Bengaluru car accident: ബെം​ഗളുരുവിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറിയുണ്ടായ അപകടം, മലയാളി വിദ്യാർഥി ഉൾപ്പെടെ 7 പേർ മരിച്ചു

Bengaluru Hoskote car accident: വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ ദേവനഹള്ളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ആദ്യം മുന്നിൽ പോയ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു.

Bengaluru car accident: ബെം​ഗളുരുവിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറിയുണ്ടായ അപകടം, മലയാളി വിദ്യാർഥി ഉൾപ്പെടെ 7 പേർ മരിച്ചു

Accident (11)

Published: 

13 Feb 2026 | 06:57 PM

ബെംഗളൂരു: ഹൊസ്കോട്ടെയിൽ നിയന്ത്രണം വിട്ട കാർ മറ്റു വാഹനങ്ങളിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി ഉൾപ്പെടെ ഏഴുപേർ മരിച്ചു. ഇന്ന് പുലർച്ചെ സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ ഹൊസ്കോട്ടെ–ദൊബാസ്‌പേട്ട് ഇടനാഴിയിലുള്ള സത്യാവാരയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

മരിച്ചവരിൽ ആറുപേർ കാർ യാത്രക്കാരായ വിദ്യാർഥികളാണ്. യെലഹങ്ക ആർവി കോളജിലെ പിയു (PU) വിദ്യാർഥികളായ അശ്വിൻ നായർ (17 – മലയാളി), അർഹാൻ ഷെരീഫ് (17), അയാൻ അലി (17), ഭരത് (18), ഏഥൻ ജോർജ് (17), ഫർഹാൻ (17) എന്നിവരും, ഇവർ സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ഗഗൻ (26) എന്ന യുവാവുമാണ് മരിച്ചത്.

ALSO READ: കാലം പോയ പോക്കേ… കല്യാണത്തിന് വിളമ്പിയത് സിഗരറ്റും ഗുട്കയും!

വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ ദേവനഹള്ളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ആദ്യം മുന്നിൽ പോയ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് നിയന്ത്രണമില്ലാതെ പാഞ്ഞ കാർ തൊട്ടുമുന്നിലുണ്ടായിരുന്ന ലോറിയുടെ പിന്നിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ലോറി സർവീസ് റോഡിലേക്ക് മറിഞ്ഞു. ലോറിയുടെ ആക്‌സിൽ ഉൾപ്പെടെ തെറിച്ചുപോകുന്ന രീതിയിലുള്ള വലിയ പ്രഹരമാണ് ഉണ്ടായത്. കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ ഹൊസ്കോട്ടെ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?