AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Suresh Krishna: ‘ചുമ്മാ നിന്ന് അടിവാങ്ങാതെ ഒന്ന് മാറ്റിപ്പിടിക്ക്’; അദ്ദേഹത്തിന് എപ്പോഴും എന്നോട് ഇതേ പറയാനുണ്ടാകു: സുരേഷ് കൃഷ്ണ

Suresh Krishna About Mammootty: വില്ലന്‍ വേഷങ്ങള്‍ കൂടുതലായി ചെയ്ത താരം ഇപ്പോള്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. കോമഡി കഥാപാത്രങ്ങളാണ് നിലവില്‍ താരം ചെയ്ത് കൊണ്ടിരിക്കുന്നത്.

Suresh Krishna: ‘ചുമ്മാ നിന്ന് അടിവാങ്ങാതെ ഒന്ന് മാറ്റിപ്പിടിക്ക്’; അദ്ദേഹത്തിന് എപ്പോഴും എന്നോട് ഇതേ പറയാനുണ്ടാകു: സുരേഷ് കൃഷ്ണ
സുരേഷ് കൃഷ്ണImage Credit source: Facebook
shiji-mk
Shiji M K | Updated On: 26 May 2025 12:26 PM

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട് പിന്നീട് ചുവടുമാറ്റം നടത്തിയ ഒട്ടേറെ താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നടന്‍ സുരേഷ് കൃഷ്ണ. 1993ല്‍ പുറത്തിറങ്ങിയ ചമയം എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടക്കുന്നത്. വിനയന്‍ സംവിധാനം ചെയ്ത കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷമാണ് സുരേഷ് കൃഷ്ണയെ പ്രശസ്തനാക്കിയത്.

വില്ലന്‍ വേഷങ്ങള്‍ കൂടുതലായി ചെയ്ത താരം ഇപ്പോള്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. കോമഡി കഥാപാത്രങ്ങളാണ് നിലവില്‍ താരം ചെയ്ത് കൊണ്ടിരിക്കുന്നത്.

സിനിമയിലെത്തിയതിന് ശേഷം മമ്മൂട്ടിയെ പരിചയപ്പെട്ടതിനെ കുറിച്ചും അദ്ദേഹം തനിക്ക് നല്‍കിയ ഉപദേശത്തെ കുറിച്ചും സംസാരിക്കുകയാണ് സുരേഷ് കൃഷ്ണ.

മമ്മൂക്കയെ താനൊരിക്കല്‍ ചെന്നൈ എവിഎം സ്റ്റുഡിയോയില്‍ വെച്ച് കണ്ട്. താന്‍ സെറ്റിനരികില്‍ പോയി ദൂരെ മാറി നിന്നു. എന്നാല്‍ പിന്നെയും ഒരുപാട് വര്‍ഷങ്ങളെടുത്തു അദ്ദേഹത്തെ പരിചയപ്പെടാന്‍. രാക്ഷസരാജാവ്, വജ്രം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ താനും ഉണ്ടായിരുന്നു.

രാക്ഷസരാജാവിലെ വില്ലന്‍ വേഷം തനിക്ക് വലിയ ബ്രേക്കായിരുന്നു. സിനിമയില്‍ എത്തിയതോടെ മമ്മൂക്കയോടൊപ്പം അടുത്ത് പെരുമാറാന്‍ അവസരം ലഭിച്ചു. അന്ന് വില്ലന്‍ കഥാപാത്രങ്ങളാണ് താന്‍ ചെയ്യുന്നത്. മമ്മൂക്ക അപ്പോള്‍ തന്നോട് ചുമ്മാ നിന്ന് സ്ഥിരം അടി വാങ്ങാതെ ഒന്ന് മാറ്റിപ്പിടിക്ക് എന്ന് പറയുമായിരുന്നു.

Also Read: Renji Panicker: മമ്മൂട്ടിയുമായി ഇനിയൊരിക്കലും സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചു; അതെൻ്റെ ഈഗോ ആയിരുന്നു: രൺജി പണിക്കർ

അക്കാലം മുതല്‍ക്കെ മമ്മൂട്ടിയുടെ അടുത്ത് പോയി ഇരിക്കാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം തനിക്ക് കിട്ടിയിരുന്നു. വീട്ടില്‍ നിന്ന് സെറ്റിലേക്ക് വരുമ്പോള്‍ താനടക്കമുള്ളവര്‍ക്ക് ഭക്ഷണം കൊണ്ടുവരും. കരുതലാണ് മമ്മൂക്കയെന്നും സുരേഷ് കൃഷ്ണ പറയുന്നു.