Odisha Girl Survival: കാടും തണുപ്പും 14കാരിയെ തോൽപ്പിച്ചില്ല, കൂട്ടബലാത്സംഗത്തിന് പിന്നാലെ അതിജീവനം; പ്രതി പിടിയിൽ

Odisha Girl Assault Case: പ്രതിരോധിക്കാൻ ശ്രമിച്ച പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയ പ്രതികൾ, വസ്ത്രങ്ങൾ വലിച്ചുകീറുകയും ക്രൂരമായ ശാരീരിക മർദ്ദനത്തിന് ഇരയാക്കുകയും ചെയ്തു. ഇതിനുപുറമെ, പെൺകുട്ടിയെ ഭീഷണിപ്പെടുത്താനായി പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും റിപ്പോർട്ടുകളുണ്ട്.

Odisha Girl Survival: കാടും തണുപ്പും 14കാരിയെ തോൽപ്പിച്ചില്ല, കൂട്ടബലാത്സംഗത്തിന് പിന്നാലെ അതിജീവനം; പ്രതി പിടിയിൽ

Odisha Girl Survival

Published: 

04 Feb 2026 | 06:30 AM

ഭുവനേശ്വർ: ക്രൂരമായ പീഡനത്തിനും കൊടും തണുപ്പിനും ആ 14 വയസുകാരിയുടെ പോരാട്ടവീര്യത്തെ തോൽപ്പിക്കാനായില്ല. ഒഡീഷയിലെ കാണ്ഡമാലിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കാട്ടിൽ ഉപേക്ഷിക്കപ്പെട്ട പെൺകുട്ടി, മരണത്തെ മുഖാമുഖം കണ്ട ഒരു രാത്രിക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി. നാടിനെ നടുക്കിയ ഈ ക്രൂരതയിൽ പ്രതികളിലൊരാളെ പോലീസ് പിടികൂടുകയും ചെയ്തു. പീഡനത്തിന് ശേഷം പ്രതികൾ കൊടുംകാട്ടിൽ ഉപേക്ഷിച്ച പെൺകുട്ടി കഠിനമായ തണുപ്പിനെ അതിജീവിച്ച് ഒരു രാത്രിക്ക് ശേഷം പുറത്തെത്തുകയായിരുന്നു.

ബോധം തിരിച്ചുകിട്ടിയപ്പോൾ കൊടും തണുപ്പിനെ അവഗണിച്ച് പെൺകുട്ടി കാടിന് പുറത്തെത്തി വിവരം അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. ഒളിവിലുള്ള പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വീടിന് സമീപത്തുള്ള കനാലിലേക്ക് പോയ പെൺകുട്ടിയെ, അതേ ഗ്രാമവാസികളായ രണ്ട് യുവാക്കൾ ചേർന്നാണ് തട്ടിക്കൊണ്ടുപോയത്.

ALSO READ: വ്യാജ പീഡനക്കേസില്‍ സഹോദരന്‍ ജയിലില്‍ കഴിഞ്ഞത് 20 വര്‍ഷം; പൊട്ടിക്കരഞ്ഞ് യുവാവ്‌

പ്രതിരോധിക്കാൻ ശ്രമിച്ച പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയ പ്രതികൾ, വസ്ത്രങ്ങൾ വലിച്ചുകീറുകയും ക്രൂരമായ ശാരീരിക മർദ്ദനത്തിന് ഇരയാക്കുകയും ചെയ്തു. ഇതിനുപുറമെ, പെൺകുട്ടിയെ ഭീഷണിപ്പെടുത്താനായി പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും റിപ്പോർട്ടുകളുണ്ട്. രാത്രി മുഴുവൻ നീണ്ടുനിന്ന ക്രൂരമായ പീഡനത്തിനൊടുവിൽ, അവശയായ പെൺകുട്ടി മരിച്ചെന്നു കരുതിയാവാം പ്രതികൾ കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ രണ്ടാമത്തെ പ്രതിക്കായി ബെൽഗാർ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്കായി പ്രത്യേക ടീമിനെ നിയോഗിച്ചതായും, ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇരയായ പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ, സംഭവത്തിൽ പോക്സോ നിയമപ്രകാരമുള്ള കടുത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?