Anjali Ameer: ‘കള്ളും, കഞ്ചാവും ഉപയോഗിക്കുന്നത് വ്യക്തിപരം, എന്നാൽ അതുപയോഗിച്ച് മറ്റുള്ളവരെ കെണിയിൽപ്പെടുത്തരുത്’; നടി അഞ്ജലി അമീർ

Transgender Artist Anjali Ameer Notes on Love Failure: 'വാക്കിന് വിലയുള്ളവരെ മാത്രമേ പ്രണയിക്കാവൂ' എന്ന് തുടങ്ങുന്ന കുറിപ്പിലൂടെയാണ് തനിക്കുണ്ടായ അനുഭവം അഞ്ജലി അമീർ പങ്കുവെച്ചത്.

Anjali Ameer: കള്ളും, കഞ്ചാവും ഉപയോഗിക്കുന്നത് വ്യക്തിപരം, എന്നാൽ അതുപയോഗിച്ച് മറ്റുള്ളവരെ കെണിയിൽപ്പെടുത്തരുത്; നടി അഞ്ജലി അമീർ

നടി അഞ്ജലി അമീർ (Image Credits: Anjali Ameer Facebook)

Published: 

13 Oct 2024 22:28 PM

മമ്മൂട്ടി നായകനായ ‘പേരൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അഞ്ജലി അമീർ. ഇന്ത്യൻ സിനിമയിലെ ആദ്യ ട്രാൻസ്‌ജെൻഡർ നായിക കൂടിയാണ് അഞ്ജലി. സിനിമയിലും മോഡലിങ്ങിലും ഒരുപോലെ സജീവമാണ് താരം. ഇപ്പോഴിതാ, തനിക്ക് ജീവിതത്തിലുണ്ടായ ഒരു നിരാശ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി. ‘വാക്കിന് വിലയുള്ളവരെ മാത്രമേ പ്രണയിക്കാവൂ’ എന്ന വാക്യത്തോടെ തുടങ്ങുന്ന കുറിപ്പിലൂടെയാണ് തനിക്കുണ്ടായ അനുഭവം താരം പങ്കുവെച്ചത്.

അഞ്ജലി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് ഇങ്ങനെ:

“വാക്കിനു വില ഉള്ളവരെ പ്രണയിക്കുക. സൗദിയിൽ എവിടെയാ കള്ളു കിട്ടുന്നെന്ന് ചോദിച്ചപ്പോൾ ഞാൻ വാറ്റിയതാണെന്ന് പറഞ്ഞു അന്തസ്സ് കാണിക്കുന്നവൻ്റെ തൊട്ടിത്തരം അന്നെനിക്ക് മനസ്സിലായില്ല. അതിന്റെ കിക്ക് തീർന്നാൽ ഒന്നും ഓർമ്മയും ഉണ്ടാവില്ല. കള്ളും, കഞ്ചാവും, മയക്കുമരുന്നും ഒക്കെ ഉപയോഗിക്കുന്നത് തികച്ചും വ്യക്തിപരം. പക്ഷെ അതുപയോഗിച്ചു മറ്റുള്ളവരെ കെണിയിൽ പെടുത്തുന്നതും ചതിക്കുന്നതും, അതിന്റെ കിക്ക് പോയാൽ പാവവും ഓർമ്മയില്ലാതെയും പൊട്ടനായും അഭിനയിക്കുന്നത് അംഗീകരിക്കാൻ പറ്റില്ല. കാരണം ഇതിലൊക്കെ ഇരയായി മനസ്സു നഷ്ടപ്പെട്ടതും സദാ കണ്ണീർ ഒഴുകുന്നതും ഞാനാ. മോന്റെ എല്ലാ താന്തോന്നിത്തരവും വളം വെച്ചു കൊടുക്കുന്ന വീട്ടുകാരെ… കുറച്ചെങ്കിലും ഉളുപ്പും നീതിയും എന്നോട് കാണിക്കുക.

പലരും ചോദിക്കുന്നു ഈ പോസ്റ്റുകൾ അവനോടുള്ള പ്രതികാരം ആണോ എന്ന് ! ഒരിക്കലും അല്ല. അങ്ങനെ ആണെങ്കിൽ വിവാഹ വാഗ്ദാനത്തിനും, മാനസിക ശാരീരിക പീഡനത്തിനും ഞാൻ കേസുമായി മുന്നോട്ട് പോവുമായിരുന്നു. പിന്നെ ഒരുമിച്ചനുഭവിച്ച നല്ല മുഹൂർത്തങ്ങൾ ഒരാളുടെ മാത്രം തെറ്റാക്കി പീഡനമെന്ന് പറയാൻ മാത്രം ഞാൻ അധഃപതിച്ചിട്ടില്ല. പിന്നെ ഇതൊക്കെ എന്തിന് എന്ന് ചോദിച്ചാൽ 1- എല്ലായിടത്തും ഇപ്പൊ എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അവൻ കാണണം എന്റെ മനസ്സ്. 2- അവനുമായി ബന്ധപ്പെട്ടവർ ഇക്കാര്യങ്ങൾ മനസ്സിലാക്കണം. 3: ഇനി ആരും ഇങ്ങനെ വെറുതെ വന്നു ലൈഫ് നശിപ്പിക്കരുത്. 4- അങ്ങനെ വരുന്നവർക്ക് ഇതൊരു പാഠമാവണം.”- അഞ്ജലി അമീർ കുറിച്ചു.

ALSO READ: ’17 സെക്കന്റിന്റെ സ്വകാര്യ വീഡിയോ ലീക്കായിട്ടുണ്ട്’; ആരാധകരോട് ആസ്വദിക്കൂവെന്ന് ഓവിയ

അതേസമയം, കഴിഞ്ഞ ദിവസവും അഞ്ജലി സമാനമായ ഒരു കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ ലോകത്ത് താൻ മറ്റെന്തിനേക്കാളും സ്നേഹിച്ച സുഹൃത്ത് ചതിച്ചുവെന്നും, ഒരു പ്രശ്നം വന്നപ്പോൾ തള്ളിപ്പറയുകയും, അടച്ചാക്ഷേപിക്കുകയും ചെയ്തുവെന്നായിരുന്നു കുറിപ്പിലുള്ളത്. ഒരുപാട് വേദന തുളുമ്പുന്ന വാക്കുകളോടെയായിരുന്നു താരത്തിന്റെ കുറിപ്പ്. ‘നിന്റെ ഇല്ലായ്മയിൽ ഞാൻ എങ്ങനെയാണ് ഞാനാവുക..’ എന്ന വരികളോടെയാണ് അഞ്ജലി ആ കുറിപ്പ് അവസാനിപ്പിക്കുന്നത്.

“നീ എങ്ങോട്ടാണ് ഈ ഒളിച്ചോടുന്നതെന്ന് ഞാൻ ഒരു പോസ്റ്റ് ഇട്ടു. അത് സത്യം. ഞാൻ പല പ്രാവശ്യം പറഞ്ഞതാണ് ഈ റിലേഷൻ ശരിയാവില്ല, ആരും അംഗീകരിക്കില്ല എന്നുള്ളത്. അപ്പോഴൊക്കെ നീ എന്റെ കൂടെ നിന്ന് പ്രചോദനം തന്നു. ഒരു പ്രശ്നം വന്നപ്പോൾ എന്നെ തള്ളിപ്പറയുന്ന, അടച്ചാക്ഷേപിക്കുന്ന പ്രവണത നല്ലതല്ല. എന്റെ ലൈഫിൽ പലരും വന്ന് പോയിട്ടുണ്ട്. അവർക്കൊന്നും കൊടുക്കാത്ത സ്ഥാനവും സ്നേഹവുമാണ് ഞാൻ നിനക്ക് തന്നിരുന്നത്. ഇപ്പോൾ നിന്റെ ജീവിതം സുരക്ഷിതമാക്കാൻ എന്നെ വലിച്ചെറിഞ്ഞോടുന്ന ഈ ഓട്ടം നല്ലതല്ല. ഒക്കെ അവസാനിപ്പിച്ച് ഞാൻ പോയപ്പോഴും വീണ്ടും മടങ്ങി വന്നത് നീ ആണ്. പിന്നെയും ഞാൻ ചതിക്കപ്പെട്ടു. ഇനി വന്നാലും നിന്നെ ഞാൻ വിശ്വസിക്കും. അത് ഞാൻ വിഡ്ഢി ആയത് കൊണ്ടല്ല, മറിച്ച് അത്രയും നിന്നെ ഞാൻ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. ഇതൊക്കെ കണ്ടു എന്റെ വിഷമം കണ്ട് ചിലപ്പോൾ നീ ഹാപ്പി ആയിരിക്കും. പക്ഷെ ഒന്ന്, നീ കാരണം ഞാൻ മരിച്ചു വീണാൽ ഒന്നോർക്കുക, ഒരിക്കലും എന്റെ മരണം കൊണ്ട് ഒരു മനസമാധാനവും കിട്ടില്ല. അവന്റെ ഭാഗം മാത്രം കേൾക്കുന്ന അവന്റെ ഉമ്മയോടും ഉപ്പയോടും, നിങ്ങളുടെ മകൻ വേദനിക്കുന്നതിനേക്കാളും ഒരായിരം ഇരട്ടി ഞാൻ വേദനിക്കുന്നുണ്ട്. ഇത്തിരി മനഃസാക്ഷി നിങ്ങൾക്ക് ഉണ്ടെങ്കിൽ ഒന്ന് മനസിലാക്കുക.” എന്ന് ആണ്സുഹൃത്തിനോട് പറയുന്ന കുറിപ്പാണ് കഴിഞ്ഞ ദിവസം അഞ്ജലി പങ്കുവെച്ചത്.

Related Stories
Drishyam 3: ‘ഒരു കാർ ഷെഡ് അധികം പണിതു; വാഴ നട്ടു’; ദൃശ്യം’ മൂന്നിനായി ‘ജോർജുകുട്ടി’-യുടെ വീട്ടിൽ വരുത്തിയ മാറ്റങ്ങൾ
Nirangale song : ഹരിമുരളീരവം പാടാൻ ഇതു വച്ചു നോക്കുമ്പോൾ എളുപ്പമാണ്…. കേട്ടാൽ സിമ്പിൾ പക്ഷെ പാടാൻ കടുകട്ടി
Renju Renjimar: കണ്ണില്‍ കണ്ട കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്, അമ്മ ഷോയിൽ നടന്നതിന് ഞാനും ദൃക്‌സാക്ഷി; നടിക്ക് വേണ്ടി സംസാരിച്ച ശേഷം ഭീഷണി ഉണ്ടായി’
Drishyam 3: ‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ടായിരുന്നു’; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി മോഹൻലാൽ
Kalamkaval Movie : കേക്ക് കട്ടിങ് ഇല്ലേ മമ്മൂക്ക! കളങ്കാവൽ വിജയാഘോഷം സെൽഫിയിൽ ഒതുക്കി?
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ