Suresh Gopi: ‘എനിക്ക് ദേഷ്യം വരും; ഭക്ഷണം വിളമ്പി തന്നില്ലെങ്കിൽ, എനിക്ക് ഇറങ്ങില്ല’; രാധികയെ കുറിച്ച് സുരേഷ് ഗോപി

Suresh Gopi About Wife Radhika: വീട്ടിൽ മൂന്ന് ജോലിക്കാരുണ്ട്. അവർ ഭക്ഷണം വച്ച് തന്നാലും രാധിക തവി വച്ച് ഇളക്കി, തനിക്ക് വിളമ്പി തന്നില്ലെങ്കിൽ ഭക്ഷണം ഇറങ്ങില്ലെന്നാണ് വികാരാധീനനായി സുരേഷ് ഗോപി പറയുന്നത്.

Suresh Gopi: എനിക്ക് ദേഷ്യം വരും; ഭക്ഷണം വിളമ്പി തന്നില്ലെങ്കിൽ, എനിക്ക് ഇറങ്ങില്ല; രാധികയെ കുറിച്ച് സുരേഷ് ഗോപി

Suresh Gopi , radhika suresh

Published: 

20 Jul 2025 09:54 AM

സഹനടനായി മലയാള സിനിമയിൽ എത്തി, പിന്നീട് സൂപ്പർ താര പദവിയിലേക്ക് എത്തിയ നടൻ സുരേഷ് ​ഗോപി. ഇതിനു ശേഷം രാഷ്ട്രിയത്തിലേക്ക് ചുവടുവച്ച താരം അധികം വൈകാതെ കേന്ദ്ര മന്ത്രി പദവിയിലേക്ക് എത്തുകയായിരുന്നു. നിലവിൽ സിനിയും രാഷ്ട്രിയവുമായി തിരക്കേറിയ ജീവിതമാണ് അദ്ദേഹത്തിന്റെത്. എന്നാൽ ഇതിനിടെയിലും ഭാര്യയ്ക്കും മക്കൾക്കും ഒപ്പം സമയം ചിലവഴിക്കാൻ താരം ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ ഭാര്യ രാധികയോടുള്ള തന്റെ ആത്മബന്ധത്തെ കുറിച്ച് ഒരു വേദിയിൽ വച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുറമെ താൻ കാണിക്കാറുള്ള ദേഷ്യം തനിക്ക് വീട്ടിലും ഉണ്ടെന്നാണ് സുരേഷ് ​ഗോപി പറയുന്നത്. ദേഷ്യം വരുമ്പോൾ താൻ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയും. എന്നാൽ അടുത്ത നിമിഷം രാധിക തനിക്ക് ചോറി വിളമ്പി തന്നില്ലെങ്കിൽ കഴിക്കാൻ പറ്റില്ലെന്നാണ് താരം പറയുന്നത്. വീട്ടിൽ മൂന്ന് ജോലിക്കാരുണ്ട്. അവർ ഭക്ഷണം വച്ച് തന്നാലും രാധിക തവി വച്ച് ഇളക്കി, തനിക്ക് വിളമ്പി തന്നില്ലെങ്കിൽ ഭക്ഷണം ഇറങ്ങില്ലെന്നാണ് വികാരാധീനനായി സുരേഷ് ഗോപി പറയുന്നത്.

Also Read: ‘വെള്ളിനക്ഷത്ര’ത്തിലെ കുട്ടിയെ കൊലപ്പെടുത്തുന്ന രംഗത്തിനെതിരായ പരാതി; ആരോപണങ്ങൾക്ക് തെളിവില്ല, കേസ് റദ്ധാക്കി കോടതി

അവൾ ഇല്ലെങ്കിൽ ആ വീട്ടിൽ താൻ എങ്ങനെ ജീവിക്കും എന്നറിയില്ലെന്നും ബന്ധത്തിന്റെ കെട്ടുറപ്പ് എന്ന് പറയുന്നത് മറ്റെന്തൊക്കെയോ ആണ്. അത് ദിവ്യമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നാണ് സുരേഷ് ​ഗോപി പറയുന്നത്.സുരേഷ് ഗോപിയുടെ തുറന്നു പറച്ചിൽ ഒരുപാട് പ്രേക്ഷകരുടെ മനസ്സുകളെ സ്പർശിച്ചിരുന്നു. സുരേഷ് ​ഗോപിയും രാധികയും ഭാഗ്യം ചെയ്തവരാണെന്നും, ഈ സ്നേഹവും ഒത്തൊരുമയുമായി ഒരു നീണ്ട ദാമ്പത്യം ഇരുവർക്കും ഉണ്ടാകട്ടെയെന്നുമാണ് ആരാധകർ പറയുന്നത്.

Related Stories
Nirangale song : ഹരിമുരളീരവം പാടാൻ ഇതു വച്ചു നോക്കുമ്പോൾ എളുപ്പമാണ്…. കേട്ടാൽ സിമ്പിൾ പക്ഷെ പാടാൻ കടുകട്ടി
Renju Renjimar: കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി; നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി ഉണ്ടായി’
Drishyam 3: ‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ടായിരുന്നു’; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി മോഹൻലാൽ
Kalamkaval Movie : കേക്ക് കട്ടിങ് ഇല്ലേ മമ്മൂക്ക! കളങ്കാവൽ വിജയാഘോഷം സെൽഫിയിൽ ഒതുക്കി?
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ