Suchitra Mohanlal: ‘ചേട്ടൻ അങ്ങനെ വണ്ടി സ്വന്തമായിട്ട് ഓടിക്കാറില്ല, ഏത് വണ്ടിയിലും യാത്ര ചെയ്യും’; മോഹൻലാലിനെ കുറിച്ച് സുചിത്ര

മോഹൻലാലിനെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാൽ ഏത് വാഹനത്തിലും യാത്ര ചെയ്യുമെന്നാണ് സുചിത്ര പറയുന്നത്.

Suchitra Mohanlal: ചേട്ടൻ അങ്ങനെ വണ്ടി സ്വന്തമായിട്ട് ഓടിക്കാറില്ല, ഏത് വണ്ടിയിലും യാത്ര ചെയ്യും; മോഹൻലാലിനെ കുറിച്ച്  സുചിത്ര

Mohanlal And Wife Suchitra

Updated On: 

06 Jul 2025 | 11:00 AM

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടൻ മോ​ഹൻലാൽ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വ്യക്തിജീവിതവും സിനിമ ജീവിതവും എന്നും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. പ്രമുഖ നിർമ്മാതാവ് ആയിരുന്ന കെ ബാലാജിയുടെ മകൾ സുചിത്രയെയാണ് താരം വിവാ​​​​ഹം കഴിച്ചത്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്.ഷൂട്ടിംഗ് ഇടവേളകളിൽ കുടുംബമായി യാത്ര പോവുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

എന്നാൽ വാഹനങ്ങളോട് മറ്റ് താരങ്ങളെ പോലെ വലിയ കമ്പം കാണിക്കാത്ത താരം കൂടിയാണ് മോഹൻലാൽ. മമ്മൂട്ടിയുടേത് പോലെ വലിയൊരു കാർ കളക്ഷൻ മോഹൻലാലിന് ഇല്ല. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാൽ ഏത് വാഹനത്തിലും യാത്ര ചെയ്യുമെന്നാണ് സുചിത്ര പറയുന്നത്. മൂവി വേൾഡ് ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സുചിത്രയും പ്രതികരണം.

Also Read: ‘പറയുമ്പോൾ സൂക്ഷിക്കണം; നസീർ സാർ ജീവിച്ചിരുന്ന കാലത്ത് സിനിമയിൽ പോലുമില്ലാത്തയാളാണ് ടിനി’; വിമർശിച്ച് ഭാ​ഗ്യലക്ഷ്മി

താരം സ്വന്തമായി വാഹനം അങ്ങനെ ഓടിക്കാറില്ലെന്നാണ് സുചിത്ര പറയുന്നത്. ഏത് വണ്ടി ആണെങ്കിലും അദ്ദേഹത്തിന് പ്രശ്നമില്ലെന്നും താരപത്നി മനസ്തുറക്കുന്നു. മകൻ പ്രണവിനും വാഹനത്തോട് ക്രേസ് ഇല്ല. വീട്ടിലാണെങ്കിൽ അപ്പുവിന് ഒരു ബ്രെസ്സയാണ് ഉള്ളത്. നേരത്തെ ഒരു ഫോക്‌സ് വാഗൺ ആയിരുന്നു ഉണ്ടായിരുന്നത്. അത് കൊടുത്തിട്ടാണ് ഇപ്പോൾ ബ്രെസ്സ വാങ്ങിയിരിക്കുന്നത്. അതുകൊണ്ട് തൃപ്‌തനാണ് പ്രണവെന്നും സ്വന്തമായി വാഹനം ഓടിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് പ്രണവെന്നാണ് സുചിത്ര പറയുന്നത് .

തനിക്കും ഇങ്ങനത്തെ വാഹനം തന്നെ വേണമെന്ന് നിർബന്ധമില്ലെന്നാണ് സുചിത്ര പറയുന്നത്. ഏറ്റവും സുരക്ഷിതമായിരിക്കുന്ന ഒരു വണ്ടി. കുറച്ച് നല്ല സോളിഡ് ആയിരിക്കുന്ന വണ്ടിയാണ് വേണ്ടത്. കുറെ യാത്ര ചെയ്യുന്ന ആളായതുകൊണ്ട് സേഫ്റ്റി വേണമെന്ന് തനിക്ക് നിർബന്ധമാണെന്നും അത് താൻ എന്നും പറയാറുണ്ടെന്നും സുചിത്ര പറയുന്നു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ