Rapper Vedan Leopard Tooth Case : പുലിപ്പല്ല് കേസ്; റാപ്പർ വേടന് ജാമ്യം അനുവദിച്ചു
Rapper Vedan Leopard Tooth Case Updates : കാഞ്ചാവ് കേസിൽ പിടിക്കപ്പെട്ടതിന് ശേഷമാണ് വേടനെതിരെ പുലിപ്പല്ല് കേസും രജിസ്റ്റർ ചെയ്യുന്നത്.

Vedan
കൊച്ചി : പുലിപ്പല്ല് കേസിൽ മലയാളം റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്ക് ജാമ്യം അനുവദിച്ചു. രണ്ട് ദിവസത്തേക്ക് വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെയാണ് പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റാപ്പർക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാമെന്ന് കോടതിയിൽ വേടൻ അറിയിക്കുകയും ചെയ്തു. ഇത് യഥാർഥ പുലിപ്പല്ലാണെന്ന് അറിയില്ലയെന്നും വേടൻ കോടതിയെ വ്യക്തമാക്കി. സമാനമായ കേസിൽ വേടൻ്റെ പേരിൽ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും കോടതി പരിഗണിച്ചാണ് വേടന് ജാമ്യം അനുവദിച്ചത്.
തമിഴ്നാട്ടിൽ ശ്രീലങ്കൻ വംശജനായ രഞ്ജിത് കുംബിഡിയാണ് തനിക്ക് പുലിപ്പല്ല് നൽകിയതെന്ന് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നത്. ഇക്കാര്യം കോടനാട് റേഞ്ച് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഇന്നലെ ഏപ്രിൽ28-ാം തീയതി കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടപ്പോഴാണ് വേടന് പുലിപ്പല്ല് കേസിൽ കുരുക്ക് വീണത്. വേടൻ ഉൾപ്പെടെ ഒമ്പത് പേരെയാണ് കഞ്ചാവ് കൈവശം വെച്ച് കേസിൽ ഹിൽ പാലസ് പോലീസ് പിടികൂടുന്നത്. ആറാം ഗ്രാം കഞ്ചാവ് മാത്രമാണ് വേടൻ്റെ ഫ്ലാറ്റിൽ നിന്നും പോലീസിന് കണ്ടെത്താൻ സാധിച്ചിരുന്നത്. തുടർന്ന് എല്ലാവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. എന്നാൽ പുലിപ്പല്ല് കേസിൽ വേടൻ കസ്റ്റഡിയിൽ വെക്കുകയും ചെയ്തു.