Bengaluru Robbery: ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി വൻ കവർച്ച; കവർന്നത് എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടി

Bengaluru ATM Gang Robbery:സംഭവത്തിൽ ഗ്രേ കളർ ഇന്നോവയ്ക്കായി അന്വേഷണം നടന്നുവരുകയാണ്. ബന്നാർഘട്ട ഭാഗത്തേക്കാണ് കവർച്ചക്കാർ രക്ഷപ്പെട്ടതെന്നാണ് വിവരം. അതേസമയം, കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണ്. ന​ഗരത്തിലെ വിവിധയിടങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചാണ് അന്വേഷണം നടക്കുന്നത്.

Bengaluru Robbery: ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി വൻ കവർച്ച; കവർന്നത് എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടി

മോഷണ സംഘം കടന്നുകളഞ്ഞ വാഹനവും, പണമെത്തിച്ച വാഹനവും

Published: 

19 Nov 2025 18:01 PM

ബംഗളൂരു: എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച കോടികൾ പട്ടാപ്പകൽ കവർന്ന് (Bengaluru ATM Gang Robbery) ഒരു സംഘം. ഏഴ് കോടിയോളം വരുന്ന രൂപയാണ് കൊള്ളയടിച്ചത്. കേന്ദ്ര നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് കവർച്ചക്കാർ എത്തിയത്. അശോക പില്ലറിന് സമീപം എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയ വാഹനം തടഞ്ഞുനിർത്തിയാണ് ആയുധധാരികളായ ഒരു സംഘം മോഷണം നടത്തിയത്.

എടിഎമ്മിന് മുന്നിലെത്തിയ ഇവർ പണവും വാനിലെ ജീവനക്കാരെയുമടക്കം കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. എന്നാൽ ജീവനക്കാരെ പിന്നീട് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. രേഖകൾ പരിശോധിക്കണമെന്ന വ്യാജേനയാണ് ഉദ്യോ​ഗസ്ഥരെ കവർച്ച സംഘം സമീപിച്ചത്. KA03 NC 8052 എന്ന ഇന്നോവ കാറിലാണ് കവർച്ചക്കാർ രക്ഷപ്പെട്ടതെന്നാണ് വിവരം.

ALSO READ: ഉമർ സ്‌ഫോടകവസ്തുക്കൾ സംയോജിപ്പിച്ചത് ചെങ്കോട്ടയ്ക്കരിൽവച്ച്; ചെലവഴിച്ചത് 3 മണിക്കൂർ

സംഭവത്തിൽ ഗ്രേ കളർ ഇന്നോവയ്ക്കായി അന്വേഷണം നടന്നുവരുന്നതായി പോലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ബന്നാർഘട്ട ഭാഗത്തേക്കാണ് കവർച്ചക്കാർ രക്ഷപ്പെട്ടതെന്നാണ് വിവരം. അതേസമയം, കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണ്. ന​ഗരത്തിലെ വിവിധയിടങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചാണ് അന്വേഷണം നടക്കുന്നത്.

പ്രതിയെ തിരിച്ചറിയുന്നതിനായി ജയനഗർ, ഡയറി സർക്കിൾ, ബന്നാർഘട്ട റോഡ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു. സുരക്ഷാ വീഴ്ച്ചയെക്കുറിച്ചുള്ള ആശങ്കകളാണ് നിലവിൽ ഉയരുന്നത്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും