Vinay Forrt: ‘എന്റെ ആ സിനിമ വളരെ കുറച്ചാളുകളെ കണ്ടിട്ടുണ്ടാവൂ, ഇപ്പോഴും അണ്ടർറേറ്റഡ്’; വിനയ് ഫോർട്ട്
Vinay Forrt about his character in Rithu: 2009ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജമാൽ എന്ന കഥാപാത്രമായിട്ടാണ് വിനയ് ഫോർട്ട് എത്തിയത്. അദ്ദേഹത്തെ കൂടാതെ ആസിഫ് അലി, നിഷാൻ, റിമ കല്ലിങ്കൽ തുടങ്ങിയവരായിരുന്നു ഋതുവിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ താരങ്ങളിൽ ഒരാളാണ് വിനയ് ഫോർട്ട്. നർമം നിറഞ്ഞ കഥാപാത്രങ്ങളും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളും ഒരേസമയം അദ്ദേഹത്തിന്റെ കൈയിൽ ഭദ്രമാണ്. ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
2009ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജമാൽ എന്ന കഥാപാത്രമായിട്ടാണ് വിനയ് ഫോർട്ട് എത്തിയത്. അദ്ദേഹത്തെ കൂടാതെ ആസിഫ് അലി, നിഷാൻ, റിമ കല്ലിങ്കൽ തുടങ്ങിയവരായിരുന്നു ഋതുവിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ഇപ്പോഴിതാ ഋതുവിലെ കഥാപാത്രത്തെ പറ്റി വിനയ് ഫോർട്ട് പറഞ്ഞ കാര്യങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.
‘ഋതുവിലെ കഥാപാത്രം ഇന്നും അണ്ടർറേറ്റഡായി കിടക്കുന്നുണ്ടെന്നും അത് വളരെ കുറച്ചാളുകൾ മാത്രമേ കണ്ടിട്ടുള്ളൂവെന്നും താരം പറയുന്നു. പ്രേമം പോലൊരു സിനിമ പിന്നെ തനിക്ക് ചെയ്യാൽ കഴിഞ്ഞിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഋതു സിനിമയിലെ ജമാൽ എന്ന കഥാപാത്രം ഇന്നും അണ്ടർറേറ്റഡായി കിടക്കുന്നുണ്ട്. പ്രേമം പോലൊരു സിനിമ പിന്നെ എനിക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. ഋതു ഒരാൾ കണ്ടിട്ടുണ്ടെങ്കിൽ ഋതു ഒരാളാണ് കണ്ടത്. നമ്മൾ ചെയ്ത ഏറ്റവും മനോഹരമായ വേഷം വളപെ കുറച്ച് ശതമാനം പേരെ കണ്ടിട്ടുണ്ടാവൂ. അത് അവർ നന്നായി ആസ്വദിക്കുകയും ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ടാവും. ഋതു വളരെ കുറച്ച് പേരെ കണ്ടിട്ടുണ്ടാവൂ’, സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ വിനയ് ഫോർട്ട് പറഞ്ഞു.