AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Parking Fee: ബെംഗളൂരു മലയാളികള്‍ ജാഗ്രതൈ; മുട്ടന്‍ പണി വരുന്നുണ്ട്‌

Bengaluru New Parking Rules and Fees: പുതുക്കിയ നിരക്കുകള്‍ പ്രകാരം, നാലുചക്ര വാഹനങ്ങള്‍ മണിക്കൂറിന് 30 രൂപ, ഇരുചക്ര വാഹനങ്ങള്‍ 15 എന്നിങ്ങനെ നല്‍കണം. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പാസും സ്വീകരിക്കാവുന്നതാണ്.

Bengaluru Parking Fee: ബെംഗളൂരു മലയാളികള്‍ ജാഗ്രതൈ; മുട്ടന്‍ പണി വരുന്നുണ്ട്‌
ബെംഗളൂരു നഗരം Image Credit source: Satvik Shahapur/Moment/Getty Images
Shiji M K
Shiji M K | Published: 06 Jan 2026 | 11:10 AM

ബെംഗളൂരു: താമസക്കാര്‍ക്ക് മുട്ടന്‍ പണിയൊരുക്കി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി. ബെംഗളൂരുവിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതാണ്. പുതിയ പാര്‍ക്കിങ് നിയമങ്ങളും ഫീസും ഉള്‍പ്പെടെ നടപ്പാക്കുന്നതോടെ ബെംഗളൂരുവിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള താമസക്കാരുടെ കീശകാലിയാകും. പാര്‍ക്കിങ് ഫീസ് ഈടാക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

സെന്‍ട്രല്‍ ബിസിനസ്, ഡിസ്ട്രിക്ട്, ഹെബ്ബാള്‍, യെലഹങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ ഫീസ് നല്‍കേണ്ടതായി വരുമെന്നാണ് വിവരം. പാര്‍ക്കിങ് ഫീസും നിയമങ്ങളും സംബന്ധിച്ച് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടാകുകയാണെങ്കില്‍ ഫീസ് പ്രാബല്യത്തില്‍ വരും.

പുതുക്കിയ നിരക്കുകള്‍ പ്രകാരം, നാലുചക്ര വാഹനങ്ങള്‍ മണിക്കൂറിന് 30 രൂപ, ഇരുചക്ര വാഹനങ്ങള്‍ 15 എന്നിങ്ങനെ നല്‍കണം. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പാസും സ്വീകരിക്കാവുന്നതാണ്. നാലുചക്ര വാഹനങ്ങളുടെ പ്രതിദിന പാസിന് 150 രൂപയും ഇരുചക്ര വാഹനങ്ങളുടേതിന് 75 രൂപയുമാണ്. പ്രതിമാസത്തേക്ക് ആണെങ്കില്‍ 3,000, 1,500 എന്നിങ്ങനെയാണ് നിരക്ക്.

Also Read: Bengaluru: ബെംഗളൂരു ഓട്ടോക്കാരെ മര്യാദ പഠിപ്പിക്കാൻ ട്രാഫിക് പോലീസ്; അധികതുക ഈടാക്കിയാൽ കടുത്ത നടപടി

ഫീസ് ഈടാക്കുന്ന സ്ഥലങ്ങളില്‍ ഹെബ്ബാള്‍ ഡിവിഷനിലെ ടാങ്ക് ബണ്ട് റോഡ്, താരബലു റോഡ്, ഭൂപസന്ദ്ര മെയിന്‍ റോഡ്, യെലഹങ്ക ന്യൂ ടൗണ്‍ വാര്‍ഡ് നമ്പര്‍ 05 ലെ ഫസ്റ്റ് എ, പതിമൂന്ന് എ മെയിന്‍ റോഡുകള്‍, മൂന്ന് ബി, പതിനാറ് എ ക്രോസ് റോഡുകള്‍, സന്ദീപ് ഉണ്ണികൃഷ്ണ റോഡ് എന്നിവയും ഉള്‍പ്പെടുന്നു.