AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sreedevi Unni: ‘എന്ന് ഞാന്‍ നിര്‍ത്തുന്നോ, അന്ന് അമ്മ അഭിനയം തുടങ്ങണം’; മോനിഷ പറഞ്ഞ ആ വാക്കുകള്‍ എപ്പോഴും ഓര്‍ക്കും

Sreedevi Unni about Monisha: തനിക്കാണ് അഭിനയിക്കാന്‍ കൂടുതല്‍ താല്‍പര്യമെന്ന് മോനിഷയ്ക്ക് അറിയാമായിരുന്നു. 'എന്ന് ഞാന്‍ നിര്‍ത്തുന്നോ, അന്ന് അമ്മ അഭിനയം തുടങ്ങണം' എന്ന് മോനിഷ പറയുമായിരുന്നു. ആ വാക്കുകള്‍ എപ്പോഴും ഓര്‍ക്കുമെന്ന് ശ്രീദേവി ഉണ്ണി

Sreedevi Unni: ‘എന്ന് ഞാന്‍ നിര്‍ത്തുന്നോ, അന്ന് അമ്മ അഭിനയം തുടങ്ങണം’; മോനിഷ പറഞ്ഞ ആ വാക്കുകള്‍ എപ്പോഴും ഓര്‍ക്കും
ശ്രീദേവി ഉണ്ണി, മോനിഷ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 24 Jun 2025 17:26 PM

ന്ന് സിനിമകളിലും സീരിയലുകളിലും സജീവമാണ് നടി ശ്രീദേവി ഉണ്ണി. മോഹിനിയാട്ടത്തിലൂടെയാണ് താരം കലാജീവിതം ആരംഭിച്ചത്. നടിയാകണമെന്നായിരുന്നു ചെറുപ്പം മുതല്‍ ശ്രീദേവിയുടെ ആഗ്രഹം. എന്നാല്‍ ശ്രീദേവിയെക്കാള്‍ മുന്നില്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയത് മകള്‍ മോനിഷയായിരുന്നു. മോനിഷയുടെ അമ്മ എന്ന നിലയിലാണ് ശ്രീദേവി ആദ്യം ശ്രദ്ധിക്കപ്പെടുന്നതും. എന്നാല്‍ അധികം വൈകാതെ തന്നെ ശ്രീദേവിയും സിനിമയിലെത്തി. വെറും ഒമ്പത് വര്‍ഷങ്ങള്‍ നീണ്ട കലാജീവിതമായിരുന്നു മോനിഷയുടേത്.

16-ാം വയസില്‍ തന്നെ ദേശീയ അവാര്‍ഡ് നേടിയ താരം. വാഹനാപകടത്തില്‍ താരം വിടവാങ്ങുമ്പോള്‍ വെറും 21 വയസ് മാത്രമായിരുന്നു പ്രായം. 1992 ഡിസംബര്‍ അഞ്ചിനായിരുന്നു അന്ത്യം. അന്ന് വാഹനാപകടം നടക്കുമ്പോള്‍ കാറില്‍ മോനിഷയ്‌ക്കൊപ്പം ശ്രീദേവിയുമുണ്ടായിരുന്നു. അത്ഭുതകരമായാണ് ശ്രീദേവി അന്ന് രക്ഷപ്പെട്ടത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ശ്രീദേവി മോനിഷയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു.

കുട്ടിക്കാലം മുതല്‍ അഭിനേത്രി ആകണമെന്നായിരുന്നു മോഹം. കുട്ടിക്കാലത്ത് സിനിമയില്‍ വിടാമോയെന്ന് ചോദിച്ച് അച്ഛന്റെയും അമ്മയുടെയും പിന്നാലെ നടക്കുമായിരുന്നു. ‘നീ കല്യാണം കഴിഞ്ഞ് പെണ്‍കുട്ടി ഉണ്ടായാല്‍ അവളെ സിനിമയിലേക്ക് വിടുമോ’യെന്ന് താന്‍ നോക്കട്ടേയെന്നായിരുന്നു അമ്മയുടെ മറുപടി. മോനിഷ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് സമാധാനമായതെന്നും അവര്‍ പറഞ്ഞു.

Read Also: Joju George: എന്റെ അഭിനയത്തില്‍ അവരുടെ സ്വാധീനമുണ്ട്, അതൊരിക്കലും അതിശയോക്തിയാകില്ല: ജോജു ജോര്‍ജ്

തന്റെ ഒരു മിറര്‍ അല്ലെങ്കില്‍ റിഫ്‌ളക്ഷനായിരുന്നു അവള്‍. അതുകൊണ്ട് സംതൃപ്തയായി. തനിക്കാണ് അഭിനയിക്കാന്‍ കൂടുതല്‍ താല്‍പര്യമെന്ന് മോനിഷയ്ക്ക് അറിയാമായിരുന്നു. ‘എന്ന് ഞാന്‍ നിര്‍ത്തുന്നോ, അന്ന് അമ്മ അഭിനയം തുടങ്ങണം’ എന്ന് മോനിഷ പറയുമായിരുന്നു. ആ വാക്കുകള്‍ എപ്പോഴും ഓര്‍ക്കുമെന്ന് ശ്രീദേവി ഉണ്ണി പറഞ്ഞു.

മോനിഷ മരിച്ചിട്ട് 32 വര്‍ഷമായി. മോനിഷയുടെ ഒരു എഐ പ്രൊഡക്ഷന്‍ ചെയ്യാനായി ആള്‍ക്കാര്‍ വന്നു. പറ്റില്ലെന്ന് പറഞ്ഞു. മോനിഷയുടെ അമ്മയല്ലേയെന്ന് ചോദിക്കുമ്പോള്‍ ഭയങ്കര അഭിമാനമാണ്, അതേപോലെ നൊമ്പരവുമാണെന്നും ശ്രീദേവി വ്യക്തമാക്കി.