Ahmedabad Air India Crash: ഈ വിമാനത്തിലെ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല; അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാട്ടി യുവാവ്
Ahmedabad Air India Crash Updates: അപകടത്തില്‍പ്പെട്ട വിമാനം യുകെയിലേക്ക് യാത്രം തിരിക്കുന്നതിന് രണ്ട് മണിക്കൂറുകള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്ര നടത്തിയിരുന്നു. ആ സമയത്ത് ആകാശ് വത്സ എടുത്ത ദൃശ്യങ്ങളാണ് ആശങ്ക ഉയര്‍ത്തുന്നത്.

അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദൃശ്യങ്ങള്‍
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനവുമായി ബന്ധപ്പെട്ട് യാത്രക്കാരനായ യുവാവ് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആകാശ് വത്സ എന്നയാള്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍.
അപകടത്തില്‍പ്പെട്ട വിമാനം യുകെയിലേക്ക് യാത്ര തിരിക്കുന്നതിന് രണ്ട് മണിക്കൂറുകള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്ര നടത്തിയിരുന്നു. ആ സമയത്ത് ആകാശ് വത്സ എടുത്ത ദൃശ്യങ്ങളാണ് ആശങ്ക ഉയര്‍ത്തുന്നത്.
ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള യാത്രയില്‍ വിമാനത്തിന്റെ എസി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ആകാശ് വീഡിയോയില്‍ പറയുന്നത്. വിമാനത്തിലെ യാത്രക്കാര്‍ ചൂടുകാരണം മാസികകള്‍ ഉപയോഗിച്ച് വീശുകയാണ്. മാത്രമല്ല പതിവുപോലെ ടിവി സ്‌ക്രീനുകളും പ്രവര്‍ത്തിക്കുന്നില്ലെന്നും ആകാശ് പറയുന്നു.
ക്യാബിന്‍ ക്രൂവിനെ വിളിക്കാനുള്ള ബട്ടണോ ലൈറ്റോ ഒന്നും തന്നെ വിമാനത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ വിമാനത്തില്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. താന്‍ എന്തിനാണ് വീണ്ടും ഈ വിമാനം തന്നെ ബുക്ക് ചെയ്തതെന്നും ആകാശ് വീഡിയോയില്‍ പറയുന്നുണ്ട്.
ആകാശ് വത്സ പങ്കുവെച്ച വീഡിയോ
A passenger who flew on Air India flight AI171 just hours before it crashed in Ahmedabad has raised concerns over technical issues during his Delhi–Ahmedabad journey. Akash Vatsa shared on social media that the aircraft’s air conditioning wasn’t working, forcing passengers to use… pic.twitter.com/HNKI1MuEyJ
— Mid Day (@mid_day) June 12, 2025
വിമാനത്തിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആകാശ് പകര്‍ത്തിയ വീഡിയോ എക്‌സില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇത് പിന്‍വലിക്കേണ്ടി വന്നു. ഈ വീഡിയോ വഴി എയര്‍ ഇന്ത്യയെ താറടിക്കുകയാണോ ലക്ഷ്യം എന്നായിരുന്നു ഇയാള്‍ക്കെതിരെ ഉയര്‍ന്ന ചോദ്യം.
എന്നാല്‍, 242 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നുവീണതോടെ ആകാശ് വത്സ പങ്കുവെച്ച വീഡിയോയാണ് എല്ലാവരിലും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. വിമാനത്തിന് സാങ്കേതിക തരാറുകള്‍ ഉണ്ടായിരുന്നിട്ടും പറക്കാന്‍ ഉപയോഗിച്ചതിന് പിന്നിലെ കാരണമാണ് എല്ലാവരും ചോദിക്കുന്നത്.