Vidya Balan: ‘ചപ്പാത്തി നഹി ചോർ, ചോർ’; പഞ്ചാബി ഹൗസിലെ രമണനെ അനുകരിച്ച് വിദ്യ ബാലൻ; കയ്യടിച്ച് സോഷ്യൽ മീഡിയ

Vidya Balan Punjabi House Reel: ‘പഞ്ചാബി ഹൗസി’ലെ രമണന്റെ തമാശ രംഗം റീലായി അവതരിപ്പിച്ച് സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ് ബോളിവുഡ് താരം വിദ്യാബാലൻ. സിനിമയിൽ ഹരിശ്രീ അശോകൻ ചപ്പാത്തി വേണ്ട ചോറ് മതി എന്ന് പറയുന്ന തമാശ രംഗമാണ് നടി അനുകരിച്ചത്.

Vidya Balan: ‘ചപ്പാത്തി നഹി ചോർ, ചോർ’; പഞ്ചാബി ഹൗസിലെ രമണനെ അനുകരിച്ച് വിദ്യ ബാലൻ; കയ്യടിച്ച് സോഷ്യൽ മീഡിയ

'പഞ്ചാബി ഹൗസി'ൽ ഹരിശ്രീ അശോകൻ, വിദ്യാബാലൻ

Updated On: 

08 Jul 2025 | 02:27 PM

മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ‘പഞ്ചാബി ഹൗസ്’. ദിലീപും ഹരിശ്രീ അശോകനും തകർത്താടിയ ചിത്രം സംവിധാനം ചെയ്തത് റാഫി മെക്കാർട്ടിനാണ്. അതിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച രമണൻ എന്ന കഥാപാത്രത്തിന്റെ പല ഡയലോഗുകളും ഇന്നും നമ്മൾ ജീവിതത്തിൽ പല സന്ദർഭങ്ങളിലും ഉപയോഗിക്കാറുണ്ട്. എത്ര ആവർത്തി കണ്ടാലും പിന്നെയും ചിരിച്ചുകൊണ്ടിരിക്കും എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

ഇപ്പോഴിതാ, ‘പഞ്ചാബി ഹൗസി’ലെ രമണന്റെ തമാശ രംഗം റീലായി അവതരിപ്പിച്ച് സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ് ബോളിവുഡ് താരം വിദ്യാബാലൻ. സിനിമയിൽ ഹരിശ്രീ അശോകൻ ചപ്പാത്തി വേണ്ട ചോറ് മതി എന്ന് പറയുന്ന തമാശ രംഗമാണ് നടി അനുകരിച്ചത്. ‘ചപ്പാത്തി നഹീ..ചോർ ചോർ’ എന്ന ഡയലോഗിന് വിദ്യയുടെ ലിപ് സിങ്കും ഭാവങ്ങളും കൂടി ചേർന്നതോടെ വീഡിയോ വൈറലായി. മലയാളി താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് വിദ്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

വിദ്യ ബാലൻ പങ്കുവെച്ച റീൽ:

ALSO READ: ‘വേദനിപ്പിച്ചെങ്കിൽ മാപ്പ്’; നടി വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈൻ ടോം ചാക്കോ

ക്യൂട്ട് ആയിട്ടുണ്ടെന്നായിരുന്നു നടി മഹിമ നമ്പ്യാറിന്റെ കമന്റ്. ‘അശ്ശോ’ എന്നാണ് വീഡിയോയ്ക്ക് താഴെ ആര്യ ബഡായ് കമന്റ് ചെയ്തത്. ‘നഹീന്ന് പറഞ്ഞ നഹീ’ എന്ന് അവതാരകൻ രാജ്കലേഷും കമന്റ് ചെയ്തു. വിദ്യയുടെ വീഡിയോ ഇതിനോടകം രണ്ട് മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു.

അതേസമയം, സിനിമയിൽ മാത്രമല്ല വിദ്യ ബാലൻ സമൂഹ മാധ്യമത്തിലും സജീവമാണ്. ഇടയ്ക്കിടെ പ്രേക്ഷകരെ രസിപ്പിക്കുന്ന റീലുകളുമായി താരം രംഗത്തെത്താറുമുണ്ട്. നടിയുടെ റീലുകൾക്ക് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ