Stunt Artist Death: സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്‍റെ മരണം; സംവിധായകന്‍ പാ രഞ്ജിത്ത് ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ കേസ്

Stuntman Death During Film Shoot: കാർ മറിക്കുന്ന ഒരു സാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കാഞ്ചിപുറം ജില്ലയിലെ പൂങ്കടം സ്വദേശിയായ മോഹൻരാജിന്റെ മരണം. അപകടം നടന്നയുടനെ മോഹൻരാജിനെ നാഗപട്ടണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Stunt Artist Death: സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്‍റെ മരണം; സംവിധായകന്‍ പാ രഞ്ജിത്ത് ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ കേസ്

മോഹൻരാജ്, പാ രഞ്ജിത്ത്

Published: 

15 Jul 2025 06:30 AM

സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട് ആർട്ടിസ്റ്റ് മോഹൻരാജ് മരണപ്പെട്ട സംഭവത്തിൽ സംവിധായകൻ പാ രഞ്ജിത്ത് ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്. കീളൈയൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പാ രഞ്ജിത്ത്, വിനോദ്, സ്റ്റണ്ട് കൊറിയോഗ്രാഫർ രാജ്കമൽ, നീളം പ്രൊഡക്ഷൻസ്, പ്രഭാകരൻ എന്നിവർക്കെതിരെയാണ് കേസ്. ഭാരതീയ ന്യായ സംഹീതയിലെ 289, 125, 106 (1) വകുപ്പുകൾ ചുമത്തിയാണ് അഞ്ച് പേർക്കുമെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

നാഗപട്ടണം ജില്ലയിലെ കീളൈയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള അളപ്പക്കുഡിയിൽ വെച്ച് ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാർ മറിക്കുന്ന ഒരു സാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കാഞ്ചിപുറം ജില്ലയിലെ പൂങ്കടം സ്വദേശിയായ മോഹൻരാജിന്റെ (52) മരണം. അപകടം നടന്നയുടനെ മോഹൻരാജിനെ നാഗപട്ടണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പാ രഞ്ജിത്തിനും നിർമാതാക്കൾക്കുമെതിരെ കേസെടുക്കണമെന്ന് അഖിലേന്ത്യാ സിനി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ചിത്രത്തിന്റെ നിർമാതാക്കൾ മോഹൻരാജിൻറെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമകളുടെ നിർമ്മാണ ചെലവ് കുറയ്ക്കാൻ സുരക്ഷാ പ്രോട്ടോകോൾ പാലിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സംഘടന സിനിമ സെറ്റുകളിൽ സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്നും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് നൽകുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.

നടൻ വിശാൽ, ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവ അടക്കമുള്ളവർ മോഹൻരാജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഒരു സാഹസിക രംഗം ഷൂട്ട് ചെയ്യുന്നതിനിടെ രാജു മരണപ്പെട്ടു എന്ന യാഥാർഥ്യം തനിക്ക് ഉൾക്കൊള്ളാനാവുന്നില്ല, അദ്ദേഹത്തെ തനിക്ക് വർഷങ്ങളായി അറിയാമെന്നും വിശാൽ എക്‌സിൽ കുറിച്ചു. തന്റെ സിനിമകളിലെ പല അപകടകരമായ ആക്ഷൻ രംഗങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏറെ ധൈര്യശാലിയായിരുന്നു. അദ്ദേഹത്തിന് തന്റെ ആദരാഞ്ജലികൾ. ഈ നഷ്ടത്തെ മറികടക്കാനുള്ള കരുത്ത് ദൈവം അദ്ദേഹത്തിൻറെ കുടുംബത്തിന് നൽകട്ടെയെന്നുമാണ് നടൻ എക്‌സിൽ കുറിച്ചത്.

അതേസമയം, ‘സർപട്ട പരമ്പരൈ’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് പാ രഞ്ജിത്തും ആര്യയും ചേർന്ന് ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രം അടുത്ത വർഷം തിയേറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ