Thug Life Karnataka Ban: കർണാടകയിലെ വിലക്ക് ‘ത​ഗ് ലൈഫ്’ കളക്ഷനെ ബാധിച്ചോ?; കോടികൾ നഷ്ടമെന്ന് റിപ്പോർട്ട്

Thug Life Suffers Rs 30 Crore Loss: കർണാടകയിലെ വിലക്ക് മൂലം ചിത്രത്തിന് 30 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായെന്ന് നേരത്തെ റിപോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ, നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.

Thug Life Karnataka Ban: കർണാടകയിലെ വിലക്ക് ത​ഗ് ലൈഫ് കളക്ഷനെ ബാധിച്ചോ?; കോടികൾ നഷ്ടമെന്ന് റിപ്പോർട്ട്

'തഗ് ലൈഫ്' പോസ്റ്റർ

Updated On: 

20 Jun 2025 15:06 PM

കർണാടകയിലെ വിലക്ക് ‘തഗ് ലൈഫ്’ സിനിമയുടെ കളക്ഷനെ ബാധിച്ചുവെന്ന് റിപ്പോർട്ട്. 30 കോടിയോളം രൂപയാണ് സിനിമയ്ക്ക് നഷ്ടമുണ്ടായത്. നടൻ കമൽ ഹാസന്റെ ഭാഷാവിവാദത്തെ തുടർന്നാണ് കർണാടകയിൽ സിനിമയുടെ പ്രദർശനം വിലക്കിയത്. കഴിഞ്ഞ ദിവസം വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി, ചിത്രം റിലീസ് ചെയ്യാൻ അനുമതി നൽകിയെങ്കിലും, ഇതുമൂലം ഉണ്ടായ നഷ്ടം വളരെ വലുതാണ്.

കമൽഹാസനെയും സിമ്പുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് ‘തഗ് ലൈഫ്’. ജൂൺ 5നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെയാണ് കമൽ ഹാസൻ കന്നഡ ഭാഷ പിറന്നത് തമിഴിൽ നിന്നാണ് എന്ന വാദം ഉന്നയിച്ചത്. ഇതോടെ കമൽ ക്ഷമാപണം നടത്തിയില്ലെങ്കിൽ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കന്നഡ അനുകൂല സംഘടനകളും ഫിലിം ചേംബറും അറിയിച്ചു. ക്ഷമാപണം നടത്തില്ലെന്ന് കമലും വ്യക്തമാക്കിയതോടെയാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്.

കർണാടകയിലെ വിലക്ക് മൂലം ചിത്രത്തിന് 30 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായെന്ന് നേരത്തെ റിപോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ, നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. അതേസമയം, ‘തഗ് ലൈഫ്’ പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കാൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ. സിനിമയുടെ പ്രദർശനം തടയാൻ ശ്രമിച്ചാലോ അനുമതിയില്ലാതെ പ്രദർശനം നടത്തിയാലോ കടുത്ത നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: ‘അച്ഛൻ ഡൽഹിയിൽ നിന്ന് വരുമ്പോൾ ഒരു സാധനം കൊണ്ടുവരും, പത്ത് കിലോയൊക്കെ കാണും; ഫ്രണ്ട്‌സൊക്കെ ലിസ്റ്റ് കൊടുക്കും’; മാധവ് സുരേഷ്

കന്നഡ അനുകൂല സംഘടനകൾക്ക് ഇത് സംബന്ധിച്ച നോട്ടീസും നൽകി. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. കോടതി ഉത്തരവ് നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. തഗ് ലൈഫ് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്ന കന്നഡ ഫിലിം ചേമ്പറും ഇപ്പോൾ നിലപാട് മാറ്റി.

Related Stories
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക
Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ