AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Joju George: എന്റെ അഭിനയത്തില്‍ അവരുടെ സ്വാധീനമുണ്ട്, അതൊരിക്കലും അതിശയോക്തിയാകില്ല: ജോജു ജോര്‍ജ്

Joju George About His Acting: മലയാളത്തിന് പുറമെ മറ്റ് നിരവധി ഭാഷകളിലും ജോജു ജോര്‍ജ് ഇപ്പോള്‍ ഭാഗമാകുന്നുണ്ട്. കമല്‍ ഹാസന്‍ നായകനായ തഗ് ലൈഫ് എന്ന ചിത്രത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്യാന്‍ നടന് സാധിച്ചു. എന്നാല്‍ മലയാള സിനിമയ്ക്ക് വളരെ മഹത്തായ പാരമ്പര്യമാണുള്ളതെന്ന് പറയുകയാണ് ജോജു ഇപ്പോള്‍.

Joju George: എന്റെ അഭിനയത്തില്‍ അവരുടെ സ്വാധീനമുണ്ട്, അതൊരിക്കലും അതിശയോക്തിയാകില്ല: ജോജു ജോര്‍ജ്
ജോജു ജോര്‍ജ്‌ Image Credit source: Facebook
shiji-mk
Shiji M K | Published: 24 Jun 2025 17:20 PM

ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും മലയാളത്തിലെ മുന്‍നിര നായകന്മാരുടെ കൂട്ടത്തിലേക്ക് ഉയര്‍ന്നുവന്ന നടനാണ് ജോജു ജോര്‍ജ്. വില്ലന്‍, നടന്‍, ക്യാരക്ടര്‍ റോളുകള്‍ എന്നിവ ഇപ്പോള്‍ ജോജു ജോര്‍ജിന്റെ കയ്യില്‍ ഭദ്രം. പണി എന്ന സിനിമ സംവിധാനം ചെയ്ത് സംവിധാന മേഖഖലയിലേക്കും ജോജു പ്രവേശിച്ചു.

മലയാളത്തിന് പുറമെ മറ്റ് നിരവധി ഭാഷകളിലും ജോജു ജോര്‍ജ് ഇപ്പോള്‍ ഭാഗമാകുന്നുണ്ട്. കമല്‍ ഹാസന്‍ നായകനായ തഗ് ലൈഫ് എന്ന ചിത്രത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്യാന്‍ നടന് സാധിച്ചു. എന്നാല്‍ മലയാള സിനിമയ്ക്ക് വളരെ മഹത്തായ പാരമ്പര്യമാണുള്ളതെന്ന് പറയുകയാണ് ജോജു ഇപ്പോള്‍.

തന്റെ അഭിനയത്തില്‍ സ്വാധീനം ചെലുത്തിയ താരങ്ങളെ കുറിച്ചും ജോജു മനസുതുറക്കുന്നുണ്ട്. സമകാലിക മലയാളത്തോട് സംസാരിക്കുകയാണ് താരം.

”എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് ലാലേട്ടന്‍. അദ്ദേഹത്തിന്റെ വലിയ ഫാനാണ് ഞാന്‍. അദ്ദേഹത്തെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അത്രയേറെ സ്വാധീനം ലാലേട്ടന് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്.

അക്കാലത്തെ സിനിമകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഭരതന്‍, പദ്മരാജന്‍, കെജി ജോര്‍ജ് അങ്ങനെ എത്രയെത്ര ലെജന്‍ഡറി സംവിധായകരാണ് നമുക്കുണ്ടായിരുന്നത്. അത്രയും വലിയൊരു സിനിമാ കള്‍ച്ചറാണ് നമ്മുടേത്. നമ്മുടെ സിനിമാ പാരമ്പര്യം അത്രയ്ക്ക് മഹത്തായ ഒന്നാണ്. അത് എല്ലാവരും അംഗീകരിക്കുകയും ചെയ്യും.

Also Read:Kajol Issues Clarification: പ്രേതബാധ പണിയായി; ഒടുവിൽ റാമോജിയെ പറ്റി കാജോളിൻ്റ വാക്കുകൾ 

പ്രഗത്ഭരായ സംവിധായകരുടെ സിനിമകളില്‍ ലാലേട്ടനെ പോലെയും മമ്മൂക്കയെ പോലെയുമുള്ളവര്‍ അഭിനയിച്ചത് കൊണ്ടാണ് നമുക്ക് സിനിമയോട് താത്പര്യം തോന്നിയത്. അവര്‍ ചെയ്ത റോളും അത്രയേറെ വലുതാണ്. എന്റെ അഭിനയത്തില്‍ അവരുടെ സ്വാധീനമുണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തിയുണ്ടാകില്ല,” ജോജു ജോര്‍ജ് പറയുന്നു.