Throwback: നടൻ ശ്രീരാമന്റെ മടിയിൽ ഇരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ആള് വളർന്ന് വലിയ നടനായി; പക്ഷെ, ഇന്നും…

Throwback Images: മലയാളത്തിലും തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം തന്റേതായ കയ്യൊപ്പു പതിപ്പിച്ച താരത്തിന്റെ ചെറുപ്പക്കാലത്തെ ചിത്രമാണ് നടൻ പങ്കുവച്ചത്.

Throwback: നടൻ ശ്രീരാമന്റെ മടിയിൽ ഇരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ആള് വളർന്ന് വലിയ നടനായി; പക്ഷെ, ഇന്നും...

Vk Sreeraman

Updated On: 

01 Dec 2025 17:52 PM

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പുതിയതായി പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ കുട്ടി വളർന്ന് വലിയ നടനായി എന്നും എന്നാൽ ഇന്നും കുട്ടിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും പറഞ്ഞാണ് നടൻ ചിത്രം പങ്കുവച്ചത്.’എൻ്റെ കൈ ചുറ്റിയ ഈ കുട്ടി വളർന്ന് പിന്നെ ഒരു വലിയ നടനായി. പക്ഷെ, ഇന്നും കുട്ടിത്തം നഷ്ടപ്പെടാതെ കാക്കുന്നുണ്ടാ മനസ്സ്’. എന്നാണ് ചിത്രം പങ്കുവച്ച് കൊണ്ട് ശ്രീരാമൻ കുറിച്ചത്.

ഇതോടെ ആരാണ് ആ കുട്ടിതാരം എന്നറിയാനുള്ള ആകാംഷയിലാണ് മിക്കവരും.  മലയാളത്തിലും തമിഴിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം തന്റേതായ കയ്യൊപ്പു പതിപ്പിച്ച താരത്തിന്റെ ചെറുപ്പക്കാലത്തെ ചിത്രമാണ് നടൻ പങ്കുവച്ചത്. ദുൽഖർ സൽമാന്റെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രമാണ് ഇത്.

Also Read:‘ഇനിയും റൊമാന്റിക് ഹീറോ ആവുന്നതിൽ രസമില്ല; ഹീറോയ്ക്ക് പരിമിതികളുണ്ട്; എന്നാൽ വില്ലന് ഇല്ല’; മമ്മൂട്ടി

2012-ൽ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഇതിനു പിന്നാലെ അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടൽ’ കേന്ദ്ര കഥാപാത്രമായി എത്തി.. ഈ ചിത്രത്തിനു ലഭിച്ച ജനപ്രീതി ദുൽഖർ സൽമാൻ എന്ന നടന്റെയും ജനപ്രീതി വർദ്ധിപ്പിച്ചു.പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളികൾക്ക് ദുൽഖർ സമ്മാനിച്ചത്. ‘ചാർലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒട്ടേറെ സിനിമകളിലാണ് ദുൽഖർ ഇതിനകം അഭിനയിച്ചിരിക്കുന്നത്.

അതേസമയം സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ‘കാന്താ’എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തുവന്ന ചിത്രം. ‘ഐ ആം ഗെയിം’ എന്ന ചിത്രമാണ് ഇനി തീയറ്ററുകളിൽ എത്താനുള്ളത്. ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ 40-ാമത്തെ ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും