Vismaya Mohanlal: വിസ്മയ സിനിമയിലേക്ക്; ആശിര്‍വാദിന്റെ 37ാം ചിത്രത്തില്‍ താരപുത്രി നായികയാകുന്നു
Vismaya Mohanlal New Movie: ആയോധന കലകളുടെയും എഴുത്തിന്റെയും ലോകത്തായിരുന്നു ഇത്രയും നാള്‍ വിസ്മയ. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പേരില്‍ വിസ്മയ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ഇത് പെന്‍ഗ്വിന്‍ ബുക്‌സ് 2021ല്‍ പ്രസിദ്ധീകരിച്ചു.
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന 37ാം ചിത്രത്തില്‍ വിസ്മയ നായികയാകുന്നു എന്നാണ് വിവരം. ചേട്ടന് പിന്നാലെ അനിയത്തിയും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുകയാണ്.
ആയോധന കലകളുടെയും എഴുത്തിന്റെയും ലോകത്തായിരുന്നു ഇത്രയും നാള്‍ വിസ്മയ. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പേരില്‍ വിസ്മയ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ഇത് പെന്‍ഗ്വിന്‍ ബുക്‌സ് 2021ല്‍ പ്രസിദ്ധീകരിച്ചു.
മുവൈ തായ് എന്ന പേരിലുള്ള തായ് ആയോധന കലയാണ് വിസ്മയ അഭ്യസിച്ചത്. താന്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ വിസ്മയ തന്നെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.




അതേസമയം, വിസ്മയ നായികയാകുന്ന സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മോഹന്‍ലാലും പ്രണവും ചിത്രത്തില്‍ ഉണ്ടാകുമോ എന്ന കാര്യവും ശ്രദ്ധേയമാണ്.
Also Read: Sudheesh: ആ വേഷങ്ങളൊക്കെ ചെയ്യാന്‍ വളരെ അപൂര്‍വം നടന്മാരെ മലയാളത്തിലുള്ളൂ: സുധീഷ്
ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ആദിയാണ് പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് നേടാനായത്. ചേട്ടന്‍ നേടിയ വിജയം അനിയത്തിയും ഉറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.