Thudarum OTT : വൈകുമെന്ന് പറഞ്ഞത് വെറുതെ; തുടരും ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Thudarum OTT Release Date And Platform : തുടരും ഒടിടിയിൽ ജൂൺ ആദ്യവാരം എത്തുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അതിന് മുമ്പ് ഒടിടിയിൽ എത്തുമെന്ന് അറിയിപ്പ് നൽകിയിരിക്കുകയാണ് അണിയറപ്രവർത്തകർ

Thudarum OTT : വൈകുമെന്ന് പറഞ്ഞത് വെറുതെ; തുടരും ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Thudarum OTT

Updated On: 

26 May 2025 | 07:12 PM

ബോക്സ്ഓഫീസിൽ റെക്കോർഡും കളക്ഷനുകളും വാരിക്കൂട്ടിയ മോഹൻലാലിൻ്റെ തുടരും സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജിയോ ഹോട്ട്സ്റ്റാറാണ് തുടരും സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം മെയ് 30-ാം തീയതി മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ചിത്രത്തിൻ്റെ ഒടിടി റിലീസ് പ്രഖ്യാപനം ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് ടിവി9 മലയാളം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ജൂണിലെ ചിത്രത്തിൻ്റെ ഒടിടി റിലീസ് ഉണ്ടാകുയെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഏപ്രിൽ 25ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് തുടരും. ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക എന്നീ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി ഒരുക്കിയ ചിത്രമാണ് തുടരും. സിനിമയുടെ റിലീസിന് മുമ്പ് തന്നെ ഒടിടി-സാറ്റ്ലൈറ്റ് വിൽപന നടന്നിരുന്നു. ഒടിടി-സാറ്റ്ലൈറ്റ് ഡീൽ വൈകിയതിനെ തുടർന്നാണ് തുടരും സിനിമയുടെ തിയറ്റിൽ റിലീസ് ഈ വർഷം ജനുവരിയിൽ നിന്നും ഏപ്രിലേക്ക് മാറ്റിയത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് തുടരും സിനിമ നിർമിച്ചിരിക്കുന്നത്.

ശോഭനയാണ് മോഹൻലാലിൻ്റെ നായികയായി ചിത്രത്തിൽ അഭിനയിക്കുന്നത്. 15 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും നായികനായകന്മാരായി സ്ക്രീനിൽ ഒന്നിക്കുന്നത്. ഇരുവർക്ക് പുറമെ പ്രകാശ് വർമ, ആർഷ ബൈജു, മണിയൻപിള്ള രാജു, ബിനു പപ്പു, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. കെ ആർ സുനിലിൻ്റെ കഥയ്ക്ക് സംവിധായകൻ തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷാജി കുമാറാണ് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. നിഷാദ് യൂസുഫും ഷഫീക്ക് വിബിയും എന്നിവരാണ് ചിത്രത്തിൻ്റെ എഡിറ്റർമാർ.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ