Vismaya Mohanlal: തായ്‌ലൻഡിൽ മാർഷ്യൽ ആർട്ട്സ് പഠിച്ച് വിസ്മയ മോഹൻലാൽ; പുതിയ സിനിമയ്ക്കായുള്ള തയ്യാറെടുപ്പായിരുന്നോ?

Vismaya Mohanlal New Movie: പ്രഖ്യാപനം വന്നതിന് പിന്നാലെ ചിത്രത്തെ ചുറ്റിപറ്റി പലതരം അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ചിത്രം ഒരു ആക്ഷൻ പടം ആണെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

Vismaya Mohanlal: തായ്‌ലൻഡിൽ മാർഷ്യൽ ആർട്ട്സ് പഠിച്ച് വിസ്മയ മോഹൻലാൽ; പുതിയ സിനിമയ്ക്കായുള്ള തയ്യാറെടുപ്പായിരുന്നോ?

വിസ്മയ മോഹൻലാൽ

Updated On: 

02 Jul 2025 | 01:12 PM

മലയാളികളുടെ പ്രിയപ്പെട്ട താര പുത്രി വിസ്മയ മോഹൻലാൽ ഒടുവിൽ അഭിനയത്തിലേക്ക് ചുവടവെച്ചിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് താരം തുടക്കം കുറിക്കുന്നത്. എഴുത്തിനോടും വായനയോടും താത്പര്യമുള്ള വിസ്മയ അത്തരം കാര്യങ്ങളിലാണ് ഇത്രയും നാൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. എങ്കിലും, ഇപ്പോൾ അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് സിനിമയിലേക്ക് വരികയാണ്.

പ്രഖ്യാപനം വന്നതിന് പിന്നാലെ ചിത്രത്തെ ചുറ്റിപറ്റി പലതരം അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ചിത്രം ഒരു ആക്ഷൻ പടം ആണെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. നേരത്തെ, വിസ്മയ തായ്‌ലൻഡിൽ നിന്ന് മൊയ് തായി (Muay Thai) എന്നൊരു മാർഷ്യൽ ആർട്ട് പഠിക്കുകയാണെന്ന് മോഹൻലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇവിടെ നിന്നുമുള്ള വീഡിയോകളും ഫോട്ടോകളും വിസ്മയ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ഈ സിനിമയ്ക്ക് വേണ്ടിയായിരുന്നോ വിസ്മയ മാർഷ്യൽ ആർട്സ് പഠിച്ചതെന്ന തരത്തിലുള്ള സംശയങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

കൂടാതെ, ഇതൊരു ആക്ഷൻ ചിത്രമാണ് എന്നതിനുള്ള സൂചന പോസ്റ്ററിൽ നിന്ന് തന്നെ ലഭിക്കുന്നുണ്ട്. പോസ്റ്ററിൽ ‘തുടക്കം’ എന്ന് എഴുതിയിരിക്കുന്നതിലെ രണ്ട് സ്ഥലത്താണ് ഈ സൂചനകൾ ഒളിഞ്ഞിരിക്കുന്നത്. ‘തുടക്ക’ത്തിലെ ‘ട’ എന്ന അക്ഷരത്തിൽ ഒരു കരാട്ടെ കൈ കാണാൻ സാധിക്കും. അതുപോലെ തന്നെ ‘ക്കം’ എന്ന് എഴുതിയിരിക്കുന്നതിൽ മുഷ്ടി ചുരുട്ടിയൊരു കയ്യും കാണാം. അതിനാൽ ഇതൊരു ഇടിപ്പടം ആകുമെന്നും, വിസ്മയയുടെ കഥാപാത്രവും ഇതുമായി ബന്ധമുള്ളതായിരിക്കുമെന്നുമാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തലുകൾ.

ALSO READ: ഇതൊരു നിയോഗമായി കാണുന്നു, നിരാശപ്പെടുത്തില്ല ലാലേട്ടാ…ചേച്ചി; കുറിപ്പുമായി ജൂഡ്

അതേസമയം, ഇത്രയും നാൾ എഴുത്തിന്റെയും വായനയുടെയും ലോകത്തായിരുന്നു വിസ്മയ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പേരിൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. 2021ൽ പെൻഗ്വിൻ ബുക്സാണ് ഇത് പ്രസിദ്ധീകരിച്ചത്. വിസ്മയയുടെ സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മോഹൻലാലും പ്രണവും ചിത്രത്തിൽ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ