AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai-Bengaluru Train: ചെന്നൈ-ബെംഗളൂരു റൂട്ടിലെ ട്രെയിന്‍ സര്‍വീസുകള്‍ ജൂലൈ 7 വരെ നിര്‍ത്തിവെച്ചു

Travel Alert Chennai to Bengaluru Trains Cancelled: മെയ് 29നും ജൂലൈ ഏഴിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈ-ബെംഗളൂരു, ചെന്നൈ-മൈസൂരു പാതയിലെ പ്രധാന സര്‍വീസുകള്‍ ജൂണ്‍ മൂന്നിനും ജൂലൈ ഏഴിനും ഇടയില്‍ തിരഞ്ഞെടുത്ത തീയതികളില്‍ റദ്ദാക്കാനും തീരുമാനം.

Chennai-Bengaluru Train: ചെന്നൈ-ബെംഗളൂരു റൂട്ടിലെ ട്രെയിന്‍ സര്‍വീസുകള്‍ ജൂലൈ 7 വരെ നിര്‍ത്തിവെച്ചു
ട്രെയിന്‍ Image Credit source: PTI
Shiji M K
Shiji M K | Published: 26 Apr 2026 | 09:27 PM

ചെന്നൈ: ബെംഗളൂരു-ചെന്നൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് താത്കാലിക വിശ്രമം. ബെംഗളൂരു കന്റോണ്‍മെന്റിലും വൈറ്റ്ഫീല്‍ഡ് യാര്‍ഡിലും പുനര്‍നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ചെന്നൈ-ബെംഗളൂരു യാത്രയ്ക്കുള്ള പത്തിലധികം ട്രെയിനുകള്‍ ഈ റൂട്ടിലൂടെ കടന്നുപോകുന്നുണ്ട്.

നിയന്ത്രണം എന്നുമുതല്‍?

മെയ് 29നും ജൂലൈ ഏഴിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെന്നൈ-ബെംഗളൂരു, ചെന്നൈ-മൈസൂരു പാതയിലെ പ്രധാന സര്‍വീസുകള്‍ ജൂണ്‍ മൂന്നിനും ജൂലൈ ഏഴിനും ഇടയില്‍ തിരഞ്ഞെടുത്ത തീയതികളില്‍ റദ്ദാക്കാനും തീരുമാനം.

ഏതെല്ലാം ട്രെയിനുകള്‍?

ചെന്നൈ സെന്‍ട്രല്‍-അശോകപുരം കാവേരി എക്‌സ്പ്രസ്, തിരിച്ചുള്ള സര്‍വീസ്, ചെന്നൈ-ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് മെയില്‍, യശ്വന്ത്പൂര്‍-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, മൈസൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ബെംഗളൂരുവിനും ജോലാര്‍പേട്ടയ്ക്കും ഇടയിലുള്ള മെമു സര്‍വീസുകള്‍ എന്നിവ റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു.

സര്‍വീസില്‍ ക്രമീകരണം

മെയ് 29, ജൂണ്‍ 2, ജൂണ്‍ 7, ജൂണ്‍ 19, ജൂണ്‍ 23 എന്നീ തീയതികളില്‍ ഒട്ടനവധി ട്രെയിനുകളുടെ സര്‍വീസിലും റൂട്ടിലും മാറ്റം വരുത്തിയിട്ടുമുണ്ട്. ട്രെയിനുകള്‍ 30 മിനിറ്റ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വൈകുമെന്നാണ് അറിയിപ്പ്. മൈസൂരു-റെനിഗുണ്ട സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, എസ്എംവിടി ബെംഗളൂരു-ന്യൂ ടിന്‍സുകിയ എക്‌സ്പ്രസ്, കാവേരി എക്‌സ്പ്രസ്, ഹാതിയ-ബെംഗളൂരു എക്‌സ്പ്രസ് തുടങ്ങിയ ട്രെയിന്‍ സര്‍വീസുകളെയാണ് നിയന്ത്രണം ബാധിക്കുക.

ട്രെയിനുകള്‍ വഴിതിരിച്ചുവിടും

ജൂണ്‍, ജൂലൈ മാസങ്ങളിലായി തിരഞ്ഞെടുത്ത തീയതികളില്‍ ഒന്നിലധികം ദീര്‍ഘദൂര ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്നും അറിയിപ്പുണ്ട്. കാട്പാടി, ജോലാര്‍പേട്ട, റെനിഗുണ്ട, ആരക്കോണം, പെരമ്പൂര്‍ എന്നീ ജങ്ഷനുകള്‍ വഴി ഇക്കാലയളവില്‍ ട്രെയിനുകള്‍ യാത്ര നടത്തില്ല.

മൈസൂരു-ഹൗറ എക്‌സ്പ്രസ്, എസ്എംവിടി ബെംഗളൂരു-ഗുവാഹത്തി എക്‌സ്പ്രസ്, ഹാതിയ-ബെംഗളൂരു എക്‌സ്പ്രസ്, ദാദര്‍-പുതുച്ചേരി എക്‌സ്പ്രസ്, എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എന്നീ ട്രെയിനുകളുടെ റൂട്ടിലാണ് മാറ്റം.

ജൂലൈ ഏഴിന് ജോലാര്‍പേട്ട-കെഎസ്ആര്‍ ബെംഗളൂരു മെമുവിന്റെ സര്‍വീസ് ഭാഗികമായി റദ്ദാക്കി. ഈ ട്രെയിന്‍ ദേവന്‍ഗോന്തി വരെയോ സര്‍വീസ് നടത്തൂവെന്നാണ് റെയില്‍വേയുടെ അറിയിപ്പ്.

തിരുച്ചിയില്‍ നിന്ന് താംബരത്തേക്ക് വണ്‍വേ ട്രെയിന്‍

വേനലവധി യാത്രയ്ക്കായി പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ. തിരുച്ചിറപ്പള്ളിക്കും താംബരത്തിനും ഇടയില്‍ വണ്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസാണ് ആരംഭിച്ചിരിക്കുന്നത്. ഏപ്രില്‍ 26ന് രാത്രി 10.45ന് തിരുച്ചിറപ്പള്ളി ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 6.15ന് താംബരത്തെത്തും.

Also Read: Mumbai-Pune Expressway: മുംബൈ-പൂനെ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കേബിള്‍ പാലം മെയ് 1ന് തുറക്കും

തഞ്ചാവൂര്‍, കുംഭകോണം, മയിലാടുതുറൈ, ചിദംബരം, വില്ലുപുരം വഴിയായിരിക്കും ട്രെയിന്‍ താംബരത്ത് എത്തിച്ചേരുക. പാപനാശം, സീര്‍കാഴി, തിരുപാദ്രപുലിയൂര്‍, ചെങ്കല്‍പ്പട്ട് തുടങ്ങിയ ഇന്റര്‍മീഡിയേറ്റ് സ്റ്റോപ്പുകളും ട്രെയിനിനുണ്ടായിരിക്കും.

ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു

അറ്റക്കുറ്റപ്പണികളുടെ ഭാഗമാായി വില്ലുപുരം യാര്‍ഡിലും തിരുപ്പതി-കാട്പാടി സെക്ഷനിലും ഉള്‍പ്പെടെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. വില്ലുപുരം യാര്‍ഡില്‍ ഏപ്രില്‍ 18, 22, 25 തീയതികളില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന മെമു സര്‍വീസകളെ ആയിരുന്നു നിയന്ത്രണം ബാധിച്ചത്.

ഏപ്രില്‍ 17, 20, 24, 27, മെയ് 1, 4, 8, 11, 15, 18, 22, 25, 29; ജൂണ്‍ 1, 5 തീയതികളില്‍ തിരുപ്പതിക്കും കാട്പാടിക്കുമിടയിലുള്ള മെമു സര്‍വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കും.

Follow Us