Diya Krishna: കണ്ണുകൾ തുറന്ന് വാ മൂടിയിരിക്കുക, സത്യം എന്നായാലും പുറത്തുവരും; വിവാദങ്ങൾ കത്തിനിൽക്കെ ദിയയുടെ പോസ്റ്റ്
Diya Krishnakumar Controversy: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ ജീവനക്കാർ കവർന്നെന്നാണ് ജി കൃഷ്ണകുമാറിന്റെ പരാതിയിൽ പറയുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തിയതെന്നാണ് ആരോപണം. ക്യൂആർ കോഡ് മാറ്റി 2024 മുതൽ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാർ നൽകിയ പരാതിയിലുള്ളത്. ഇതിലാണ് മൂന്ന് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Diya Krishna, Krishna kumar
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകൾ ദിയാ കൃഷ്ണയ്ക്കുമെതിരായ കേസിൽ വിവാദം രൂക്ഷം. മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിൽ ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. ഇപ്പോഴിതാ വിവാദങ്ങൾ കത്തിനിൽക്കെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയുമായി എത്തിയിരിക്കുകയാണ് ദിയ. കണ്ണുകൾ തുറന്ന് വാ മൂടിയിരിക്കുക, സത്യം എന്നായാലും പുറത്തുവരും എന്നെഴുതിയ പോസ്റ്റാണ് ദിയ പങ്കുവച്ചിരിക്കുന്നത്.
“ചിലപ്പോൾ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം നിങ്ങളുടെ വായ മൂടിവച്ച് കണ്ണുകൾ തുറന്നിരിക്കുക എന്നതാണ്. സത്യം എന്നായാലും പുറത്തുവരും” എന്നാണ് ദിയയുടെ സ്റ്റോറി. അതേസമയം, ജീവനക്കാരിൽ നിന്ന് ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. മ്യൂസിയം പോലീസ് രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്. സ്ഥാപനത്തിലെ പണം കവർന്നതിന് വനിതാ ജീവനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ ജീവനക്കാർ കവർന്നെന്നാണ് ജി കൃഷ്ണകുമാറിന്റെ പരാതിയിൽ പറയുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തിയതെന്നാണ് ആരോപണം. ക്യൂആർ കോഡ് മാറ്റി 2024 മുതൽ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാർ നൽകിയ പരാതിയിലുള്ളത്. ഇതിലാണ് മൂന്ന് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇപ്പോഴിതാ വിവാദം ഏറെ ചർച്ചയായിരിക്കെ ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങളെ നാണം കെടുത്തിയെന്നും, കൊല്ലുമെന്ന് വരെ പറഞ്ഞതായും, കസ്റ്റഡിയിൽ വെച്ചിരിക്കുന്ന പോലെയായിരുന്നുവെന്നും ജീവക്കാർ മാധ്യമങ്ങളോട് പറയുന്നു. ജാതിഅധിക്ഷേപം വരെ നടത്തി, നല്ലൊരു വസ്ത്രം ധരിക്കാനോ ഫോൺ ഉപയോഗിക്കാനോ യോഗ്യതയില്ലെന്നും അവർ പറഞ്ഞു. ഗർഭിണിയായതിനാൽ സ്ട്രെസ് കൊടുക്കണ്ടെന്ന് കരുതിയാണ് അവിടെ തുടർന്നത്.
എന്നാൽ ഉപഭോക്താക്കളുടെ മുന്നിൽ വച്ച് അധിക്ഷേപിച്ചപ്പോഴാണ് കേസുമായി മുന്നോട്ട് പോയത്. ഭീഷണിപ്പെടുത്തിയാണ് പൈസ വാങ്ങിയത്. ഞങ്ങളെ രാവിലെ മുതൽ വൈകിട്ട് വരെ പൂട്ടിയിട്ടു. കയ്യിലും കഴുത്തിലും കിടന്നത് പണയം വച്ചാണ് പണം കൊടുത്തത്. ഇത്രയും പണം മോഷണം പോയപ്പോൾ ദിയ എന്തുകൊണ്ട് അറിഞ്ഞില്ല. ഒരു പ്ലാസ്റ്റിക് കവർ കടയിൽ വച്ചാൽ സിസിടിവി നോക്കി അത് മാറ്റാൻ പറയുന്ന ആളാണ് ദിയ. അവരുടെ അമ്മയടക്കം അധിക്ഷേപിച്ചിട്ടുണ്ട്, ജീവനക്കാൽ പറയുന്നു.