AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Metro Yellow Line: നമ്മ മെട്രോ യെല്ലോ ലൈന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ചെലവ് 5056 കോടി

Prime Minister Inaugurates Metro: മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതോടെ ഹൊസൂര്‍ റോഡ്, സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍, ഇലക്ട്രോണിക്‌സ് സിറ്റി ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഗതാഗതകുരുക്ക് കുറയുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.

Bengaluru Metro Yellow Line: നമ്മ മെട്രോ യെല്ലോ ലൈന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ചെലവ് 5056 കോടി
ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്യുന്നു Image Credit source: PTI
Shiji M K
Shiji M K | Published: 10 Aug 2025 | 02:33 PM

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹലോത് എന്നിവരോടൊപ്പം അദ്ദേഹം മെട്രോയില്‍ യാത്ര ചെയ്തു. വിദ്യാര്‍ഥികളും സംഘത്തോടൊപ്പം മെട്രോയില്‍ ഉണ്ടായിരുന്നു.

19.15 കിലോമീറ്റര്‍ വരെയാണ് പാതയുടെ ദൈര്‍ഘ്യം. 16 സ്റ്റേഷനുകളുണ്ട്. 5,056 രൂപ ചെലവഴിച്ചാണ് നിര്‍മാണം. മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതോടെ ഹൊസൂര്‍ റോഡ്, സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍, ഇലക്ട്രോണിക്‌സ് സിറ്റി ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഗതാഗതകുരുക്ക് കുറയുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.

നിലവിലുള്ള ഗ്രീന്‍, പര്‍പ്പിള്‍ ലൈനുകള്‍ക്ക് പുറമെയാണ് ഇപ്പോള്‍ മെട്രോ യെല്ലോ ലൈന്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമെ ഒരു പാതയ്ക്ക് കൂടി പ്രധാനമന്ത്രി ഉദ്ഘാടന വേളയില്‍ തുടക്കം കുറിച്ചു. മെട്രോയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഓറഞ്ച് ലൈനാണ് ഇനി നിര്‍മിക്കാന്‍ പോകുന്നത്.

Also Read: Dharmasthala Mass Burial: മൃതദേഹം കുഴിച്ചിടുന്നതു കണ്ടു; വെളിപ്പെടുത്തലുമായി സ്ത്രീ, ദുരൂഹത ഒഴിയാതെ ധർമസ്ഥല

15,611 കോടി രൂപ ചെലവില്‍ 44.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് ഓറഞ്ച് ലൈന്‍. മെട്രോ ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രി മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ളാഗ് ഓഫും നിര്‍വഹിച്ചു. കെഎസ്ആര്‍ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു ചടങ്ങ്. ബെംഗളൂരു-ബെലഗാവി, ശ്രീ മാതാ വൈഷ്‌ണോദേവി കത്ര-അമൃത്സര്‍, നാഗ്പുര്‍ പൂണെ എന്നീ സര്‍വീസുകളാണ് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തത്.