National Film Awards: ഉള്ളൊഴുക്ക് മികച്ച മലയാളചിത്രം, ഉര്‍വശി മികച്ച സഹനടി
71st National Film Award Updates: മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം 'ഉള്ളൊഴുക്ക്' സ്വന്തമാക്കി. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഉര്‍വശിക്ക് നേരത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു

ഉള്ളൊഴുക്ക്
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ‘ഉള്ളൊഴുക്ക്’ സ്വന്തമാക്കി. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഉര്‍വശിക്ക് നേരത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രം 2024 ജൂണ്‍ 21നാണ് റിലീസ് ചെയ്തത്. ഉര്‍വശിയെ കൂടാതെ പാര്‍വതി തിരുവോത്ത്, പ്രശാന്ത് മുരളി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസയായിരുന്നു ലഭിച്ചത്.
Also Read: National Film Awards 2025: ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; എവിടെ എപ്പോൾ കാണാം?
വിജയരാഘവന് പുരസ്‌കാരം
അതേസമയം, പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിന് വിജയരാഘവന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.