Aamir Khan: എന്നാലും എവിടെയോ കണ്ടതുപോലെ! മുംബൈ തെരുവില്‍ അലഞ്ഞ് സൂപ്പര്‍താരം
Aamir Khan Latest Viral Video: ഗുഹാമനുഷ്യന്റെ രൂപത്തിലെത്തിയ അദ്ദേഹം എല്ലാവരെയും അമ്പരപ്പിച്ചു. കണ്ടവരെല്ലാം ഇതെന്ത് വേഷം, ഇതെന്ത് രൂപം എന്നോര്‍ത്ത് നിന്നു. പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും മുഷിഞ്ഞ വേഷവും ധരിച്ചാണ് അയാള്‍ ആള്‍ക്കൂട്ടത്തിലേക്കെത്തിയത്. ഭ്രാന്തന്‍ ആണോ എന്ന രീതിയിലായിരുന്നു പലരുടെയും പ്രതികരണം.

താരങ്ങള്‍ പല രൂപത്തിലും ഭാവത്തിലും ആളുകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോഴെല്ലാം അവരെ കണ്ടാല്‍ പോലും തിരിച്ചറിയാന്‍ സാധിക്കാറില്ല. ഇപ്പോഴിതാ തിരക്കേറിയ മുംബൈ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു നടനാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. എന്നാല്‍ അദ്ദേഹത്തെ ആരും തന്നെ തിരിച്ചറിഞ്ഞില്ല.
എങ്ങനെ തിരിച്ചറിയും ഗുഹാമനുഷ്യന്റെ രൂപത്തിലെത്തിയ അദ്ദേഹം എല്ലാവരെയും അമ്പരപ്പിച്ചു. കണ്ടവരെല്ലാം ഇതെന്ത് വേഷം, ഇതെന്ത് രൂപം എന്നോര്‍ത്ത് നിന്നു. പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും മുഷിഞ്ഞ വേഷവും ധരിച്ചാണ് അയാള്‍ ആള്‍ക്കൂട്ടത്തിലേക്കെത്തിയത്. ഭ്രാന്തന്‍ ആണോ എന്ന രീതിയിലായിരുന്നു പലരുടെയും പ്രതികരണം.




സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ
#AamirKhan roaming as Caveman in Mumbai..
What it is for??🤔 pic.twitter.com/JinalYetRV
— Movie_Reviews (@Movie_reviewsss) January 30, 2025
എന്നാല്‍ അദ്ദേഹത്തിന്റെ രൂപം കണ്ട് ചിലര്‍ ഉറപ്പിച്ചു, അത് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ ആണെന്ന്. എനര്‍ജി ശീതള പാനീയത്തിന്‍ പരസ്യത്തിന് വേണ്ടി ചിത്രീകരിച്ചതാണ് ഈ പ്രാങ്ക് വീഡിയോ എന്നാണ് പലരും അവകാശപ്പെടുന്നത്. ആമിര്‍ ഖാന്‍ വേഷം മാറുന്നതിന്റെ മേക്കിങ് വീഡിയോയും ഇതോടൊപ്പം പുറത്തുവന്നിരുന്നു.
മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റായ ആമിര്‍ ഖാന്‍ ഇതിന് മുമ്പും ഇത്തരത്തില്‍ പ്രൊമോഷന്റെ ഭാഗമായി പല വീഡിയോകളും ചെയ്തിട്ടുള്ളത് കൊണ്ട് കേട്ടവരെല്ലാം ഇക്കാര്യം വിശ്വസിച്ചു. ഗജിനി ചിത്രത്തിന്റെ സമയത്ത് ബാര്‍ബറായും 3 ഇഡിയറ്റ്‌സിന് വേണ്ടി വൃദ്ധന്റെ വേഷത്തിലുമെല്ലാം ആമിര്‍ ഖാന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ
#AamirKhan sab new #ThumsUp ad 🤩 pic.twitter.com/FuwzNfUZOk
— బుల్లిరాజు♂️🦋 (@itsurmeow) February 1, 2025
സമൂഹമാധ്യമങ്ങളില്‍ വൈറലായ ഗുഹാമനുഷ്യന്റെ വീഡിയോക്ക് താഴെ നിരവധിയാളുകളാണ് അഭിപ്രായം കുറിച്ചിരിക്കുന്നത്. എന്തിനാണ് ഇയാള്‍ ആളുകളെ ബുദ്ധിമുട്ടിക്കുന്നത്? ഇത് ആമിര്‍ ഖാനാണോ? എന്തിന്റെയെങ്കിലും പ്രൊമോഷന്‍ ആണോ ഇതെന്നാണ് ഒരാള്‍ കുറിച്ചത്. അയാളെ കാണാന്‍ ആമിര്‍ ഖാനെ പോലെയില്ലെന്ന് അഭിപ്രായപ്പെടുന്നവരും നിരവധി.
എന്നാല്‍ പുറത്തുവന്ന വീഡിയോകളില്‍ കാണുന്നത് ആമിര്‍ ഖാനെ അല്ലെന്നാണ് അദ്ദേഹത്തിന്റെ ടീം നല്‍കുന്ന വിശദീകരണം. ആമിര്‍ ഖാനെ പോലെ തോന്നിക്കുന്ന അദ്ദേഹത്തിന് സമാനമായ വസ്ത്രം ധരിച്ച് മുംബൈ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട ഗുഹാമനുഷ്യന്‍ ആമിര്‍ ഖാന്‍ അല്ലെന്നാണ് അദ്ദേഹത്തിന്റെ ടീം പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ടീം എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു.