The Pet Detective OTT : ദി പെറ്റ് ഡിറ്റക്ടീവ് ഒടിടിയിൽ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
The Pet Detective OTT Release Date And Platform : സീ5 ആണ് ദി പെറ്റ് ഡിറ്റക്ടീവ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയത്. ഈ കഴിഞ്ഞ ഒക്ടോബർ പകുതിയോടെയാണ് ഷറഫുദ്ദീൻ ചിത്രം തിയറ്ററിൽ എത്തിയത്.

The Pet Detective OTT
ഷറഫുദ്ദീനും അനുപമ പരമേശ്വരനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ദി പെറ്റ് ഡിറ്റക്ടീവ് സിനിമ ഒടിടിയിലേക്ക്. സീ5 ആണ് ദി പെറ്റ് ഡിറ്റക്ടീവ് സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം അടുത്തയാഴ്ച നവംബർ 28-ാം തീയതി മുതൽ ഒടിടി സംപ്രേഷണം ആരംഭിക്കുമെന്ന് സീ5 അറിയിച്ചു. ഈ കഴിഞ്ഞ ഒക്ടോബർ പകുതിയോടെ തിയറ്ററിൽ റിലീസായ ചിത്രമാണ് ദി പെറ്റ് ഡിറ്റക്ടീവ്. സീ ഗ്രൂപ്പ് തന്നെയാണ് ചിത്രത്തിൻ്റെ സാറ്റ്ലൈറ്റ് അവകാശം നേടിട്ടുള്ളത്.
ശ്രീ ഗോകുലം മൂവീസിൻ്റെയും ഷറഫുദ്ദീൻ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ഗോകുലം ഗോപാലനും ഷറഫുദ്ദീനും ചേർന്നാണ് ദി പെറ്റ് ഡിറ്റക്ടീവ് നിർമിച്ചത്. നവാഗതനായ പ്രണീഷ് വിജയനാണ് ചിത്രം രചനയും സംവിധാനവും ചെയ്തിരിക്കുന്നത്. ഷറഫുദ്ദീനും അനുപമയ്ക്കും പുറമെ വിനായകൻ, വിനയ് ഫോർട്ട്, മാലാ പാർവതി, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ തുടങ്ങിയ നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ദി പെറ്റ് ഡിറ്റക്ടീവിൻ്റെ റിലീസ് അറിയിച്ചുകൊണ്ടുള്ള സീ5 മലയാളം സോഷ്യൽ മീഡിയ പോസ്റ്റ്
ALSO READ : ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയ മലയാളം ചിത്രങ്ങൾ
രാജേഷ് മുരഗേഷനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ആദ്രി ജോയും ശബരീഷ് വർമയും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരുക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹകൻ. അഭിനവ് സുന്ദർ നായക്കാണ് ചിത്രത്തിൻ്റെ എഡിറ്റർ.