Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്

Sudheep Chazhiyath, lyricist behind the viral Kalabhavan Mani songs: കലാഭവൻ മണിക്കു വേണ്ടി പത്തൊൻപതോളം പാട്ടുകൾ സുധീപ് രചിച്ചിട്ടുണ്ട്. കസെറ്റുകളുടെ കാലത്ത് എഴുതിയ ഈ പാട്ടുകളുടെ പകർപ്പവകാശം പലർക്കായി കൈമാറിപ്പോയെങ്കിലും, ജനങ്ങൾക്കിടയിൽ ഈ പാട്ടുകൾ ഇന്നും നിലനിൽക്കുന്നതാണ് തന്റെ വലിയ അംഗീകാരമെന്ന് സുധീപ് പറയുന്നു.

Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്

Sudeep Chazhiyath

Published: 

22 Jan 2026 | 09:14 PM

കൊച്ചി: തിരുവാതിരപോലെ വട്ടത്തിൽ നിന്ന് അടിപൊളി നാടൻ പാട്ടുകൾക്ക് ഊർജ്ജസ്വലമായി ചുവടുവയ്ക്കുന്ന കൈകൊട്ടിക്കളി ഇപ്പോൾ ഉത്സവപ്പറമ്പുകളിൽ മാത്രമല്ല എല്ലാ ആ​ഘോഷങ്ങളിലും താരമാണ്. റീൽസിലൂടെയും ഇത് വൈറലാകുന്നുണ്ട്. ചില പാട്ടുകൾ കളിയിൽ നിന്ന് ഒഴിവാക്കുന്നതിനേപ്പറ്റി ചിന്തിക്കാൻകൂടി കഴിയാതായിരിക്കുന്നു. ഈ ചുവടുകൾക്ക് താളമാകുന്നത് മലയാളത്തിന്റെ പ്രിയ താരം കലാഭവൻ മണി പാടി അനശ്വരമാക്കിയ നാടൻ പാട്ടുകളാണ്. ‘കോഴിയറുത്ത് കുരുതി കൊടുത്ത്’, ‘ആടുമാൻ തോടുമാൻ’, ‘വള കിലുക്കണ കുഞ്ഞോളെ’ തുടങ്ങിയ ഗാനങ്ങൾ പുതിയ തലമുറ ഏറ്റെടുത്തതോടെ, ആ വരികൾക്ക് പിന്നിലെ യഥാർത്ഥ കലാകാരനും ഇപ്പോൾ ശ്രദ്ധാകേന്ദ്രമാവുകയാണ്.

കലാഭവൻ മണിയുടെ പാട്ടെഴുത്തുകാരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്ന ചങ്ങരംകുളം സ്വദേശി സുധീപ് ചാഴിയത്ത് ആണ് ഈ ഹിറ്റ് ഗാനങ്ങളുടെ സ്രഷ്ടാവ്. പത്തൊൻപതാമത്തെ വയസ്സിൽ സുധീപ് എഴുതിയ ‘കോഴിയറുത്ത് കുരുതി കൊടുത്ത്’ എന്ന ഗാനം വർഷങ്ങൾക്കിപ്പുറം കൈകൊട്ടിക്കളിയിലൂടെ വീണ്ടും തരംഗമാകുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുദീപ് ഓർമ്മകൾ പങ്കുവെയ്ക്കുന്നത്.

ഒരു അമ്പലത്തിലെ ചടങ്ങുകൾക്കിടയിലാണ് ഈ ഗാനം പിറന്നതെന്ന് സുധീപ് ഓർക്കുന്നു. മലപ്പുറം ജില്ലയിലെ വട്ടേക്കാട് അമ്പലത്തിൽ ഭഗവതിപ്പാട്ട് എന്ന ചടങ്ങിന് പോയപ്പോഴാണ് കൊടുങ്ങല്ലൂരമ്മയെക്കുറിച്ചുള്ള പാട്ട് എഴുതാൻ അവസരം ലഭിക്കുന്നത്. ആ അമ്പലത്തിലെ ‘കൊങ്ങിനിടി’ എന്ന പ്രത്യേക ചടങ്ങിൽ നിന്നാണ് “കൊങ്ങിനിടിയിൽ ഇളനീർ വച്ച് ദാരികവീരാ പോരിനുവാടാ” എന്ന വരികൾ ഉണ്ടായത്. ദാരികന്റെ തലയറുക്കുന്നതിന് പകരമായി ഉരലിൽ ഇളനീർ വച്ച് ഇടിക്കുന്ന ചടങ്ങാണിത്.

Also Read:പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍

കലാഭവൻ മണിക്കു വേണ്ടി പത്തൊൻപതോളം പാട്ടുകൾ സുധീപ് രചിച്ചിട്ടുണ്ട്. കസെറ്റുകളുടെ കാലത്ത് എഴുതിയ ഈ പാട്ടുകളുടെ പകർപ്പവകാശം പലർക്കായി കൈമാറിപ്പോയെങ്കിലും, ജനങ്ങൾക്കിടയിൽ ഈ പാട്ടുകൾ ഇന്നും നിലനിൽക്കുന്നതാണ് തന്റെ വലിയ അംഗീകാരമെന്ന് സുധീപ് പറയുന്നു. കലാഭവൻ കബീർ വഴിയാണ് മണിച്ചേട്ടനുമായി പരിചയപ്പെടുന്നത്. ഒരിക്കൽ മണി നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് ഇന്നും മായാത്ത ഓർമ്മയാണെന്ന് ഈ കലാകാരൻ പങ്കുവെക്കുന്നു.

Follow Us
Related Stories
Harisree Ashokan: “അത് ചെയ്തുകഴിഞ്ഞാണ് തോന്നിയത്, അങ്ങനെ ഒരെണ്ണം ചെയ്യേണ്ടിയിരുന്നില്ലെന്ന്“; ഹരിശ്രീ അശോകന്‍ വെളിപ്പെടുത്തുന്നു
Director Priyadarshan: 80 വയസ്സുള്ള ആ അമ്മൂമ്മയുടെ വാക്കുകൾ ദേശീയ അവാർഡിനേക്കാൾ വലുതായിരുന്നു; അനുഭവം പങ്കുവച്ച് പ്രിയദർശൻ
Sreenivasan: പുന്നച്ചാലിൽ നടൻ ശ്രീനിവാസന്റെ സ്മാരകമുയർന്നു; ശനിയാഴ്ച നടൻ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
Patriot Movie Review: താരരാജാക്കന്മാരല്ലേ…വരവ് വെറുതെയായില്ല; പേട്രിയറ്റ് പ്രതീക്ഷ കാത്തു
Subish Sudhi : ‘എന്നെ ദൈവത്തിന് പോലും വേണ്ട’ സിനിമ നിർമിച്ചതിന് ശേഷം കടക്കെണിയിൽ; നടൻ സുബീഷ് സുധി
Patriot Movie : ആപ്പോ എങ്ങനാ, നാളെ കാണാം പോവല്ലേ? പേട്രിയറ്റ് പ്രീ-റിലീസ് ടീസർ
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്