‘Thudakkam’: ഒരു കൈ, ചുരുട്ടിപിടിച്ച മുഷ്ടി ! വിസ്മയയുടേത് ചെറിയ ‘തുടക്കം’ അല്ല ; പോസ്റ്റർ നൽകുന്ന സൂചനകൾ ഇത്

Vismaya Mohanlal Thudakkam Movie Poster:ഒരു കുന്നിൽ ചെരുവിൽ വെളിച്ചമുള്ളൊരു വീടിന്റെ പശ്ചാത്തലത്തോട് കൂടിയാണ് തുടക്കത്തിന്റെ പോസ്റ്റർ പുറത്തുവന്നത്. ചിത്രം ഒരു ഇടിപ്പടം എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

Thudakkam: ഒരു കൈ, ചുരുട്ടിപിടിച്ച മുഷ്ടി ! വിസ്മയയുടേത് ചെറിയ ‘തുടക്കം അല്ല ; പോസ്റ്റർ നൽകുന്ന സൂചനകൾ ഇത്

Vismaya Mohanlal Thudakkam Movie Poster

Updated On: 

02 Jul 2025 17:11 PM

മലയാളികളുടെ സ്വന്തം ലാലേട്ടന്റെ മകൾ വിസ്മയ മോഹൻലാല്‍ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആകാംഷയിലാണ് ആരാധകർ. കഴിഞ്ഞ ദിവസമാണ് അച്ഛന്റെയും സഹോ​ദരന്റെയും ചുവടുപിടിച്ച് മകളും വെള്ളിത്തിരയിൽ എത്തുന്നുവെന്ന വാർത്ത പുറത്തുവന്നത്. ‘തുടക്കം’ എന്നാണ് വിസ്മയയുടെ ആദ്യ ചിത്രത്തിന്റെ പേര്. പിന്നാലെ താരപുത്രിയ്ക്ക് ആശംസകളുമായി താരങ്ങളടക്കം നിരവധി പേർ രം​ഗത്ത് എത്തി. ജൂൺ ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രഖ്യാപനം വന്നത് മുതൽ സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. പിന്നാലെ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ഡികോഡിങ് ചെയ്തും ആരാധകർ എത്തി. ഒരു കുന്നിൽ ചെരുവിൽ വെളിച്ചമുള്ളൊരു വീടിന്റെ പശ്ചാത്തലത്തോട് കൂടിയാണ് തുടക്കത്തിന്റെ പോസ്റ്റർ പുറത്തുവന്നത്. ചിത്രം ഒരു ഇടിപ്പടം എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ‘തുടക്കം’ എന്ന് എഴുതിയിരിക്കുന്നതിലെ രണ്ട് സ്ഥലത്താണ് ഈ സൂചനയുള്ളത്.

Also Read:തായ്‌ലൻഡിൽ മാർഷ്യൽ ആർട്ട്സ് പഠിച്ച് വിസ്മയ മോഹൻലാൽ; പുതിയ സിനിമയ്ക്കായുള്ള തയ്യാറെടുപ്പായിരുന്നോ?

‘തുടക്ക’ത്തിലെ ‘ട’യിൽ ഒരു കരാട്ടെ കൈ കാണാൻ സാധിക്കും. ‘ക്കം’ൽ മുഷ്ടി ചുരുട്ടിയൊരു കയ്യും കാണാം. സിനിമയൊരു ഇടിപ്പടം എന്ന സൂചനയാണ് ഇത് നൽകുന്നതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. വിസ്മയ തായ്ലാന്റിൽ നിന്നും മാർഷ്യൽ ആർട്സ് അഭ്യസിച്ചിരുന്നത് ഈ ചിത്രത്തിനു വേണ്ടിയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ചേട്ടനെ പോലെ അനിയത്തിയുടെ ആദ്യ സിനിമയും ഒരു ആക്ഷൻ ത്രില്ലറായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. പോസ്റ്ററിൽ ‘വിസ്മയ മോഹൻലാൽസ്’ എന്ന് എഴുതിയിരിക്കുന്നത് സാക്ഷാൽ മോഹൻലാലിന്റെ കയ്യക്ഷരത്തിലാണ്.

അതേസമയം വിസ്മയ ഒരു എഴുത്തുകാരിയും ആയോധന കലകളിൽ പരിശീലനം ലഭിച്ച വ്യക്തിയുമാണ്. മിക്സഡ് മാർഷ്യൽ ആർട്സ്, കിക്ക്‌ ബോക്സിങ്, കരാട്ടെ, തായ് ആയോധന കലയായ മുവായ്തായ് തുടങ്ങി നിരവധി മാർഷ്യൽ ആർട്ടുകൾ വിസ്മയ പഠിച്ചിട്ടുണ്ട്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ