Vilayath Bhuddha Review: ചന്ദനക്കള്ളൻ ത്രില്ലടിപ്പിച്ചോ..? പൃഥ്വിരാജിന്റെ വിലായത്ത് ബുദ്ധ റിവ്യൂ

Vilayath Buddha Movie review: ചന്ദനമോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രവുമായാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്. ആദ്യ ഷോ കഴിയുമ്പോൾ...

Vilayath Bhuddha Review: ചന്ദനക്കള്ളൻ ത്രില്ലടിപ്പിച്ചോ..? പൃഥ്വിരാജിന്റെ വിലായത്ത് ബുദ്ധ റിവ്യൂ

Vilayath Buddha

Updated On: 

21 Nov 2025 12:59 PM

Vilayath Buddha Movie Review: പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’ തീയേറ്ററുകളിൽ. ചന്ദനമോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രവുമായാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്. ആദ്യ ഷോ കഴിയുമ്പോൾ… പൃഥ്വിരാജ് ചന്ദനക്കള്ളനായി മികച്ച പ്രകടനം കാഴ്ചവച്ചു എന്നാണ് റിപ്പോർട്ട്. സീനിന് അനുസരിച്ചുള്ള ബാഗ്രൗണ്ട് മ്യൂസിക്കും സിനിമയെ കൂടുതൽ ത്രില്ലടിപ്പിക്കുന്നുവെന്നമാണ് പൊതുവിൽ വരുന്ന അഭിപ്രായം.

പൃഥ്വിരാജിന്റെ മികച്ച പ്രകടനം ആണെന്നും ഒപ്പം ഷമ്മി തിലകനും തകർത്ത് അഭിനയിച്ചു എന്നുമാണ് നിലവിൽ ലഭിക്കുന്ന അഭിപ്രായം.നോവൽ വായിച്ച ആളുകൾക്കും സിനിമ കാണുമ്പോൾ ബോറടിക്കില്ല. സിനിമയിൽ കൂടുതൽ സീനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതൊന്നും സിനിമയുടെ ഫ്ലോയെ ബാധിക്കുന്നില്ല എന്നും പ്രേക്ഷക അഭിപ്രായം.

ഉർവശി തീയേറ്ററിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച ചിത്രമാണ് വിലയത്ത് ബുദ്ധ. ജി ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ജി ആർ ഇന്ദു​ഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധയെ കേന്ദ്രീകരിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ചന്ദനമരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം.

ചിത്രത്തിന്റെ പേരും ചന്ദ്രനുമായി ബന്ധമാണ്. വിലായത്ത് ബുദ്ധ ഏറ്റവും മുന്തിയ ഇനത്തിൽപ്പെട്ട എ ക്ലാസ് ചന്ദനത്തിന്റെ പേരാണ്.. ചന്ദന മോഷ്ടാക്കൾ തേടി നടക്കുന്ന ചന്ദനമണി. 11 മാത്രമായി കാണപ്പെടുന്ന ഈ ചന്ദ്രന്റെ സവിശേഷത അതിന്റെ തടി ആണ് വളവുകളോ തിരിവുകളോ ഇല്ലാതെ നേരെയുള്ള തടിയാണ് വിലായത്ത് ബുദ്ധയ്ക്ക്. നിർമ്മാണ ബുദ്ധനെ കൊത്തി ഉണ്ടാക്കാൻ പാകത്തിനുള്ള തടിയാണിത്.ജേക്സ് ബിജോയ്‌ സംഗീത സംവിധാനവും അരവിന്ദ് കശ്യപ്, രെണദേവ് എന്നിവർ ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും