Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ

Bengaluru Auto Driver Viral Video: രാത്രി വൈകി തന്‍റെ ഓട്ടോയിൽ കയറുന്ന യാത്രക്കാ‍ർക്ക് സുരക്ഷ വാഗ്ദാനം ചെയ്ത ഓട്ടോക്കാരന്റെ മനസ്സിനെ അഭിനന്ദിക്കുകയാണ് എല്ലാവരും. ഇവരാണ് യഥാർത്ഥ ഓട്ടോ ഡ്രൈവർമാരെന്നാണ് ഒരാൾ കുറിച്ചത്.

Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്...;  വീഡിയോ വൈറൽ

Bengaluru Auto Driver

Published: 

13 Dec 2025 14:19 PM

ഇന്ന് പല ഇടങ്ങളിലും സ്ത്രീ സുരക്ഷ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. പ്രത്യേകിച്ചും രാത്രികാലങ്ങളിൽ. ഓരോ ദിവസം പുലരുമ്പോഴും സ്ത്രീകൾ ആക്രമിക്കപ്പെട്ടെന്ന വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. പലപ്പോഴും സുരക്ഷിതമായി എത്തുമെന്ന് കരുതുന്ന വാഹനങ്ങളിൽ പോലും സ്ത്രികൾ ആക്രമിക്കപ്പെടുന്നു.പൊതുവെ രാത്രികാലങ്ങളിൽ റാപ്പിഡോ യാത്രകൾ ചെയ്യുന്ന സ്ത്രീകൾക്ക് അല്പം ഭയം തോന്നാറുണ്ട്. ഇതിനു പ്രധാന കാരണം നിരന്തരം പുറത്ത് വരുന്ന വാർത്തകൾ തന്നെയാണ്.

എന്നാൽ ഇതിനിടെയിൽ ബെംഗളൂരു നഗരത്തിൽ അർദ്ധരാത്രിയിൽ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതിയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. താൻ കയറിയ ഓട്ടോയിൽ ഡ്രൈവറുടെ സീറ്റിനു പുറകിൽ എഴുതി വച്ച ഒരു വാചകം തനിക്ക് ആത്മവിശ്വാസവും സമാധാനവും നൽകിയെന്നാണ് യുവതി പറയുന്നത്. ഒപ്പം ആ ഓട്ടോയുടെ ഒരു ചെറു വീഡിയോയും അവ‍ർ പങ്കുവച്ചു. ലിറ്റിൽ ബെംഗളൂരു സ്റ്റോറീസ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

Also Read:ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം

പുലർച്ചെ 12 മണിക്ക് താൻ ഒരു റാപ്പിഡോ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്നു. കുറച്ച് നാളുകൾക്ക് ശേഷം താൻ സുരക്ഷിതത്വം അനുഭവിച്ചുവെന്നും അവർ വീഡിയോയിൽ പറഞ്ഞു. കന്നഡയിലും ഇംഗ്ലീഷിലും വാഹനത്തിനുള്ളിൽ എഴുതിയ കാര്യങ്ങളും യുവതി വീഡിയോയിൽ കാണിക്കുന്നുണ്ട്. ‘ഞാനും ഒരു അച്ഛൻ/സഹോദരൻ ആണ്. നിങ്ങളുടെ സുരക്ഷ പ്രധാനമാണ്. സുഖമായി ഇരിക്കൂ.’എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. ഈ വാക്കുകൾ തനിക്ക് സുരക്ഷിതത്വം നൽകിയെന്ന് യുവതി വീഡിയോയിൽ പറയുന്നത്.

വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണ് ഓട്ടോ ഡ്രൈവർക്ക് അഭിനന്ദന പ്രവാഹമായി എത്തുന്നത്. രാത്രി വൈകി തന്‍റെ ഓട്ടോയിൽ കയറുന്ന യാത്രക്കാ‍ർക്ക് സുരക്ഷ വാഗ്ദാനം ചെയ്ത ഓട്ടോക്കാരന്റെ മനസ്സിനെ അഭിനന്ദിക്കുകയാണ് എല്ലാവരും. ഇവരാണ് യഥാർത്ഥ ഓട്ടോ ഡ്രൈവർമാരെന്നാണ് ഒരാൾ കുറിച്ചത്.

 

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്