Udayananu Tharam Re Release : ഉദയനാണ് താരം വീണ്ടും, പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ

Udayananu Tharam Movie Re Release: സിനിമ പോലെ തന്നെ ഉദയനാണ് താരത്തിലെ പാട്ടുകളും ഹിറ്റായിരുന്നു, പറയാതെ അറിയാതെ എന്ന് തുടങ്ങുന്ന ഗാനം മൂളാത്ത മലയാളികൾ തന്നെയുണ്ടാവില്ല. കൂടാതെ നിരവധി പുരസ്കാരങ്ങളും ചിത്രത്തിനെ തേടിയെത്തി

Udayananu Tharam Re Release : ഉദയനാണ് താരം വീണ്ടും,  പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ

Udayananu Tharam

Published: 

01 Jan 2025 12:04 PM

റീ റിലീസ് ട്രെൻഡുകൾ അവസാനിക്കുന്നില്ലെന്ന് വീണ്ടും അടിവരയിട്ട് പറഞ്ഞു കൊണ്ട് മറ്റൊരു ചിത്രം കൂടി ഉടനെത്തുകയാണ്. മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തി ഹിറ്റടിച്ച ഉദയനാണ് താരമാണ് വീണ്ടും റീ-റിലീസിനൊരുങ്ങുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം കാൾട്ടൺ ഫിലിംസിൻ്റെ ബാനറിൽ സി.കരുണാകരനായിരുന്നു നിർമിച്ചത്. രാജപ്പൻ സൂപ്പർ സ്റ്റാർ സരോജ് കുമാറായ ചിത്രത്തിൽ നടി മീനയായിരുന്നു നായിക. റോഷൻ ആൻഡ്രൂസിൻ്റെ സംവിധാന തികവിലെത്തിയ ചിത്രം നീണ്ട 20 വർഷങ്ങൾക്ക് ശേഷമാണ് തീയ്യേറ്ററിലേക്ക് എത്തുന്നത്. 4K ക്വാളിറ്റിയിൽ ഫെബ്രുവരിയിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

സിനിമ പോലെ തന്നെ ഉദയനാണ് താരത്തിലെ പാട്ടുകളും ഹിറ്റായിരുന്നു, പറയാതെ അറിയാതെ എന്ന് തുടങ്ങുന്ന ഗാനം മൂളാത്ത മലയാളികൾ തന്നെയുണ്ടാവില്ല. കൂടാതെ നിരവധി പുരസ്കാരങ്ങളും ചിത്രത്തിനെ തേടിയെത്തി. മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവ അടക്കം അവാർഡുകളും ചിത്രത്തിന് ലഭിച്ചു. ഇതിന് മുൻപ് റീ റിലീസായ മോഹൻലാൽ ചിത്രങ്ങളായ സ്ഫടികവും, മണിച്ചിത്രത്താഴും, ദേവദൂതനും അടക്കം മികച്ച കളക്ഷൻ തിയറ്ററുകളിൽ നിന്നും നേടിയിരുന്നു. റീ റിലീസ് ചിത്രങ്ങളുടെ വിജയമാണ് പഴയ ക്ലാസ് ചിത്രങ്ങളെ വീണ്ടും തീയേറ്ററുകളിൽ എത്തിക്കാൻ പ്രചോദനമാകുന്നത് ചിത്രത്തിൻ്റെ നിർമാതാവ് സി.കരുണാകരൻ പറയുന്നു.

കഥാപാത്രങ്ങളെ നോക്കിയാൽ ശ്രീനിവാസനാണ് ചിത്രത്തിൻ്റെ കഥ എഴുതുന്നത്. ഉദയഭാനു എന്ന സംവിധായകനായി മോഹൻലാൽ, പച്ചാളം ഭാസിയായി ജഗതി ശ്രീകുമാർ, മോഹൻലാലിന്റെ നായികയായി മീനയും ഇവർക്കൊപ്പം മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്.

അണിയറ പ്രവർത്തകരെ നോക്കിയാൽ

ഉദയനാണ് താരത്തിൻ്റെ കഥ എഴുതിയിരിക്കുന്നത് ശ്രീനിവാസനാണ്. ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ഗാനരചന കൈതപ്രവും പശ്ചാത്തല സംഗീതം ഔസേപ്പച്ചനുമാണ് നിർവഹിച്ചിരിക്കുന്നത്. എ.കെ സുനിലിൻ്റെ നേതൃത്വത്തിൽ ന്യൂ സൂര്യ ഫിലിംസ് ആണ് ഉദയനാണ് താരത്തിൻ്റെ വിതരണം നിർവ്വഹിക്കുന്നത്. സ്റ്റിൽസ്: മോമി & ജെപി, ഡിസൈൻസ്: പ്രദീഷ് സമ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ ചിത്രത്തിൻ്റെ എഡിറ്റർ: രഞ്ജൻ എബ്രഹാം, എക്സിക്യൂട്ട് പ്രൊഡ്യൂസർ: കരീം അബ്ദുള്ള, ആർട്ട്: രാജീവൻ, പ്രൊഡക്ഷൻ കൺട്രോളർ: ആൻ്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇൻചാർജ്: ബിനീഷ് സി കരുൺ, മാർക്കറ്റിങ് ഹെഡ്ഡ്: ബോണി അസനാർ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: മദൻ മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹൈ സ്റ്റുഡിയോസ് എന്നിവരാണ്

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും