5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Youtuber Thoppi: കോടികൾ നഷ്ടം? കയ്യിലുള്ള പൈസയെല്ലാം പോയെന്ന് തൊപ്പി; പകുതിയെങ്കിലും കിട്ടിയാൽ മതി

Youtuber Thoppi Crypto Scam: കോടിക്കണക്കിന് രൂപയെങ്കിലും പോയെന്നാണ് കമൻ്റിൽ പലതിലും പ്രേക്ഷകർ പറയുന്നത്. എന്നാൽ ഇതൊരു തട്ടിപ്പായിരിക്കാമെന്നും ഒരു വിഭാഗം പറയുന്നു

Youtuber Thoppi: കോടികൾ നഷ്ടം? കയ്യിലുള്ള പൈസയെല്ലാം പോയെന്ന് തൊപ്പി; പകുതിയെങ്കിലും കിട്ടിയാൽ മതി
Thoppi Crypto ScamImage Credit source: Social Media
arun-nair
Arun Nair | Updated On: 03 Feb 2025 14:21 PM

കൊച്ചി:  സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ തൊപ്പി എന്ന നിഹാദ് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചാ വിഷയം. താനൊരു ക്രിപ്റ്റോ സ്കാമിൽ പെട്ടുവെന്നും കയ്യിലുണ്ടായിരുന്നതെല്ലാം പോയെന്നുമാണ് നിഹാദ് പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. താൻ ഇൻവെസ്റ്റ് ചെയ്ത കോയിൻ കുടുങ്ങി കിടക്കുന്നു എന്നാണ് തൊപ്പി പറയുന്നത്. ഇതിനായി ക്രിപ്റ്റോ എക്സ്പെർട്ടുകളുണ്ടെങ്കിൽ അവരുടെ സഹായവും നിഹാദ് വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. തൻ്റെ ഇതുവരെയുള്ള സേവിംങ്ങ്സ് എല്ലാം അതിലായിരുന്നു.

എന്നും നിഹാദ് പറയുന്നുണ്ട്. എന്നാൽ ഇൻവെസ്റ്റ് ചെയ്ത കോയിൻ ഏതാണെന്ന് തൊപ്പി വെളിപ്പെടുത്തിയില്ല. ഇനി ആരെങ്കിലും ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നുണ്ടെങ്കിൽ അവർ കുറഞ്ഞത് ആറ് മാസമെങ്കിലും പഠിക്കണമെന്നും എന്നിട്ട് മാത്രമെ ക്രിപ്റ്റോയിൽ നിക്ഷേപിക്കാവു എന്നും വീഡിയോയിൽ പറയുന്നുണ്ട്. മുഴുവൻ തുകയും വേണമെന്നില്ല പകുതിയെങ്കിലും ലഭിച്ചാൽ പോലും മതിയെന്നാണ് നിഹാദ് പറയുന്നത്. എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്നും വ്യക്തമാക്കിയിട്ടില്ല.

തൊപ്പി പങ്കുവെച്ച വീഡിയോ

നാടകമെന്ന് കമൻ്റ്

തൊപ്പിക്ക് ഒപ്പം ഉണ്ടാകാറുള്ള അച്ചായൻ തൻ്റെ അമ്മ അസുഖ ബാധിതയായി ആശുപത്രിയിലാണെന്നും വലിയ ചികിത്സാ ചിലവ് നൽകാതിരിക്കാനുള്ള തട്ടിപ്പാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ തൊപ്പി തന്നെ മറ്റൊരു വീഡിയോയിൽ എത്തി തനിക്ക് സഹായിക്കാവുന്നതിൻ്റെ പരമാവധി സഹായിച്ചെന്നും എല്ലാവരും സഹായിക്കണമെന്നും പറഞ്ഞിരുന്നു. അതേസമയം തനിക്ക് സാമൂഹിക മാധ്യമങ്ങളിൽ നിന്നുള്ള വരുമാനം വെളിപ്പെടുത്തിയതാണ് തൊപ്പിക്ക് വിനയായതെന്ന് ഒരു വിഭാഗം പറയുന്നു.

തൊപ്പി പറഞ്ഞ വരുമാനം

തനിക്ക് ദിവസത്തിൽ ഒരു മണിക്കൂർ സ്ട്രീമിംഗിൽ നിന്നും മാത്രം കുറഞ്ഞത് 21000 രൂപ ലഭിക്കുന്നുണ്ടെെന്നാണ് നേരത്തെ തൊപ്പി പറഞ്ഞത്. കുറഞ്ഞത് 1 ദിവസം കൊണ്ട് ഉണ്ടാക്കുന്നത് 1 ലക്ഷമാണെന്നും തൊപ്പി പറയുന്നു. നേരത്തെ നിഹാദും സുഹൃത്തുക്കളും താമസിക്കുന്ന കൊച്ചിയിലെ സ്ഥലത്ത് നിന്നും രാസലഹരി പിടിച്ചിരുന്നു, ഇതിന് പിന്നാലെയാണ് തൻ്റെ വരുമാനമടക്കം തൊപ്പി ലൈവ് സ്ട്രീമിംഗിൽ എത്തി വരുമാനം വെളിപ്പെടുത്തിയത്. കുറഞ്ഞത് 8 മണിക്കൂറാണ് താൻ സ്ട്രീംമിംഗ് ചെയ്യുന്നതെന്നും ഇതിന് പുറമെ ബ്രാൻഡ് കൊളബറേഷൻ, ഉദ്ഘാടനങ്ങൾ എന്നിവയിൽ നിന്നെല്ലാം തനിക്ക് വലിയ വരുമാനം ലഭിക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള താൻ എന്തിനാണ് മയക്കു മരുന്ന് കച്ചവടം ചെയ്യുന്നതെന്നുമായിരുന്നു അന്ന് വീഡിയോയിൽ തൊപ്പി പറഞ്ഞത്.