന്നു. പ്രിയദർശന്റെ ചന്ദ്രലേഖ പിറന്നത് അക്കാലത്താണ്. സിനിമയുടെ ​ഗാനങ്ങൾ ബേണി ഇ​ഗ്നേഷ്യസ് ആണ് തയ്യാറാക്കിയത്. സിനിമയുടെ ​ഗാനങ്ങൾ ചിട്ടപ്പെടുത്തുന്ന സമയത്തെ കഥകൾ ബേണി ഇ​ഗ്നേഷ്യസിലെ ബേണി സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ പറയുന്നു.

പ്രിയദർശന് പാട്ടുകൾ ചിട്ടപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നു. അങ്ങനെ ചന്ദ്രലേഖയിലെ അവസാന ​ഗാനം ചിട്ടപ്പെടുത്തുന്ന സമയം. ഇനി വേണ്ടത് കാലുകൾ തളർന്ന നായിക എഴുന്നേൽക്കുന്ന ​ഗാനമാണ്. ഏറെ പ്രാധാന്യമുള്ള സിനിമയിലെ ഈ ഭാ​ഗത്തിനായി ഏറെ ശ്രദ്ധയോടെ വേണം പാട്ട് തയ്യാറാക്കാൻ.

ഹിന്ദുസ്ഥാനിയോ കർണ്ണാട്ടിക്കോ എന്തുവേണമെങ്കിലും ഉപയോ​ഗിക്കാം, എന്ത് തരത്തിലുള്ള സം​ഗീതോപകരണങ്ങളും ഇതിനായി തിരഞ്ഞെടുക്കാം പക്ഷെ പാട്ട് ​ഗംഭീരം ആകണം എന്നു മാത്രമായിരുന്നു പ്രിയദർശന് നിർബന്ധം. അങ്ങനെ പാട്ട് തയ്യാറാക്കി തുടങ്ങി. മൂന്ന് നാലു തരത്തിലുള്ള ഈണങ്ങൾ പ്രിയനേ കേൾപ്പിച്ചു.

അതിലൊന്ന് പ്രിയന് ഇഷ്ടമായി. പക്ഷെ അത് ഈ സാഹചര്യത്തിനു യോജിക്കില്ലായിരുന്നു. അപ്പോഴാണ് തീക്കുറിശ്ശി മരിച്ച വിവരമെത്തുന്നത്. തിരുവനന്തപുരത്തേക്ക് അദ്ദേഹത്തെ അവസാനമായി കാണാൻ പ്രിയൻ യാത്രയാകുന്നതിനു മുമ്പ് ഈ ഈണത്തെപ്പറ്റി അദ്ദേഹം പറഞ്ഞു. ഇത് നല്ല നിലവാരമുള്ള സിനിമയ്ക്ക് , നല്ല ഏതെങ്കിലും സംവിധായകർക്ക് നൽകണം. അത്രയ്ക്ക് പ്രിയന്റെ മനസ്സിനെ ആ പാട്ട് സ്വാധീനിച്ചിരുന്നു. ആ ഈണത്തിനു പകരം താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ എന്ന ​ഗാനെമത്തി.

വർഷങ്ങൾ ആ ഈണം ആരും അറിയാതെ മറഞ്ഞിരുന്നു. ഒടുവിൽ കല്യാണരാമന്റെ വർക്കുകൾ നടക്കുന്ന സമയത്ത് ടൈറ്റിൽ സോങ്ങായി യോശുദാസിന്റെ ശബ്ദത്തിൽ ആ പാട്ട് ലോകം കേട്ടു…
കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാൻ
പുഴയിലെ പൊന്നോളങ്ങളിലവരൊഴുക്കീ ദീപങ്ങൾ
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്‌തു ഈ അമ്പലക്കൽപ്പടവിൽ….

Related Stories
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക
Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ