Vikrant Massey: അച്ഛൻ ക്രിസ്ത്യൻ, അമ്മ സിഖ്, സഹോദരൻ ഇസ്ലാം; മകന് മതം വേണ്ടെന്ന് തീരുമാനിച്ചുവെന്ന് വിക്രാന്ത് മാസി

Vikrant Massey About His Son's Religion: തന്റെ മകന് ഒരു മതവും വേണ്ടെന്ന തീരുമാനത്തിൽ എത്തിച്ചേർന്നുവെന്ന് പറയുകാണ് വിക്രാന്ത് മാസി. ബോളിവുഡ് നടി റിയ ചക്രബർത്തിക്കൊപ്പമുള്ള പോഡ്കാസ്റ്റിലാണ് താരം മനസ്സ് തുറന്നത്.

Vikrant Massey: അച്ഛൻ ക്രിസ്ത്യൻ, അമ്മ സിഖ്, സഹോദരൻ ഇസ്ലാം; മകന് മതം വേണ്ടെന്ന് തീരുമാനിച്ചുവെന്ന് വിക്രാന്ത് മാസി

വിക്രാന്ത് മാസിയും മകൻ വർധാനും

Updated On: 

02 Jul 2025 07:45 AM

‘ട്വൽത്ത് ഫെയിൽ’ എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് വിക്രാന്ത് മാസി. എല്ലാ മതങ്ങളും സമ്മേളിക്കുന്ന ഒരു സ്ഥലമാണ് തന്റെ വീട് എന്ന് നടൻ നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ മകന് ഒരു മതവും വേണ്ടെന്ന തീരുമാനത്തിൽ എത്തിച്ചേർന്നുവെന്ന് പറയുകാണ് വിക്രാന്ത് മാസി. ബോളിവുഡ് നടി റിയ ചക്രബർത്തിക്കൊപ്പമുള്ള പോഡ്കാസ്റ്റിലാണ് താരം മനസ്സ് തുറന്നത്.

വിക്രാന്ത് മാസിയുടെ പിതാവ് ക്രിസ്ത്യൻ മതവിശ്വാസിയും അമ്മ സിഖുമാണ്. നടന്റെ സഹോദരൻ പതിനേഴാം വയസിൽ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. എന്നാൽ, തനിക്ക് ജനിച്ച കുഞ്ഞിന് ഒരു മതവും വേണ്ടെന്ന തീരുമാനത്തിലാണ് വിക്രാന്ത്. താൻ എല്ലാ മതങ്ങളേയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. തന്നെ സംബന്ധിച്ചടുത്തോളം മതം വളരെ സങ്കീർണമായ വിഷയമാണെന്നും വിക്രാന്ത് മാസി പറഞ്ഞു.

തന്റെ അഭിപ്രായത്തിൽ മതം ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അതൊരു ജീവിത രീതിയാണ്. എല്ലാവർക്കും സ്വന്തം മതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും വിക്രാന്ത് പറയുന്നു. തന്റെ വീട്ടിൽ തന്നെ എല്ലാ തരം വിശ്വാസങ്ങളും കാണാനാകും. പൂജ ചെയ്യുകയും ഗുരുദ്വാരയിലും ദർഗയിലും പോയി പ്രാർത്ഥിക്കുകയുമെല്ലാം ചെയ്യും. ഇവിടെ നിന്നെല്ലാം സമാധാനം ലഭിക്കുന്നുണ്ട്. തന്നെ സംരക്ഷിക്കുന്ന ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും, അല്ലാതെ ഒരു പ്രത്യേക മതത്തിൽ മാത്രം വിശ്വാസമില്ലെന്നും നടൻ വ്യക്തമാക്കി.

ALSO READ: മികച്ച അഭിപ്രായം നേടിട്ടും തിയറ്ററിൽ ഓടിയില്ല, മൂൺവാക്ക് ഇനി ഒടിടിയിലേക്ക്

ഇതിന് മുമ്പും മതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് വിക്രാന്ത്. എന്നാൽ, അന്ന് സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നതെന്നും, അതൊന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം, മകൻ ജനിച്ചപ്പോൾ ജനന സർട്ടിഫിക്കറ്റിൽ മതത്തിന്റെ കോളത്തിൽ ഒന്നും എഴുതിയില്ല. തന്റെ, മകൻ ആരോടെങ്കിലും പെരുമാറുന്നത് അവർ പിന്തുടരുന്ന രീതികളുടെ അടിസ്ഥാനത്തിലാണെന്ന് അറിഞ്ഞാൽ തന്റെ ഹൃദയം തകരുമെന്നും, അവനെ അങ്ങനെ വളർത്തില്ലെന്നും വിക്രാന്ത് വ്യക്തമാക്കി.

2022ലാണ് വിക്രാന്ത് മാസി രജ്പുത് ഠാക്കൂർ കുടുംബത്തിൽ പെട്ട ശീതളിനെ വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. കഴിഞ്ഞ വർഷമാണ് ദമ്പതികൾക്ക് ആൺകുഞ്ഞ് ജനിച്ചത്. വർധാൻ എന്നാണ് പേര്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ