AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vishnu Manchu: ‘ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ലാലേട്ടൻ അഭിനയിച്ചത്, ഷോട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം ഒരുകാര്യം പറഞ്ഞു’; വിഷ്ണു മഞ്ചു

Vishnu Manchu about Mohanlal: 'കണ്ണപ്പ'യിൽ ഒരു വേഷത്തിൽ മോഹൻലാലും പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹത്തിനോടൊപ്പം അഭിനയിച്ചത് ഭാ​ഗ്യമായി കാണുന്നുവെന്ന് വിഷ്ണു മഞ്ചു പറയുന്നു.

Vishnu Manchu: ‘ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ലാലേട്ടൻ അഭിനയിച്ചത്, ഷോട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം ഒരുകാര്യം പറഞ്ഞു’; വിഷ്ണു മഞ്ചു
വിഷ്ണു മഞ്ചുImage Credit source: Instagram
Nithya Vinu
Nithya Vinu | Published: 05 Jul 2025 | 05:06 PM

‘കണ്ണപ്പ’ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസിലും ഇടം നേടിയ തെലുങ്ക് നടനാണ് വിഷ്ണു മഞ്ചു. തെലുങ്കിലെ സൂപ്പർ സ്റ്റാറായിരുന്ന മോഹൻബാബുവിന്റെ മകനാണ് അദ്ദേഹം. ഇപ്പോഴിതാ മോഹൻലാലിന്റെ പറ്റി സംസാരിക്കുകയാണ് വിഷ്ണു മഞ്ചു.

‘കണ്ണപ്പ’യിൽ ഒരു വേഷത്തിൽ മോഹൻലാലും പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹത്തിനോടൊപ്പം അഭിനയിച്ചത് ഭാ​ഗ്യമായി കാണുന്നുവെന്ന് വിഷ്ണു മഞ്ചു പറയുന്നു. സ്റ്റാർ ആന്റ് സ്റ്റൈൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അച്ഛന്റെ സുഹൃത്ത് എന്ന നിലയിലും നടനെന്ന നിലയിലും ലാലേട്ടനെ ചെറുപ്പം മുതലേ അറിയാം. ലാലേട്ടനൊപ്പം അഭിനയിച്ചത് വലിയൊരു ഭാ​ഗ്യമായി കരുതുന്നു. മറക്കാനാവാത്ത ഒരുപാട് നല്ല നിമിഷങ്ങൾ അദ്ദേഹം സമ്മാനിച്ചു. ചിത്രത്തിൽ ഞാനും ലാലേട്ടനും തമ്മിലുള്ള സീനുണ്ടായിരുന്നു.

ALSO READ: ‘കഥാപാത്രം ഡിമാന്റ് ചെയ്യുമ്പോൾ ചെയ്യാതിരിക്കാൻ പറ്റില്ല; കണ്ണപ്പയിൽ ഭാഗമാവാന്‍ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം’; മോ​ഹൻലാൽ

അതിൽ മുട്ടുകുത്തിയിട്ടായിരുന്നു എന്റെ ഭാ​ഗം. ഷോട്ട് കഴിഞ്ഞപ്പോൾ മോനേ നീ നന്നായി ചെയ്തു എന്ന് പറഞ്ഞു. പുതിയ ക്രിക്കറ്റ് താരത്തോട് സച്ചിൻ തെണ്ടുൽക്കർ നീ നന്നായി കളിച്ചു എന്ന് പറയുന്നത് പോലെയായിരുന്നു എനിക്ക് ആ നിമിഷം. അദ്ദേ​ഹത്തിൽ നിന്ന് ഒരുപാട് പഠിച്ചെടുക്കേണ്ടതുണ്ട്.

സൂപ്പർ താരമെന്ന യാതൊരു ഭാവവും അദ്ദേഹം കാണിക്കാറില്ല, അതുപോലെ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവെന്നതും കണ്ടുപഠിക്കണം. സിനിമയിൽ പതിനാറ് മിനിറ്റിൽ മുകളിൽ ലാലേട്ടന് ഉണ്ട്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം ഈ സിനിമയിൽ അഭിനയിച്ചത്’, വിഷ്ണു മഞ്ചു പറയുന്നു.