AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Urvashi: എന്നെ നിയന്ത്രിച്ചിരുന്നത് ആ നടിയായിരുന്നു, ഭക്ഷണ കാര്യത്തില്‍ പോലുമുണ്ടായിരുന്നു അത്: ഉര്‍വശി

Urvashi Talks About KPAC Lalitha: മണ്‍മറഞ്ഞുപോയ പ്രഗത്ഭരായ താരങ്ങളോടൊപ്പവും ഉര്‍വശി വേഷമിട്ടിട്ടുണ്ട്. തിലകന്‍, നെടുമുടി വേണു, കെപിഎസി ലളിത, ഇന്നസെന്റ്, സുകുമാരി തുടങ്ങിയവരോടൊപ്പം അഭിനയച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍.

Urvashi: എന്നെ നിയന്ത്രിച്ചിരുന്നത് ആ നടിയായിരുന്നു, ഭക്ഷണ കാര്യത്തില്‍ പോലുമുണ്ടായിരുന്നു അത്: ഉര്‍വശി
ഉര്‍വശിImage Credit source: Social Media
shiji-mk
Shiji M K | Published: 06 May 2025 17:30 PM

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നടിയാണ് ഉര്‍വശി. നിരവധി സിനിമകളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഉര്‍വശി ഇന്നും സിനിമാ മേഖലയില്‍ നിറ സാന്നിധ്യമായി നില്‍ക്കുന്നു. ബാലതാരമായി സിനിമയിലേക്കെത്തിയ താരം മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും വേഷമിട്ടിട്ടുണ്ട്.

മണ്‍മറഞ്ഞുപോയ പ്രഗത്ഭരായ താരങ്ങളോടൊപ്പവും ഉര്‍വശി വേഷമിട്ടിട്ടുണ്ട്. തിലകന്‍, നെടുമുടി വേണു, കെപിഎസി ലളിത, ഇന്നസെന്റ്, സുകുമാരി തുടങ്ങിയവരോടൊപ്പം അഭിനയച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍.

അവരാരും ഇപ്പോള്‍ കൂടെയില്ലാത്തത് വലിയ നഷ്ടമാണെന്നാണ് ഉര്‍വശി പറയുന്നത്. അവരെല്ലാം തന്നെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തിയവരായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഉര്‍വശി.

”ഒരുപാട് കലാകാരന്മാരോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഒന്നിച്ച് അഭിനയിച്ച അതുല്യ പ്രതിഭകളാരും ഇന്ന് കൂടെയില്ലാത്തത് വലിയൊരു നഷ്ടം തന്നെയാണ്. തിലകന്‍ ചേട്ടന്‍, നെടുമുടി വേണു ചേട്ടന്‍, ലളിത ചേച്ചി, ഇന്നസെന്റേട്ടന്‍, സുകുമാരിയല്ല, രാജന്‍ പി ദേവ്, കവിയൂര്‍ പൊന്നമ്മ ഇവരെല്ലാം കൂടെയുണ്ടായിരുന്ന കാലഘട്ടമുണ്ടായിരുന്നു. എന്നെ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തിയവരാണ് ഇവരെല്ലാം.

ഇവരോടെല്ലാം വളരെ സ്വാതന്ത്ര്യത്തോടെ പെരുമാറാന്‍ സാധിച്ചിരുന്നു. ഏത് സെറ്റില്‍ ചെന്നാലും ഇവരെല്ലാം ഉണ്ടാകും. അവരില്ലാത്ത സിനിമകളില്ല അന്ന്. ഇന്ന് അവരാരും ഇല്ല എന്നത് എനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.

Also Read: Vinay Forrt: ’50 ദിവസത്തോളം ജോലി ചെയ്തു, ആ വലിയ പ്രൊഡ്യൂസര്‍ ഒരു രൂപ പോലും തന്നില്ല’

ലളിത ചേച്ചിയുള്ള സെറ്റില്‍ എന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ചേച്ചിയായിരിക്കും. ഞാനെന്ത് കഴിക്കണം, കഴിക്കണ്ട തുടങ്ങി എല്ലാത്തിലും ചേച്ചിയുടെ കണ്ണെത്തും. അത്രയേറെ സ്വാതന്ത്ര്യമുള്ള അമ്മമാരായിരുന്നു അന്നുണ്ടായിരുന്നത്,” ഉര്‍വശി പറയുന്നു.