Sudheesh: ആ വേഷങ്ങളൊക്കെ ചെയ്യാന്‍ വളരെ അപൂര്‍വം നടന്മാരെ മലയാളത്തിലുള്ളൂ: സുധീഷ്
Sudheesh About Manoj K Jayan: സുധീഷ് മികച്ച വേഷം കൈകാര്യം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങളെല്ലാം തന്നെ. മനോജ് കെ ജയനും സിനിമയില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.
ബാലതാരമായി സിനിമാ ജീവിതം ആരംഭിച്ച നടനാണ് സുധീഷ്. 1987ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ അനന്തരം എന്ന സിനിമയാണ് സുധീഷിന്റെ ആദ്യ ചിത്രം. പിന്നീട് ചെറുതും വലുതുമായ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ നിരവധി സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.
സുധീഷ് മികച്ച വേഷം കൈകാര്യം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങളെല്ലാം തന്നെ. മനോജ് കെ ജയനും സിനിമയില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ ജയനെ കുറിച്ച് സംസാരിക്കുകയാണ് സുധീഷ്. മനോജിന്റെ അഭിനയ മികവിനെ കുറിച്ചാണ് സുധീഷ് വാചാലനാകുന്നത്.




”കഥാപാത്രങ്ങളെ വ്യത്യസ്തമായ രീതിയില്‍ കൊണ്ടുവരണമെങ്കില്‍ മനോജേട്ടനെ പോലെയുള്ള നടന്മാരെ വെച്ചാലേ ആലോചിക്കാന്‍ പോലും സാധിക്കുകയുള്ളൂ. അത് മനോജ് കെ ജയന്‍ എന്ന നടന്‍ ഒരുപാട് തവണ പ്രൂവ് ചെയ്തിട്ടുള്ള കാര്യമാണ്. അല്ലെങ്കില്‍ സ്ഥിരമായിട്ട് ഒരേ ഫോര്‍മുലയില്‍ തന്നെ വരുന്ന ഒരേതരം കഥാപാത്രങ്ങള്‍ ചെയ്താല്‍ മതിയല്ലോ.
മനോജേട്ടന്‍ അനന്തഭദ്രം, അര്‍ദ്ധനാരി, ദ്രോണ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ആ സിനിമയിലൂടെയെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിച്ചു. ഓരോന്നിലും വേറെ ആളായാണ് ചേട്ടന്‍ അഭിനയിച്ചത്. അങ്ങനെ അഭിനയിക്കാന്‍ സാധിക്കുന്ന വളരെ അപൂര്‍വം നടന്മാരെ മലയാളത്തിലുള്ളൂ,” സുധീഷ് പറയുന്നു.